1അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിന്‍ വാതില്‍ പണിതുഅവര്‍ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേല്‍ഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.
1Then Eliashib the high priest rose up with his brothers the priests, and they built the sheep gate; they sanctified it, and set up its doors; even to the tower of Hammeah they sanctified it, to the tower of Hananel.
2അവര്‍ പണിതതിന്നപ്പുറം യെരീഹോക്കാര്‍ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂര്‍ പണിതു.
2Next to him built the men of Jericho. Next to them built Zaccur the son of Imri.
3മീന്‍ വാതില്‍ ഹസ്സെനായക്കാര്‍ പണിതു; അവര്‍ അതിന്റെ പടികള്‍ വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.
3The sons of Hassenaah built the fish gate. They laid its beams, and set up its doors, its bolts, and its bars.
4അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന്‍ മെരേമോത്ത് അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം ബാനയുടെ മകന്‍ സാദോക്ക്‍ അറ്റകുറ്റം തീര്‍ത്തു.
4Next to them, Meremoth the son of Uriah, the son of Hakkoz made repairs. Next to them, Meshullam the son of Berechiah, the son of Meshezabel made repairs. Next to them, Zadok the son of Baana made repairs.
5അവരുടെ അപ്പുറം തെക്കോവ്യര്‍ അറ്റകുറ്റം തീര്‍ത്തു; എന്നാല്‍ അവരുടെ ശ്രേഷ്ഠന്മാര്‍ കര്‍ത്താവിന്റെ വേലെക്കു ചുമല്‍ കൊടുത്തില്ല.
5Next to them, the Tekoites made repairs; but their nobles didn’t put their necks to the work of their lord.
6പഴയവാതില്‍ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീര്‍ത്തു; അവര്‍ അതിന്റെ പടികള്‍ വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.
6Joiada the son of Paseah and Meshullam the son of Besodeiah repaired the old gate. They laid its beams, and set up its doors, and its bolts, and its bars.
7അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീര്‍ത്തു.
7Next to them, Melatiah the Gibeonite, and Jadon the Meronothite, the men of Gibeon, and of Mizpah, repaired the residence of the governor beyond the River.
8അതിന്നപ്പുറം തട്ടാന്മാരില്‍ ഹര്‍ഹയ്യാവിന്റെ മകനായ ഉസ്സീയേല്‍ അറ്റംകുറ്റം തീര്‍ത്തു. അവന്റെ അപ്പുറം തൈലക്കാരില്‍ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീര്‍ത്തു വീതിയുള്ള മതില്‍വരെ യെരൂശലേമിനെ ഉറപ്പിച്ചു.
8Next to him, Uzziel the son of Harhaiah, goldsmiths, made repairs. Next to him, Hananiah one of the perfumers made repairs, and they fortified Jerusalem even to the broad wall.
9അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകന്‍ രെഫായാവു അറ്റകുറ്റം തീര്‍ത്തു.
9Next to them, Rephaiah the son of Hur, the ruler of half the district of Jerusalem, made repairs.
10അവരുടെ അപ്പുറം ഹരൂമഫിന്റെ മകന്‍ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീര്‍ത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകന്‍ ഹത്തൂശ് അറ്റകുറ്റം തീര്‍ത്തു.
10Next to them, Jedaiah the son of Harumaph made repairs across from his house. Next to him, Hattush the son of Hashabneiah made repairs.
11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകന്‍ മല്‍ക്കീയാവും പഹത്ത്-മോവാബിന്റെ മകന്‍ ഹശ്ശൂബും അറ്റകുറ്റം തീര്‍ത്തു.
11Malchijah the son of Harim, and Hasshub the son of Pahathmoab, repaired another portion, and the tower of the furnaces.
12അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകന്‍ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീര്‍ത്തു.
12Next to him, Shallum the son of Hallohesh, the ruler of half the district of Jerusalem, he and his daughters, made repairs.
13താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീര്‍ത്തുഅവര്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതില്‍വരെ മതില്‍ ആയിരം മുഴം കേടുപോക്കി.
13Hanun and the inhabitants of Zanoah repaired the valley gate. They built it, and set up its doors, its bolts, and its bars, and one thousand cubits of the wall to the dung gate.
14കുപ്പവാതില്‍ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകന്‍ മല്‍ക്കീയാവു അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി.
14Malchijah the son of Rechab, the ruler of the district of Beth Haccherem repaired the dung gate. He built it, and set up its doors, its bolts, and its bars.
15ഉറവുവാതില്‍ മിസ്പാദേശത്തിന്റെ പ്രഭുവായ കൊല്‍-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചല്‍ കഴിച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തില്‍ നിന്നു ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.
15Shallun the son of Colhozeh, the ruler of the district of Mizpah repaired the spring gate. He built it, and covered it, and set up its doors, its bolts, and its bars, and the wall of the pool of Shelah by the king’s garden, even to the stairs that go down from the city of David.
