1Então todo o Israel se ajuntou a Davi em Hebron, dizendo: Eis que somos teus ossos e tua carne.
1അനന്തരം യിസ്രായേലെല്ലാം ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞതുഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവും അല്ലോ.
2Já dantes, quando Saul ainda era rei, eras tu o que fazias Israel sair, e entrar; também o Senhor teu Deus te disse: Tu apascentaras o meu povo Israel; tu seras príncipe sobre o meu povo Israel.
2മുമ്പെ ശൌല്‍ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതുനീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.
3Assim vieram todos os anciãos de Israel ao rei, a Hebrom; e Davi fez com eles um pacto em Hebrom, perante o Senhor; e ungiram a Davi rei sobre Israel, conforme a palavra do Senhor por intermédio de Samuel.
3ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്റെ അടുക്കല്‍ വന്നു; ദാവീദ് ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; ശമൂവേല്‍മുഖാന്തരം യഹോവ അരുളിച്ചെയ്തതു പോലെ അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
4Então Davi, com todo o Israel, partiu para Jerusalém , que é Jebus; e estavam ali os jebuseus, habitantes da terra.
4പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യര്‍ ഉണ്ടായിരുന്നു.
5E disseram os habitantes de Jebus a Davi: Tu não entrarás aqui. Não obstante isso, Davi tomou a fortaleza de Sião, que é a cidade de Davi.
5യെബൂസ് നിവാസികള്‍ ദാവീദിനോടുനീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോന്‍ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.
6Davi disse: Qualquer que primeiro ferir os jebuseus será chefe e capitão. E Joabe, filho de Zeruia, subiu primeiro, pelo que foi feito chefe.
6എന്നാല്‍ ദാവീദ്ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാല്‍ അവന്‍ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്‍ന്നു.
7Então Davi habitou na fortaleza, e por isso foi chamada cidade de Davi.
7ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.
8E edificou a cidade ao redor, desde Milo em diante; e Joabe reparou o resto da cidade.
8പിന്നെ അവന്‍ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീര്‍ത്തു.
9Davi tornava-se cada vez mais forte; porque o Senhor dos exércitos era com ele.
9സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദ് മേലക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.
10São estes os chefes dos valentes de Davi, que o apoiaram fortemente no seu reino, com todo o Israel, para o fazerem rei, conforme a palavra do Senhor, no tocante a Israel.
10ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാര്‍ ആവിതുയിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവര്‍ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.
11Esta é a relação dos valentes de Davi: Jasobeão, filho dum hacmonita, o chefe dos trinta, o qual, brandindo a sua lança contra trezentos, duma só vez os matou.
11ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതുമുപ്പതുപേരില്‍ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.
12Depois dele, Eleazar, filho de Dodó, o aoíta; ele estava entre os três valentes.
12അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകന്‍ എലെയാസാര്‍; അവന്‍ മൂന്നു വീരന്മാരില്‍ ഒരുത്തന്‍ ആയിരുന്നു.
13Este esteve com Davi em Pas-Damim, quando os filisteus ali se ajuntaram � peleja, onde havia um pedaço de campo cheio de cevada; e o povo fugia de diante dos filisteus.
13ഫെലിസ്ത്യര്‍ പസ്-ദമ്മീമില്‍ യുദ്ധത്തിന്നു കൂടിയപ്പോള്‍ അവന്‍ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയല്‍ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടിപ്പോയി.
14Mas eles se puseram no meio daquele campo, e o defenderam, e mataram os filisteus; e o Senhor os salvou com uma grande vitória.
14എന്നാല്‍ അവര്‍ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്‍ക്കും വലിയോരു ജയം നല്കി.
15Três dos trinta chefes desceram � penha; a ter com Davi, na caverna de Adulão; e o exército dos filisteus estara acampado no vale de Refaim.
15ഒരിക്കല്‍ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ മുപ്പതു തലവന്മാരില്‍ മൂന്നുപേര്‍ പാറയിങ്കല്‍ അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു.
16Davi estava então no lugar forte, e a guarnição dos filisteus estava em Belém.
16അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ ആയിരുന്നു; ഫെലിസ്ത്യര്‍ക്കും അക്കാലത്തു ബേത്ത്ളേഹെമില്‍ ഒരു കാവല്‍പ്പട്ടാളം ഉണ്ടായിരുന്നു.
17E Davi, ofegante, exclamou: Quem me dera beber da água do poço de Belém, que está junto � porta!
17ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.
18Então aqueles três romperam pelo arraial dos filisteus, tiraram água do poço de Belém, que estava junto � porta, e a trouxeram a Davi; porém Davi não a quis beber, mas a derramou perante o Senhor,
18അപ്പോള്‍ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു
19dizendo: Não permita meu Deus que eu faça isso! Beberia eu o sangue da vida destes homens? Pois com perigo das suas vidas a trouxeram. Assim, não a quis beber. Isso fizeram aqueles três valentes.
19ഇതു ചെയ്‍വാന്‍ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? അവര്‍ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാന്‍ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തതു.
