1ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ കന്നുകാലികളില്‍ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
1“‘If his offering is a sacrifice of peace offerings; if he offers it from the herd, whether male or female, he shall offer it without blemish before Yahweh.
2തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
2He shall lay his hand on the head of his offering, and kill it at the door of the Tent of Meeting: and Aaron’s sons, the priests shall sprinkle the blood around on the altar.
3അവന്‍ സമാധാനയാഗത്തില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും
3He shall offer of the sacrifice of peace offerings an offering made by fire to Yahweh; the fat that covers the innards, and all the fat that is on the innards,
4അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.
4and the two kidneys, and the fat that is on them, which is by the loins, and the cover on the liver, with the kidneys, he shall take away.
5അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മേല്‍ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
5Aaron’s sons shall burn it on the altar on the burnt offering, which is on the wood that is on the fire: it is an offering made by fire, of a pleasant aroma to Yahweh.
6യഹോവേക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കില്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്‍പ്പിക്കേണം.
6“‘If his offering for a sacrifice of peace offerings to Yahweh is from the flock; male or female, he shall offer it without blemish.
7ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അര്‍പ്പിക്കുന്നു എങ്കില്‍ അതിനെ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
7If he offers a lamb for his offering, then he shall offer it before Yahweh;
8തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
8and he shall lay his hand on the head of his offering, and kill it before the Tent of Meeting: and Aaron’s sons shall sprinkle its blood around on the altar.
9അവന്‍ സമാധാനയാഗത്തില്‍നിന്നു അതിന്റെ മേദസ്സും തടിച്ചവാല്‍ മുഴുവനും - ഇതു തണ്ടെല്ലിങ്കല്‍ നിന്നു പറിച്ചുകളയേണം - കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
9He shall offer from the sacrifice of peace offerings an offering made by fire to Yahweh; its fat, the entire tail fat, he shall take away close to the backbone; and the fat that covers the inwards, and all the fat that is on the inwards,
10മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.
10and the two kidneys, and the fat that is on them, which is by the loins, and the cover on the liver, with the kidneys, he shall take away.
11പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.
11The priest shall burn it on the altar: it is the food of the offering made by fire to Yahweh.
12അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കില്‍ അവന്‍ അതിനെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം.
12“‘If his offering is a goat, then he shall offer it before Yahweh:
13അതിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
13and he shall lay his hand on its head, and kill it before the Tent of Meeting; and the sons of Aaron shall sprinkle its blood around on the altar.
14അതില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും
14He shall offer from it as his offering, an offering made by fire to Yahweh; the fat that covers the innards, and all the fat that is on the innards,
15അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന്‍ യഹോവേക്കു ദഹനയാഗമായി തന്റെ വഴിപാടു അര്‍പ്പിക്കേണം.
15and the two kidneys, and the fat that is on them, which is by the loins, and the cover on the liver, with the kidneys, he shall take away.
16പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.
16The priest shall burn them on the altar: it is the food of the offering made by fire, for a pleasant aroma; all the fat is Yahweh’s.
17മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
17“‘It shall be a perpetual statute throughout your generations in all your dwellings, that you shall eat neither fat nor blood.’”