Malayalam

World English Bible

Judges

16

1അനന്തരം ശിംശോന്‍ ഗസ്സയില്‍ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല്‍ ചെന്നു.
1Samson went to Gaza, and saw there a prostitute, and went in to her.
2ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്കും അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞു അവനെ പിടിപ്പാന്‍ രാത്രിമുഴുവനും പട്ടണവാതില്‍ക്കല്‍ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.
2The Gazites were told, “Samson is here!” They surrounded him, and laid wait for him all night in the gate of the city, and were quiet all the night, saying, “Wait until morning light, then we will kill him.”
3ശിംശോന്‍ അര്‍ദ്ധരാത്രിവരെ കിടന്നുറങ്ങി അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാല്‍ രണ്ടും ഔടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലില്‍വെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളില്‍ കൊണ്ടുപോയി.
3Samson lay until midnight, and arose at midnight, and laid hold of the doors of the gate of the city, and the two posts, and plucked them up, bar and all, and put them on his shoulders, and carried them up to the top of the mountain that is before Hebron.
4അതിന്റെശേഷം അവന്‍ സോരേക്‍ താഴ്വരയില്‍ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.
4It came to pass afterward, that he loved a woman in the valley of Sorek, whose name was Delilah.
5ഫെലിസ്ത പ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു അവളോടുനീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതില്‍ എന്നും ഞങ്ങള്‍ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഔരോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.
5The lords of the Philistines came up to her, and said to her, “Entice him, and see in which his great strength lies, and by what means we may prevail against him, that we may bind him to afflict him; and we will each give you eleven hundred pieces of silver.”
6അങ്ങനെ ദെലീലാ ശിംശോനോടുനിന്റെ മഹാശക്തി ഏതില്‍ ആകുന്നു? ഏതിനാല്‍ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
6Delilah said to Samson, “Please tell me where your great strength lies, and what you might be bound to afflict you.”
7ശിംശോന്‍ അവളോടുഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
7Samson said to her, “If they bind me with seven green cords that were never dried, then shall I become weak, and be as another man.”
8ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കല്‍ കൊണ്ടുവന്നു; അവകൊണ്ടു അവള്‍ അവനെ ബന്ധിച്ചു.
8Then the lords of the Philistines brought up to her seven green cords which had not been dried, and she bound him with them.
9അവളുടെ ഉള്‍മുറിയില്‍ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂല്‍പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
9Now she had an ambush waiting in the inner room. She said to him, “The Philistines are on you, Samson!” He broke the cords, as a string of tow is broken when it touches the fire. So his strength was not known.
10പിന്നെ ദെലീലാ ശിംശോനോടുനീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാം എന്നു ഇപ്പോള്‍ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
10Delilah said to Samson, “Behold, you have mocked me, and told me lies: now please tell me with which you might be bound.”
11അവന്‍ അവളോടുഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്‍കൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
11He said to her, “If they only bind me with new ropes with which no work has been done, then shall I become weak, and be as another man.”
12ദെലീലാ പുതിയ കയര്‍ വാങ്ങി അവനെ ബന്ധിച്ചിട്ടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാര്‍ ഉള്‍മുറിയില്‍ ഉണ്ടായിരുന്നു. അവനോ ഒരു നൂല്‍പോലെ തന്റെ കൈമേല്‍നിന്നു അതു പൊട്ടിച്ചുകളഞ്ഞു.
12So Delilah took new ropes, and bound him therewith, and said to him, “The Philistines are on you, Samson!” The ambush was waiting in the inner room. He broke them off his arms like a thread.
13ദെലീലാ ശിംശോനോടുഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ തലയിലെ ഏഴു ജട നൂല്പാവില്‍ ചേര്‍ത്തു നെയ്താല്‍ സാധിക്കും എന്നു പറഞ്ഞു.
13Delilah said to Samson, “Until now, you have mocked me and told me lies. Tell me with what you might be bound.” He said to her, “If you weave the seven locks of my head with the web.”
14അവള്‍ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു അവന്‍ ഉറക്കമുണര്‍ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
14She fastened it with the pin, and said to him, “The Philistines are on you, Samson!” He awakened out of his sleep, and plucked away the pin of the beam, and the web.
15അപ്പോള്‍ അവള്‍ അവനോടുനിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതില്‍ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.
15She said to him, “How can you say, ‘I love you,’ when your heart is not with me? You have mocked me these three times, and have not told me where your great strength lies.”
16ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാല്‍ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്‍ന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.
