Malayalam

World English Bible

Nehemiah

9

1എന്നാല്‍ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേല്‍മക്കള്‍ ഉപവസിച്ചും രട്ടുടുത്തും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
1Now in the twenty-fourth day of this month the children of Israel were assembled with fasting, and with sackcloth, and earth on them.
2യിസ്രായേല്‍സന്തതിയായവര്‍ സകല അന്യജാതിക്കാരില്‍നിന്നും വേറുതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.
2The seed of Israel separated themselves from all foreigners, and stood and confessed their sins, and the iniquities of their fathers.
3പിന്നെ അവര്‍ തങ്ങളുടെ നിലയില്‍ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
3They stood up in their place, and read in the book of the law of Yahweh their God a fourth part of the day; and a fourth part they confessed, and worshiped Yahweh their God.
4ലേവ്യരില്‍ യേശുവ, ബാനി, കദ്മീയേല്‍ ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവര്‍ ലേവ്യര്‍ക്കും നില്പാനുള്ള പടികളിന്മേല്‍ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
4Then Jeshua, and Bani, Kadmiel, Shebaniah, Bunni, Sherebiah, Bani, and Chenani of the Levites stood up on the stairs, and cried with a loud voice to Yahweh their God.
5പിന്നെ യേശുവ, കദ്മീയേല്‍, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യര്‍ പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിന്‍ . സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയര്‍ന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
5Then the Levites, Jeshua, and Kadmiel, Bani, Hashabneiah, Sherebiah, Hodiah, Shebaniah, and Pethahiah, said, “Stand up and bless Yahweh your God from everlasting to everlasting! Bessed be your glorious name, which is exalted above all blessing and praise!
6നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
6You are Yahweh, even you alone. You have made heaven, the heaven of heavens, with all their army, the earth and all things that are on it, the seas and all that is in them, and you preserve them all. The army of heaven worships you.
7അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കല്‍ദയപട്ടണമായ ഊരില്‍നിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ.
7You are Yahweh, the God who chose Abram, and brought him out of Ur of the Chaldees, and gave him the name of Abraham,
8നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗ്ഗസ്യര്‍ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാല്‍ നിന്റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു.
8and found his heart faithful before you, and made a covenant with him to give the land of the Canaanite, the Hittite, the Amorite, and the Perizzite, and the Jebusite, and the Girgashite, to give it to his seed, and have performed your words; for you are righteous.
9മിസ്രയീമില്‍ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാണ്‍കയും ചെങ്കടലിന്റെ അരികെവെച്ചു അവരുടെ നിലവിളിയെ കേള്‍ക്കയും
9“You saw the affliction of our fathers in Egypt, and heard their cry by the Red Sea ,
10ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കയും ചെയ്തു; അവര്‍ അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു.
10and showed signs and wonders against Pharaoh, and against all his servants, and against all the people of his land; for you knew that they dealt proudly against them, and made a name for yourself, as it is this day.
11നീ കടലിനെ അവരുടെ മുമ്പില്‍ വിഭാഗിച്ചു; അവര്‍ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടര്‍ന്നവരെ നീ പെരുവെള്ളത്തില്‍ ഒരു കല്ലുപോലെ ആഴത്തില്‍ എറിഞ്ഞുകളഞ്ഞു.
11You divided the sea before them, so that they went through the midst of the sea on the dry land; and you cast their pursuers into the depths, as a stone into the mighty waters.
12നീ പകല്‍ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവര്‍ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
12Moreover, in a pillar of cloud you led them by day; and in a pillar of fire by night, to give them light in the way in which they should go.
13നീ സീനായിമലമേല്‍ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവകൂ ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.
13“You came down also on Mount Sinai, and spoke with them from heaven, and gave them right ordinances and true laws, good statutes and commandments,
14നിന്റെ വിശുദ്ധ ശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവര്‍ക്കും കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചു കൊടുത്തു.
