Malayalam

World English Bible

Psalms

149

1യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയില്‍ അവന്റെ സ്തുതിയും പാടുവിന്‍ .
1Praise Yahweh! Sing to Yahweh a new song, his praise in the assembly of the saints.
2യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനില്‍ സന്തോഷിക്കട്ടെ; സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ.
2Let Israel rejoice in him who made them. Let the children of Zion be joyful in their King.
3അവര്‍ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീര്‍ത്തനം ചെയ്യട്ടെ.
3Let them praise his name in the dance! Let them sing praises to him with tambourine and harp!
4യഹോവ തന്റെ ജനത്തില്‍ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ടു അലങ്കരിക്കും.
4For Yahweh takes pleasure in his people. He crowns the humble with salvation.
5ഭക്തന്മാര്‍ മഹത്വത്തില്‍ ആനന്ദിക്കട്ടെ; അവര്‍ തങ്ങളുടെ ശയ്യകളില്‍ ഘോഷിച്ചുല്ലസിക്കട്ടെ.
5Let the saints rejoice in honor. Let them sing for joy on their beds.
6അവരുടെ വായില്‍ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യില്‍ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിന്നും
6May the high praises of God be in their mouths, and a two-edged sword in their hand;
7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
7To execute vengeance on the nations, and punishments on the peoples;
8എഴുതിയിരിക്കുന്ന വിധി അവരുടെമേല്‍ നടത്തേണ്ടതിന്നും തന്നേ.
8To bind their kings with chains, and their nobles with fetters of iron;
9അതു അവന്റെ സര്‍വ്വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു.
9to execute on them the written judgment. All his saints have this honor. Praise Yah!