16It happened, when she pressed him daily with her words, and urged him, that his soul was troubled to death.
17ക്ഷൌരക്കത്തി എന്റെ തലയില്‍ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതല്‍ ദൈവത്തിന്നു വ്രതസ്ഥന്‍ ആകുന്നു; ക്ഷൌരം ചെയ്താല്‍ എന്റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
17He told her all his heart, and said to her, “No razor has ever come on my head; for I have been a Nazirite to God from my mother’s womb. If I am shaved, then my strength will go from me, and I will become weak, and be like any other man.”
18തന്റെ ഉള്ളം മുഴുവനും അവന്‍ അറിയിച്ചു എന്നു കണ്ടപ്പോള്‍ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന്‍ ആളയച്ചുഇന്നു വരുവിന്‍ ; അവന്‍ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു, പണവും കയ്യില്‍ കൊണ്ടുവന്നു.
18When Delilah saw that he had told her all his heart, she sent and called for the lords of the Philistines, saying, “Come up this once, for he has told me all his heart.” Then the lords of the Philistines came up to her, and brought the money in their hand.
19അവള്‍ അവനെ മടിയില്‍ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള്‍ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവള്‍ശിംശോനേ,
19She made him sleep on her knees; and she called for a man, and shaved off the seven locks of his head; and she began to afflict him, and his strength went from him.
20ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
20She said, “The Philistines are upon you, Samson!” He awoke out of his sleep, and said, “I will go out as at other times, and shake myself free.” But he didn’t know that Yahweh had departed from him.
21ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിച്ചുകൊണ്ടിരുന്നു.
21The Philistines laid hold on him, and put out his eyes; and they brought him down to Gaza, and bound him with fetters of brass; and he ground at the mill in the prison.
22അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്‍ന്നുതുടങ്ങി.
22However the hair of his head began to grow again after he was shaved.
23അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്‍നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.
23The lords of the Philistines gathered them together to offer a great sacrifice to Dagon their god, and to rejoice; for they said, “Our god has delivered Samson our enemy into our hand.”
24പുരുഷാരം അവനെ കണ്ടപ്പോള്‍നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.
24When the people saw him, they praised their god; for they said, “Our god has delivered our enemy and the destroyer of our country, who has slain many of us, into our hand.”
25അവര്‍ ആനന്ദത്തിലായപ്പോള്‍നമ്മുടെ മുമ്പില്‍ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തില്‍നിന്നു വരുത്തി; അവന്‍ അവരുടെ മുമ്പില്‍ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നതു.
25It happened, when their hearts were merry, that they said, “Call for Samson, that he may entertain us.” They called for Samson out of the prison; and he performed before them. They set him between the pillars;
26ശിംശോന്‍ തന്നെ കൈകൂ പിടിച്ച ബാല്യക്കാരനോടുക്ഷേത്രം നിലക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
26and Samson said to the boy who held him by the hand, “Allow me to feel the pillars whereupon the house rests, that I may lean on them.”
27എന്നാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര്‍ മാളികയില്‍ ഉണ്ടായിരുന്നു.
27Now the house was full of men and women; and all the lords of the Philistines were there; and there were on the roof about three thousand men and women, who saw while Samson performed.
28അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവായ യഹോവേ, എന്നെ ഔര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.
28Samson called to Yahweh, and said, “Lord Yahweh, remember me, please, and strengthen me, please, only this once, God, that I may be at once avenged of the Philistines for my two eyes.”
29ക്ഷേത്രം നിലക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോന്‍ പിടിച്ചു അവയോടു ചാരി
29Samson took hold of the two middle pillars on which the house rested, and leaned on them, the one with his right hand, and the other with his left.
30ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേല്‍ വീണു. അങ്ങനെ അവന്‍ മരണസമയത്തുകൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.
30Samson said, “Let me die with the Philistines!” He bowed himself with all his might; and the house fell on the lords, and on all the people who were therein. So the dead that he killed at his death were more than those who he killed in his life.
31അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവന്‍ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.
31Then his brothers and all the house of his father came down, and took him, and brought him up, and buried him between Zorah and Eshtaol in the burial site of Manoah his father. He judged Israel twenty years.