14and made known to them your holy Sabbath, and commanded them commandments, and statutes, and a law, by Moses your servant,
15അവരുടെ വിശപ്പിന്നു നീ അവര്‍ക്കും ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവര്‍ക്കും പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.
15and gave them bread from the sky for their hunger, and brought forth water for them out of the rock for their thirst, and commanded them that they should go in to possess the land which you had sworn to give them.
16എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേള്‍ക്കാതിരുന്നു.
16“But they and our fathers dealt proudly and hardened their neck, didn’t listen to your commandments,
17അനുസരിപ്പാന്‍ അവര്‍ക്കും മനസ്സില്ലാതിരുന്നു; നീ അവരില്‍ ചെയ്ത അത്ഭുതങ്ങളെ അവര്‍ ഔര്‍ക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തില്‍ ഒരു തലവനെ നിയമിച്ചു നീയോ ക്ഷമിപ്പാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാല്‍ അവരെ കൈ വിട്ടുകളഞ്ഞില്ല.
17and refused to obey, neither were they mindful of your wonders that you did among them, but hardened their neck, and in their rebellion appointed a captain to return to their bondage. But you are a God ready to pardon, gracious and merciful, slow to anger, and abundant in loving kindness, and didn’t forsake them.
18അവര്‍ തങ്ങള്‍ക്കു ഒരു കാളക്കിടാവിനെ വാര്‍ത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കള്‍ ഉണ്ടാക്കിയാറെയും
18Yes, when they had made them a molten calf, and said, ‘This is your God who brought you up out of Egypt,’ and had committed awful blasphemies;
19നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയില്‍ വിട്ടുകളഞ്ഞില്ല; പകലില്‍ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കും വെളിച്ചം കൊടുത്തു അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
19yet you in your manifold mercies didn’t forsake them in the wilderness: the pillar of cloud didn’t depart from over them by day, to lead them in the way; neither the pillar of fire by night, to show them light, and the way in which they should go.
20അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.
20You gave also your good Spirit to instruct them, and didn’t withhold your manna from their mouth, and gave them water for their thirst.
21ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ പുലര്‍ത്തിഅവര്‍ക്കും ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാല്‍ വീങ്ങിയതുമില്ല.
21“Yes, forty years you sustained them in the wilderness. They lacked nothing. Their clothes didn’t grow old, and their feet didn’t swell.
22നീ അവര്‍ക്കും രാജ്യങ്ങളെയും ജാതികളെയും അതിര്‍തിരിച്ചു വിഭാഗിച്ചു കൊടുത്തു; അവര്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും കൈവശമാക്കി.
22Moreover you gave them kingdoms and peoples, which you allotted according to their portions. So they possessed the land of Sihon, even the land of the king of Heshbon, and the land of Og king of Bashan.
23അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന്‍ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.
23You also multiplied their children as the stars of the sky, and brought them into the land concerning which you said to their fathers, that they should go in to possess it.
24അങ്ങനെ മക്കള്‍ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവര്‍ക്കും കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങള്‍ക്കു ബോധിച്ചതുപോലെ ചെയ്‍വാന്‍ അവരുടെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
24“So the children went in and possessed the land, and you subdued before them the inhabitants of the land, the Canaanites, and gave them into their hands, with their kings, and the peoples of the land, that they might do with them as they pleased.
25അവര്‍ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവര്‍ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയില്‍ സുഖിച്ചുകൊണ്ടിരുന്നു.
25They took fortified cities, and a rich land, and possessed houses full of all good things, cisterns dug out, vineyards, and olive groves, and fruit trees in abundance. So they ate, were filled, became fat, and delighted themselves in your great goodness.
26എന്നിട്ടും അവര്‍ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകില്‍ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന്‍ അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവര്‍ കൊന്നു മഹാകോപഹേതുക്കള്‍ ഉണ്ടാക്കി.
26“Nevertheless they were disobedient, and rebelled against you, and cast your law behind their back, and killed your prophets that testified against them to turn them again to you, and they committed awful blasphemies.
