1എന്നാല്‍ ക്ഷാമം ദേശത്തു കഠിനമായി തീര്‍ന്നു.
1The famine was severe in the land.
2അവര്‍ മിസ്രയീമില്‍നിന്നുകൊണ്ടുവന്ന ധാന്യം തിന്നു തീര്‍ന്നപ്പോള്‍ അവരുടെ അപ്പന്‍ അവരോടുനിങ്ങള്‍ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന്‍ എന്നു പറഞ്ഞു.
2It happened, when they had eaten up the grain which they had brought out of Egypt, their father said to them, “Go again, buy us a little more food.”
3അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീര്‍ച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
3Judah spoke to him, saying, “The man solemnly warned us, saying, ‘You shall not see my face, unless your brother is with you.’
4നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാല്‍ ഞങ്ങള്‍ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
4If you’ll send our brother with us, we’ll go down and buy you food,
5അയക്കാഞ്ഞാലോ ഞങ്ങള്‍ പോകയില്ല. നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ല എങ്കില്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
5but if you’ll not send him, we’ll not go down, for the man said to us, ‘You shall not see my face, unless your brother is with you.’”
6നിങ്ങള്‍ക്കു ഇനിയും ഒരു സഹോദരന്‍ ഉണ്ടെന്നു നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേല്‍ പറഞ്ഞു.
6Israel said, “Why did you treat me so badly, telling the man that you had another brother?”
7അതിന്നു അവര്‍നിങ്ങളുടെ അപ്പന്‍ ജീവിച്ചിരിക്കുന്നുവോ? നിങ്ങള്‍ക്കും ഇനിയും ഒരു സഹോദരന്‍ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങള്‍ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
7They said, “The man asked directly concerning ourselves, and concerning our relatives, saying, ‘Is your father still alive? Have you another brother?’ We just answered his questions. Is there any way we could know that he would say, ‘Bring your brother down?’”
8പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതുഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാല്‍ ഞങ്ങള്‍ പോകാം.
8Judah said to Israel, his father, “Send the boy with me, and we’ll get up and go, so that we may live, and not die, both we, and you, and also our little ones.
9ഞാന്‍ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യില്‍നിന്നു ചോദിക്കേണം; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു അവനെ നിന്റെ മുമ്പില്‍ നിര്‍ത്തുന്നില്ലെങ്കില്‍ ഞാന്‍ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
9I’ll be collateral for him. From my hand will you require him. If I don’t bring him to you, and set him before you, then let me bear the blame forever,
10ഞങ്ങള്‍ താമസിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ രണ്ടുപ്രാവശ്യം പോയി വരുമായിരുന്നു.
10for if we hadn’t delayed, surely we would have returned a second time by now.”
11അപ്പോള്‍ അവരുടെ അപ്പനായ യിസ്രായേല്‍ അവരോടു പറഞ്ഞതുഅങ്ങനെയെങ്കില്‍ ഇതു ചെയ്‍വിന്‍ നിങ്ങളുടെ പാത്രങ്ങളില്‍ കുറെ സുഗന്ധപ്പശ, കുറെ തേന്‍ , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളില്‍ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിന്‍ .
11Their father, Israel, said to them, “If it must be so, then do this. Take from the choice fruits of the land in your bags, and carry down a present for the man, a little balm, a little honey, spices and myrrh, nuts, and almonds;
12ഇരട്ടിദ്രവ്യവും കയ്യില്‍ എടുത്തുകൊള്‍വിന്‍ ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കല്‍ മടങ്ങിവന്ന ദ്രവ്യവും കയ്യില്‍ തിരികെ കൊണ്ടുപോകുവിന്‍ ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
12and take double money in your hand, and take back the money that was returned in the mouth of your sacks. Perhaps it was an oversight.
13നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കല്‍ വീണ്ടും ചെല്ലുവിന്‍ .
13Take your brother also, get up, and return to the man.
14അവന്‍ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സര്‍വ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല്‍ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കില്‍ ആകട്ടെ.
14May God Almighty give you mercy before the man, that he may release to you your other brother and Benjamin. If I am bereaved of my children, I am bereaved.”
15അങ്ങനെ അവര്‍ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമില്‍ ചെന്നു യോസേഫീന്റെ മുമ്പില്‍ നിന്നു.
15The men took that present, and they took double money in their hand, and Benjamin; and got up, went down to Egypt, and stood before Joseph.
16അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോള്‍ അവന്‍ തന്റെ ഗൃഹ വിചാരകനോടുനീ ഈ പുരുഷന്മാരെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോക; അവര്‍ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാല്‍ മൃഗത്തെ അറുത്തു ഒരുക്കിക്കൊള്‍ക എന്നു കല്പിച്ചു.
16When Joseph saw Benjamin with them, he said to the steward of his house, “Bring the men into the house, and butcher an animal, and prepare; for the men will dine with me at noon.”
17യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു; അവരെ യോസേഫിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി.
17The man did as Joseph commanded, and the man brought the men to Joseph’s house.
