1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്‍പുരോഹിതന്‍ തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.
1Yahweh said to Moses, “Speak to the priests, the sons of Aaron, and say to them, ‘A priest shall not defile himself for the dead among his people;
2എന്നാല്‍ തന്റെ അമ്മ, അപ്പന്‍ , മകന്‍ , മകള്‍, സഹോദരന്‍ ,
2except for his relatives that are near to him: for his mother, for his father, for his son, for his daughter, for his brother,
3തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്‍ച്ചക്കാരാല്‍ അവന്നു മലിനനാകാം.
3and for his virgin sister who is near to him, who has had no husband; for her he may defile himself.
4അവന്‍ തന്റെ ജനത്തില്‍ പ്രമാണിയായിരിക്കയാല്‍ തന്നെത്താന്‍ മലിനമാക്കി അശുദ്ധനാക്കരുതു.
4He shall not defile himself, being a chief man among his people, to profane himself.
5അവര്‍ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും അരുതു;
5“‘They shall not shave their heads, neither shall they shave off the corners of their beards, nor make any cuttings in their flesh.
6തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.
6They shall be holy to their God, and not profane the name of their God; for they offer the offerings of Yahweh made by fire, the bread of their God; therefore they shall be holy.
7വേശ്യയെയോ ദുര്‍ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുതു; ഭര്‍ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന്‍ തന്റെ ദൈവത്തിന്നു വിശുദ്ധന്‍ ആകുന്നു.
7“‘They shall not marry a woman who is a prostitute, or profane; neither shall they marry a woman divorced from her husband: for he is holy to his God.
8അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്റെ ദൈവത്തിന്നു ഭോജനം അര്‍പ്പിക്കുന്നവനാകയാല്‍ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.
8You shall sanctify him therefore; for he offers the bread of your God: he shall be holy to you: for I Yahweh, who sanctify you, am holy.
9പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല്‍ അവള്‍ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
9“‘The daughter of any priest, if she profanes herself by playing the prostitute, she profanes her father: she shall be burned with fire.
10അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില്‍ മഹാ പുരോഹിതനായവന്‍ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
10“‘He who is the high priest among his brothers, upon whose head the anointing oil is poured, and that is consecrated to put on the garments, shall not let the hair of his head hang loose, nor tear his clothes;
11അവന്‍ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.
11neither shall he go in to any dead body, nor defile himself for his father, or for his mother;
12വിശുദ്ധമന്ദിരം വിട്ടു അവന്‍ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേല്‍ ഇരിക്കുന്നു; ഞാന്‍ യഹോവ ആകുന്നു.
12neither shall he go out of the sanctuary, nor profane the sanctuary of his God; for the crown of the anointing oil of his God is upon him. I am Yahweh.
13കന്യകയായ സ്ത്രീയെ മാത്രമേ അവന്‍ വിവാഹം കഴിക്കാവു.
13“‘He shall take a wife in her virginity.
14വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, ദുര്‍ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന്‍ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
14A widow, or one divorced, or a woman who has been defiled, or a prostitute, these he shall not marry: but a virgin of his own people shall he take as a wife.
15അവന്‍ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
15He shall not profane his seed among his people: for I am Yahweh who sanctifies him.’”
16യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍
16Yahweh spoke to Moses, saying,
17നിന്റെ സന്തതിയില്‍ അംഗഹീനനായവന്‍ നിന്റെ ദൈവത്തിന്റെ ഭോജനം അര്‍പ്പിപ്പാന്‍ ഒരിക്കലും അടുത്തുവരരുതു.
17“Say to Aaron, ‘None of your seed throughout their generations who has a blemish, may approach to offer the bread of his God.
18അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടന്‍ , മുടന്തന്‍ ,
18For whatever man he is that has a blemish, he shall not draw near: a blind man, or a lame, or he who has a flat nose, or any deformity,
19പതിമക്കൂന്‍ , അധികാംഗന്‍ , കാലൊടിഞ്ഞവന്‍ , കയ്യൊടിഞ്ഞവന്‍ ,
19or a man who has an injured foot, or an injured hand,
20കൂനന്‍ , മുണ്ടന്‍ , പൂക്കണ്ണന്‍ , ചൊറിയന്‍ , പൊരിച്ചുണങ്ങന്‍ , ഷണ്ഡന്‍ എന്നിങ്ങനെയുള്ളവരും അരുതു.
20or hunchbacked, or a dwarf, or one who has a defect in his eye, or an itching disease, or scabs, or who has damaged testicles;
21പുരോഹിതനായ അഹരോന്റെ സന്തതിയില്‍ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിപ്പാന്‍ അടുത്തു വരരുതു; അവന്‍ അംഗഹീനന്‍ ; അവന്‍ തന്റെ ദൈവത്തിന്റെ ഭോജനം അര്‍പ്പിപ്പാന്‍ അടുത്തുവരരുതു.
21no man of the seed of Aaron the priest who has a blemish, shall come near to offer the offerings of Yahweh made by fire. Since he has a blemish, he shall not come near to offer the bread of his God.
22തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.
22He shall eat the bread of his God, both of the most holy, and of the holy.
23എങ്കിലും തിരശ്ശീലയുടെ അടുക്കല്‍ ചെല്ലുകയും യാഗപീഠത്തിങ്കല്‍ അടുത്തുവരികയും അരുതു; അവന്‍ അംഗഹീനനല്ലോ; അവന്‍ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
23He shall not come near to the veil, nor come near to the altar, because he has a blemish; that he may not profane my sanctuaries, for I am Yahweh who sanctifies them.’”
24മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞു.
24So Moses spoke to Aaron, and to his sons, and to all the children of Israel.