1Trouxeram, pois, a arca de Deus e a colocaram no meio da tenda que Davi lhe tinha armado; e ofereceram holocaustos e sacrifícios pacíficos perante Deus.
1ഇങ്ങനെ അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
2Tendo Davi acabado de oferecer os holocaustos e sacrifícios pacíficos, abençoou o povo em nome do Senhor.
2ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.
3Então repartiu a todos em Israel, tanto a homens como a mulheres, a cada um, um pão, um pedaço de carne e um bolo de passas.
3അവന്‍ യിസ്രായേലില്‍ ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
4Também designou alguns dos levitas por ministros perante a arca do Senhor, para celebrarem, e para agradecerem e louvarem ao Senhor Deus de Israel, a saber:
4അവന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
5Asafe, o chefe, e Zacarias, o segundo depois dele; Jeiel, Semiramote, Jeiel, Matitias, Eliabe, Benaías, Obede-Edom e Jeiel, com alaúdes e com harpas; e Asafe se fazia ouvir com címbalos;
5ആസാഫ് തലവന്‍ ; രണ്ടാമന്‍ സെഖര്‍യ്യാവു; പിന്നെ യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
6e Benaías e Jaaziel, os sacerdotes, tocavam trombetas continuamente perante a arca do pacto de Deus.
6പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പില്‍ നിരന്തരം കാഹളം ഊതി.
7Foi nesse mesmo dia que Davi, pela primeira vez, ordenou que pelo ministério de Asafe e de seus irmãos se dessem ações de graças ao Senhor, nestes termos:
7അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍
8Louvai ao Senhor, invocai o seu nome; fazei conhecidos entre os povos os seus feitos.
8യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ ;
9Cantai-lhe, salmodiai-lhe, falai de todas as suas obras maravilhosas.
9അവന്നു പാടി കീര്‍ത്തനം ചെയ്‍വിന്‍ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍ .
10Gloriai-vos no seu santo nome; alegre-se o coração dos que buscam ao Senhor.
10അവന്റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11Buscai ao Senhor e a sua força; buscai a sua face continuamente.
11യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍ .
12Lembrai-vos das obras maravilhosas que ele tem feito, dos seus prodígios, e dos juízos da sua boca,
12അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
13vós, descendência de Israel, seus servos, vós, filhos de Jacó, seus eleitos.
13അവന്‍ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .
14Ele é o Senhor nosso Deus; em toda a terra estão os seus juízos.
14അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലുമുണ്ടു.
15Lembrai-vos perpetuamente do seu pacto, da palavra que prescreveu para mil geraçoes;
15അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്‍ത്തുകൊള്‍വിന്‍ .
16do pacto que fez com Abraão, do seu juramento a Isaque,
16അബ്രാഹാമോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
17o qual também a Jacó confirmou por estatuto, e a Israel por pacto eterno,
17അതിനെ അവന്‍ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
18dizendo: A ti te darei a terra de Canaã, quinhão da vossa herança.
18ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.
19Quando eram poucos em número, sim, mui poucos, e estrangeiros na terra,
19നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
20andando de nação em nação, e dum reino para outro povo,
20അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
21a ninguém permitiu que os oprimisse, e por amor deles repreendeu reis,
21ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു
22dizendo: Não toqueis os meus ungidos, e não façais mal aos meus profetas.
22എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്‍ക്കും ദോഷം ചെയ്കയുമരുതു.
23Cantai ao Senhor em toda a terra; proclamai de dia em dia a sua salvação.
23സര്‍വ്വഭൂവാസികളേ, യഹോവേക്കു പാടുവിന്‍ ; നാള്‍ക്കുനാള്‍ അവന്റെ രക്ഷയെ പ്രസ്താവിപ്പിന്‍ .
24Publicai entre as nações a sua gloria, entre todos os povos as suas maravilhas.
24ജാതികളുടെ നടുവില്‍ അവന്റെ മഹത്വവും സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിന്‍ .
25Porque grande é o Senhor, e mui digno de louvor; também é mais temível do que todos os deuses.
25യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
26Pois todos os deuses dos povos são ídolos, porém o Senhor fez os céus.
26ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന്‍ .
27Diante dele há honra e majestade; há força e alegria no seu lugar.
27യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
28Tributai ao Senhor, ó famílias dos povos, tributai ao Senhor glória e força.
28ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ;
29Tributai ao Senhor a glória devida ao seu nome; trazei presentes, e vinde perante ele; adorai ao Senhor vestidos de trajes santos.
29യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; കാഴ്ചയുമായി അവന്റെ സന്നിധിയില്‍ ചെല്ലുവിന്‍ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍ .
30Trema diante dele toda a terra; o mundo se acha firmado, de modo que se não pode abalar.
30സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
31Alegre-se o céu, e regozije-se a terra; e diga-se entre as nações: O Senhor reina.
31സ്വര്‍ഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
32Brama o mar e a sua plenitude; exulte o campo e tudo o que nele há;
32സമുദ്രവും അതിന്റെ പൂര്‍ണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.
33então jubilarão as árvores dos bosques perante o Senhor, porquanto vem julgar a terra.
33അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പില്‍ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.
34Dai graças ao Senhor, porque ele é bom; porque a sua benignidade dura para sempre.
34യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
35E dizei: Salva-nos, ó Deus da nossa salvação, e ajunta-nos, e livra-nos das nações, para que demos graças ao teu santo nome, e exultemos no teu louvor.
35ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില്‍ പുകഴുവാന്‍ ജാതികളുടെ ഇടയില്‍നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍ .
36Bendito seja o Senhor Deus de Israel, de eternidade a eternidade. Então todo o povo disse: Amém! e louvou ao Senhor.
36യിസ്രായേലിന്‍ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . സകലജനവും ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
37Davi, pois, deixou ali, diante da arca do pacto do Senhor, Asafe e seus irmãos, para ministrarem continuamente perante a arca, segundo a exigência de cada dia.
37ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില്‍ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
38Também deixou Obeede-Edom , com seus irmãos, sessenta e oito; Obede-Edomsa filho de Jedútum e Hosa, para serem porteiros;
38ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതില്‍കാവല്‍ക്കാരായും നിര്‍ത്തി.
39e deixou Zadoque, o sacerdote, e seus irmãos, os sacerdotes, diante do tabernáculo do Senhor, no alto que havia em Gibeao,
39പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
40para oferecerem holocaustos ao Senhor continuamente, pela manhã e � tarde, sobre o altar dos holocaustos; e isto segundo tudo o que está escrito na lei que o Senhor tinha ordenado a Israel;
40അവന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല്‍ യഹോവേക്കു
41e com eles Hemã, e Jedútum e os demais escolhidos, que tinham sido nominalmente designados, para darem graças ao Senhor, porque a sua benignidade dura para sempre.
41ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.
42Estavam Hemã e Jedútun encarregados das trombetas e dos címbalos para os que os haviam de tocar, e dos outros instrumentos para os cânticos de Deus; e os filhos de Jedútun estavam � porta.
42അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര്‍ വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു;
43Então todo o povo se retirou, cada um para a sua casa; e Davi voltou para abençoar a sua casa.
43പിന്നെ സര്‍വ്വജനവും ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.