18തങ്ങളെ യോസേഫിന്റെ വീട്ടില്‍ കൊണ്ടുപോകയാല്‍ അവര്‍ ഭയപ്പെട്ടുആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കില്‍ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
18The men were afraid, because they were brought to Joseph’s house; and they said, “Because of the money that was returned in our sacks at the first time, we’re brought in; that he may seek occasion against us, attack us, and seize us as slaves, along with our donkeys.”
19അവര്‍ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കല്‍ ചെന്നു, വീട്ടുവാതില്‍ക്കല്‍വെച്ചു അവനോടു സംസാരിച്ചു
19They came near to the steward of Joseph’s house, and they spoke to him at the door of the house,
20യജമാനനേ, ആഹാരം കൊള്ളുവാന്‍ ഞങ്ങള്‍ മുമ്പെ വന്നിരുന്നു.
20and said, “Oh, my lord, we indeed came down the first time to buy food.
21ഞങ്ങള്‍ വഴിയമ്പലത്തില്‍ ചെന്നു ചാകൂ അഴിച്ചപ്പോള്‍ ഔരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കല്‍ ഉണ്ടായിരുന്നു; അതു ഞങ്ങള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
21When we came to the lodging place, we opened our sacks, and behold, each man’s money was in the mouth of his sack, our money in full weight. We have brought it back in our hand.
22ആഹാരം കൊള്ളുവാന്‍ വേറെ ദ്രവ്യവും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കില്‍ വെച്ചതു ആരെന്നു ഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.
22We have brought down other money in our hand to buy food. We don’t know who put our money in our sacks.”
23അതിന്നു അവന്‍ നിങ്ങള്‍ക്കു സാമാധാനം; നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കില്‍ നിങ്ങള്‍ക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കല്‍ പുറത്തു കൊണ്ടുവന്നു.
23He said, “Peace be to you. Don’t be afraid. Your God, and the God of your father, has given you treasure in your sacks. I received your money.” He brought Simeon out to them.
24പിന്നെ അവന്‍ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവര്‍ക്കും വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്കു അവന്‍ തീന്‍ കൊടുത്തു.
24The man brought the men into Joseph’s house, and gave them water, and they washed their feet. He gave their donkeys fodder.
25ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവര്‍ കാഴ്ച ഒരുക്കിവെച്ചു; തങ്ങള്‍ക്കു ഭക്ഷണം അവിടെ എന്നു അവര്‍ കേട്ടിരുന്നു.
25They prepared the present for Joseph’s coming at noon, for they heard that they should eat bread there.
26യോസേഫ് വീട്ടില്‍വന്നപ്പോള്‍ അവര്‍ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
26When Joseph came home, they brought him the present which was in their hand into the house, and bowed themselves down to him to the earth.
27അവന്‍ അവരോടു കുശലപ്രശ്നം ചെയ്തുനിങ്ങള്‍ പറഞ്ഞ വൃദ്ധന്‍ , നിങ്ങളുടെ അപ്പന്‍ സൌഖ്യമായിരിക്കുന്നുവോ? അവന്‍ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
27He asked them of their welfare, and said, “Is your father well, the old man of whom you spoke? Is he yet alive?”
28അതിന്നു അവര്‍ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവന്‍ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
28They said, “Your servant, our father, is well. He is still alive.” They bowed down humbly.
29പിന്നെ അവന്‍ തല ഉയര്‍ത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടുനിങ്ങള്‍ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന്‍ എന്നു ചോദിച്ചുദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.
29He lifted up his eyes, and saw Benjamin, his brother, his mother’s son, and said, “Is this your youngest brother, of whom you spoke to me?” He said, “God be gracious to you, my son.”
30അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവന്‍ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയില്‍ചെന്നു അവിടെവെച്ചു കരഞ്ഞു.
30Joseph hurried, for his heart yearned over his brother; and he sought a place to weep. He entered into his room, and wept there.
31പിന്നെ അവന്‍ മുഖം കഴുകി പുറത്തു വന്നു തന്നെത്താന്‍ അടക്കിഭക്ഷണം കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
31He washed his face, and came out. He controlled himself, and said, “Serve the meal.”
32അവര്‍ അവന്നു പ്രത്യേകവും അവര്‍ക്കും പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്‍ക്കും പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യര്‍ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്‍ക്കും വെറുപ്പു ആകുന്നു.
32They served him by himself, and them by themselves, and the Egyptians, that ate with him, by themselves, because the Egyptians don’t eat bread with the Hebrews, for that is an abomination to the Egyptians.
33മൂത്തവന്‍ മുതല്‍ ഇളയവന്‍ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവര്‍ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
33They sat before him, the firstborn according to his birthright, and the youngest according to his youth, and the men marveled one with another.
34അവന്‍ തന്റെ മുമ്പില്‍നിന്നു അവര്‍ക്കും ഔഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഔഹരി മറ്റവരുടെ ഔഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവര്‍ പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു.
34He sent portions to them from before him, but Benjamin’s portion was five times as much as any of theirs. They drank, and were merry with him.