16അവന്റെ അപ്പുറം ബേത്ത് സൂര്‍ദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകന്‍ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.
16After him, Nehemiah the son of Azbuk, the ruler of half the district of Beth Zur, made repairs to the place opposite the tombs of David, and to the pool that was made, and to the house of the mighty men.
17അതിന്നപ്പുറം ലേവ്യരില്‍ ബാനിയുടെ മകന്‍ രെഹൂം അറ്റകുറ്റം തീര്‍ത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേര്‍ക്കും അറ്റകുറ്റം തിര്‍ത്തു.
17After him, the Levites, Rehum the son of Bani made repairs. Next to him, Hashabiah, the ruler of half the district of Keilah, made repairs for his district.
18അതിന്റെശേഷം അവന്റെ സഹോദരന്മാരില്‍ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകന്‍ ബവ്വായി അറ്റകുറ്റം തീര്‍ത്തു.
18After him, their brothers, Bavvai the son of Henadad, the ruler of half the district of Keilah made repairs.
19അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകന്‍ ഏസെര്‍ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.
19Next to him, Ezer the son of Jeshua, the ruler of Mizpah, repaired another portion, across from the ascent to the armory at the turning of the wall.
20അതിന്റെശേഷം സബ്ബായിയുടെ മകന്‍ ബാരൂക്‍ ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതില്‍വരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീര്‍ത്തു.
20After him, Baruch the son of Zabbai earnestly repaired another portion, from the turning of the wall to the door of the house of Eliashib the high priest.
21അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന്‍ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതില്‍ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.
21After him, Meremoth the son of Uriah the son of Hakkoz repaired another portion, from the door of the house of Eliashib even to the end of the house of Eliashib.
22അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാര്‍ അറ്റകുറ്റം തീര്‍ത്തു.
22After him, the priests, the men of the Plain made repairs.
23അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെ ശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകന്‍ അസര്‍യ്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീര്‍ത്തു.
23After them, Benjamin and Hasshub made repairs across from their house. After them, Azariah the son of Maaseiah the son of Ananiah made repairs beside his own house.
24അതിന്റെശേഷം ഹേനാദാദിന്റെ മകന്‍ ബിന്നൂവി അസര്‍യ്യാവിന്റെ വീടുമുതല്‍ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റംതീര്‍ത്തു.
24After him, Binnui the son of Henadad repaired another portion, from the house of Azariah to the turning of the wall, and to the corner.
25ഊസായിയുടെ മകന്‍ പാലാല്‍ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേര്‍ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നിലക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീര്‍ത്തു; അതിന്റെശേഷം പരോശിന്റെ മകന്‍ പെദായാവു അറ്റകുറ്റം തീര്‍ത്തു.
25Palal the son of Uzai made repairs opposite the turning of the wall, and the tower that stands out from the upper house of the king, which is by the court of the guard. After him Pedaiah the son of Parosh made repairs.
26ദൈവാലയദാസന്മാര്‍ ഔഫേലില്‍ കിഴക്കു നീര്‍വ്വാതിലിന്നെതിരെയുള്ള സ്ഥലംമുതല്‍ കവിഞ്ഞുനിലക്കുന്ന ഗോപുരംവരെ പാര്‍ത്തുവന്നു.
26(Now the Nethinim lived in Ophel, to the place over against the water gate toward the east, and the tower that stands out.)
27അതിന്റെശേഷം തെക്കോവ്യര്‍ കവിഞ്ഞുനിലക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഔഫേലിന്റെ മതില്‍ വരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.
27After him the Tekoites repaired another portion, over against the great tower that stands out, and to the wall of Ophel.
28കുതിരവാതില്‍മുതല്‍ പുരോഹിതന്മാര്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു.
28Above the horse gate, the priests made repairs, everyone across from his own house.
29അതിന്റെ ശേഷം ഇമ്മേരിന്റെ മകന്‍ സാദോക്‍ തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം കിഴക്കെ വാതില്‍കാവല്‍ക്കാരനായ ശെഖന്യാവിന്റെ മകന്‍ ശെമയ്യാവു അറ്റകുറ്റം തീര്‍ത്തു.
29After them, Zadok the son of Immer made repairs across from his own house. After him, Shemaiah the son of Shecaniah, the keeper of the east gate made repairs.
30അതിന്റെശേഷം ശേലെമ്യാവിന്റെ മകന്‍ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീര്‍ത്തു.
30After him, Hananiah the son of Shelemiah, and Hanun the sixth son of Zalaph, repaired another portion. After him, Meshullam the son of Berechiah made repairs across from his room.
32കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിര്‍ത്തു.
31After him, Malchijah one of the goldsmiths to the house of the Nethinim, and of the merchants, made repairs over against the gate of Hammiphkad, and to the ascent of the corner.
32Between the ascent of the corner and the sheep gate, the goldsmiths and the merchants made repairs.