27ആകയാല്‍ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവര്‍ക്കും രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.
27Therefore you delivered them into the hand of their adversaries, who distressed them. In the time of their trouble, when they cried to you, you heard from heaven; and according to your manifold mercies you gave them saviors who saved them out of the hand of their adversaries.
28അവര്‍ക്കും സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കയും അവര്‍ അവരുടെമേല്‍ കര്‍ത്തവ്യം നടത്തുകയും ചെയ്തു; അവര്‍ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.
28But after they had rest, they did evil again before you; therefore left you them in the hand of their enemies, so that they had the dominion over them; yet when they returned, and cried to you, you heard from heaven; and many times you delivered them according to your mercies,
29അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവര്‍ അഹങ്കരിക്കയും ഒരുത്തന്‍ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകള്‍ കേള്‍ക്കാതെ നിന്റെ വിധികള്‍ക്കു വിരോധമായി പാപം ചെയ്കയും എതിര്‍ത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.
29and testified against them, that you might bring them again to your law. Yet they dealt proudly, and didn’t listen to your commandments, but sinned against your ordinances, (which if a man does, he shall live in them), turned their backs, stiffened their neck, and would not hear.
30നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാല്‍ നിന്റെ പ്രവാചകന്മാര്‍മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
30Yet many years you put up with them, and testified against them by your Spirit through your prophets. Yet would they not give ear. Therefore you gave them into the hand of the peoples of the lands.
31എങ്കിലും നിന്റെ മഹാ കരുണ നിമിത്തം നീ അവരെ നിര്‍മ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.
31“Nevertheless in your manifold mercies you did not make a full end of them, nor forsake them; for you are a gracious and merciful God.
32ആകയാല്‍ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂര്‍രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ഞങ്ങളുടെ പിതാക്കന്മാര്‍ക്കും നിന്റെ സര്‍വ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.
32Now therefore, our God, the great, the mighty, and the awesome God, who keeps covenant and loving kindness, don’t let all the travail seem little before you, that has come on us, on our kings, on our princes, and on our priests, and on our prophets, and on our fathers, and on all your people, since the time of the kings of Assyria to this day.
33എന്നാല്‍ ഞങ്ങള്‍ക്കു ഭവിച്ചതില്‍ ഒക്കെയും നീ നീതിമാന്‍ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.
33However you are just in all that has come on us; for you have dealt truly, but we have done wickedly;
34ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.
34neither have our kings, our princes, our priests, nor our fathers, kept your law, nor listened to your commandments and your testimonies with which you testified against them.
35അവര്‍ തങ്ങളുടെ രാജത്വത്തിലും നീ അവര്‍ക്കും കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവര്‍ക്കും അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
35For they have not served you in their kingdom, and in your great goodness that you gave them, and in the large and rich land which you gave before them, neither did they turn from their wicked works.
36ഇതാ, ഞങ്ങള്‍ ഇന്നു ദാസന്മാര്‍; നീ ഞങ്ങളുടെ പിതാക്കന്മാര്‍ക്കും ഫലവും ഗുണവും അനുഭവിപ്പാന്‍ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങള്‍ ദാസന്മാരായിരിക്കുന്നു.
36“Behold, we are servants this day, and as for the land that you gave to our fathers to eat its fruit and its good, behold, we are servants in it.
37ഞങ്ങളുടെ പാപങ്ങള്‍നിമിത്തം നീ ഞങ്ങളുടെ മേല്‍ ആക്കിയിരിക്കുന്ന രാജാക്കന്മാര്‍ക്കും അതു വളരെ അനുഭവം കൊടുക്കുന്നു; അവര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങള്‍ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.
37It yields much increase to the kings whom you have set over us because of our sins: also they have power over our bodies, and over our livestock, at their pleasure, and we are in great distress.
38ഇതൊക്കെയും ഔര്‍ത്തു ഞങ്ങള്‍ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു.
38Yet for all this, we make a sure covenant, and write it; and our princes, our Levites, and our priests, seal it.”