20Abisai, irmão de Joabe, era o chefe dos três; o qual, brandindo a sua lança contra trezentos, os matou, e teve nome entre os três.
20യോവാബിന്റെ സഹോദരനായ അബീശായി മൂവരില്‍ തലവനായിരുന്നു; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ ആ മൂവരില്‍വെച്ചു കീര്‍ത്തിപ്രാപിച്ചു;
21Ele foi mais ilustre do que os outros dois, pelo que foi feito chefe deles; todavia não igualou aos primeiros três.
21ഈ മൂവരില്‍ രണ്ടുപേരെക്കാള്‍ അധികം മാനം അവന്‍ പ്രാപിച്ചു അവര്‍ക്കും നായകനായ്തീര്‍ന്നു; എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.
22Havia também Benaías, filho de Jeoiada, filho de um homem valente de Cabzeel, autor de grandes feitos; este matou dois filhos de Ariel de Moabe; depois desceu e matou um leão dentro duma cova, no tempo da neve.
22കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
23Matou também um egípcio, homem de grande altura, de cinco côvados. O egípcio tinha na mão uma lança como o órgão de tecelão; mas Benaías desceu contra ele com um cajado, arrancou-lhe da mão a lança e com ela o matou.
23അവന്‍ അഞ്ചുമുഴം പൊക്കമുള്ള ദീര്‍ഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യില്‍ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍നിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
24Estas coisas fez Benaías, filho de Jeoiada, pelo que teve nome entre os três valentes.
24ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.
25e o mais ilustre, contudo não igualou aos primeiros três; e Davi o pôs sobre os da sua guarda.
25അവന്‍ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
26Os valentes dos exércitos: Asael, irmão de Joabe; El-Hanã, filho de Dodó, de Belém;
26സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ ,
27Samote, o harorita; Helez, o pelonita;
27ഹരോര്‍യ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
28Ira, filho de Iques, o tecoíta; Abiezer, o anatotita;
28തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ, അനാഥോത്യനായ അബീയേസേര്‍,
29Sibecai, o husatita; Ilai, o aoíta;
29ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
30Maarai, o netofatita; Helede, filho de Baaná, o netofatita;
30നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,
31Itai, filho de Ribai, de Gibeá, dos filhos de Benjamim; Benaías, o piratonita;
31ബെന്യാമീന്യരുടെ ഗിബെയയില്‍ നിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവു,
32Hurai, dos ribeiros de Gaás; Abiel, o arbatita;
32നഹലേഗാശില്‍ നിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായ അബീയേല്‍,
33Azmavete, o baarumita; Eliabá, o saalbonita;
33ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യഹ്ബാ,
34dos filhos de Hasem, o gizonita: Jônatas, filho de Sage, o hararita;
34ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്‍, ഹരാര്‍യ്യനായ ശാഗേയുടെ മകന്‍ യോനാഥാന്‍ ,
35Aião, filho de Sacar, o hararita; Elifal, filho de Ur.
35ഹരാര്‍യ്യനായ സാഖാരിന്റെ മകന്‍ അഹീയാം, ഊരിന്റെ മകന്‍ എലീഫാല്‍,
36Hefer, o mequeratita; Aías, o pelonita;
36മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാവു, കര്‍മ്മേല്യനായ ഹെസ്രോ,
37Hezro, o carmelita; , Naarai, filho de Ebzai;
37എസ്ബായിയുടെ മകന്‍ നയരായി,
38Joel, irmão de Natã; Mibar, filho de Harri;
38നാഥാന്റെ സഹോദരന്‍ യോവേല്‍, ഹഗ്രിയുടെ മകന്‍ മിബ്ഹാര്‍,
39Zeleque, o amonita; Naarai, o berotita, escudeiro de Joabe, filho de Zeniia;
39അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യന്‍ നഹ്രായി,
40Ira, o itrita; Garebe, o itrita;
40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
41Urias, o heteu; Zabade, filho de Alai;
41ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും
42Adina, filho de Siza, o rubenita, chefe dos rubenitas, e com ele trinta;
42മുപ്പതുപേര്‍ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍ അദീനാ,
43Hanã, filho de Maacá; Jeosafá, o mitnita;
43മയഖയുടെ മകന്‍ ഹാനാന്‍ , മിത്ന്യനായ യോശാഫാത്ത്,
44Uzias, o asteratita; Sama e Jeiel, filhos de Hotão, o aroerita;
44അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്‍യ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,
45Jediael, filho de Sínri, e Joá, seu irmão, o tizita;
45യെയീയേല്‍, ശിമ്രിയുടെ മകനായ യെദീയയേല്‍ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍,
46Eliel, o maavita; Jeribai e Josavias, filhos de Elnaão; Itma, o moabita;
46എല്‍നാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന്‍ യിത്തമാ,
47Eliel, Obede e Jaasiel, o mezobaíta
47എലീയേല്‍, ഔബേദ്, മെസോബ്യനായ യാസീയേല്‍ എന്നിവര്‍ തന്നേ.