Portuguese: Almeida Atualizada

Malayalam

1 Chronicles

21

1Então Satanás se levantou contra Israel, e incitou Davi a numerar Israel.
1അനന്തരം സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു.
2E disse Davi a Joabe e aos príncipes de povo: Ide, cantai a Israel desde Berseba até Dã; e trazei-me a conta, para que eu saiba o número deles.
2ദാവീദ് യോവാബീനോടും ജനത്തിന്റെ പ്രഭുക്കന്മാരോടുംനിങ്ങള്‍ ചെന്നു ബേര്‍-ശേബമുതല്‍ ദാന്‍ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാന്‍ അറിയേണ്ടതിന്നു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
3Então disse Joabe: O Senhor acrescente ao seu povo cem vezes tanto como ele é! Porventura, é rei meu senhor, não são teus os servos de meu senhor? Por que requer isto e meu senhor. Por que traria ele culpa sobre Israel?
3അതിന്നു യോവാബ്യഹോവ തന്റെ ജനത്തെ ഉള്ളതില്‍ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവര്‍ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനന്‍ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു.
4Todavia a palavra de rei prevaleceu contra Joabe. Pelo que saiu Joabe, e passou por todo o Israel; depois voltou para Jerusulém.
4എന്നാല്‍ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.
5E Joabe deu a Davi o resultado da numeração do povo. E era todo o Israel um milhão e cem mil homens que arrancavam da espada; e de Judá quatrocentos e setenta mil homens que arrancavam da espada.
5യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികള്‍ എല്ലാംകൂടി പതിനൊന്നുലക്ഷംപേര്‍. യെഹൂദയില്‍ ആയുധപാണികള്‍ നാലുലക്ഷത്തെഴുപതിനായിരം പേര്‍.
6Mas entre eles Joabe não contou os de Levi e Benjamim, porque a palavra do rei lhe foi abominável.
6എന്നാല്‍ രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവന്‍ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തില്‍ എണ്ണിയില്ല.
7E este negócio desagradou a Deus, pelo que feriu Israel.
7ദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ യിസ്രായേലിനെ ബാധിച്ചു.
8Então disse Davi a Deus: Gravemente pequei em fazer tal coisa; agora porém, peço-te, tira a iniqüidade de teu servo, porque procedi mui loucamente.
8അപ്പോള്‍ ദാവീദ് ദൈവത്തോടുഈ കാര്യം ചെയ്തതിനാല്‍ ഞാന്‍ മഹാപാപം ചെയ്തിരിക്കുന്നുഎന്നാല്‍ അടിയന്റെ അകൃത്യം ക്ഷമിക്കേണമേഞാന്‍ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
9Falou o Senhor a Gade, o vidente de Davi, dizendo:
9യഹോവ ദാവീദിന്റെ ദര്‍ശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാല്‍
10Vai, e dize a Davi: Assim diz o Senhor: Três coisas te proponho; escolhe uma delas, para que eu ta faça.
10നീ ചെന്നു ദാവീദിനോടുഞാന്‍ മൂന്നു കാര്യം നിന്റെ മുമ്പില്‍ വെക്കുന്നു; അവയില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
11E Gade veio a Davi, e lhe disse: Assim diz o Senhor: Escolhe o que quiseres:
11അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
12ou três anos de fome; ou seres por três meses consumido diante de teus adversários, enquanto a espada de teus inimigos te alcance; ou que por três dias a espada do Senhor, isto é, a peste na terra, e o anjo do Senhor façam destruição por todos os termos de Israel. Vê, pois, agora que resposta hei de levar a quem me enviou.
12മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാള്‍ നിന്നെ തുടര്‍ന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാല്‍ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേല്‍ദേശത്തൊക്കെയും യഹോവയുടെ ദൂതന്‍ സംഹാരം ചെയ്കയോ ഇവയില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക. എന്നെ അയച്ചവനോടു ഞാന്‍ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
13Então disse Davi a Gade: Estou em grande angústia; caia eu, pois, nas mãos do Senhor, porque mui grandes são as suas misericórdias; mas que eu não caia nas mãos dos homens.
13ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.
14Mandou, pois, o Senhor a peste a Israel; e caíram de Israel setenta mil homens.
14അങ്ങനെ യഹോവ ഇസ്രായേലില്‍ മഹാമാരി അയച്ചു; യിസ്രായേലില്‍ എഴുപതിനായിരംപേര്‍ വീണുപോയി.
15E Deus mandou um anjo a Jerusalém para a destruir; e, estando ele prestes a destrui-la, o Senhor olhou e se arrependeu daquele mal, e disse ao anjo destruidor: Basta; agora retira a tua mão. E o anjo do Senhor estava junto � eira de Ornã, o jebuseu.
15ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു.
16E Davi, levantando os olhos, viu o anjo do Senhor, que estava entre a terra e o céu, tendo na mão uma espada desembainhada estendida sobre Jerusalém. Então Davi e os anciãos, cobertos de sacos, se prostraram sobre os seus rostos.
16ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.
17E dissemorreram Saul e seus três filhos; morreu toda a sua o povo? E eu mesmo sou o que pequei, e procedi muito mal; mas estas ovelhas, que fizeram? Seja tua mão, Senhor Deus meu, contra mim e contra a casa de meu pai, porem não contra o teu povo para castigá-lo com peste.
17ദാവീദ് ദൈവത്തോടുജനത്തെ എണ്ണുവാന്‍ പറഞ്ഞവന്‍ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ ആകുന്നു; ഈ ആടുകള്‍ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേല്‍ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.
18Então o anjo do Senhor ordenou a Gade que dissesse a Davi para subir e levantar um altar ao Senhor na eira de Ornã, o jebuseu.
18അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തില്‍ യഹോവേക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാന്‍ കല്പിച്ചു.
19Subiu, pois, Davi, conforme a palavra que Gade falara em nome do Senhor.
19യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.
20E, virando-se Ornã, viu o anjo; e seus quatro filhos, que estavam com ele, se esconderam. Ora, Ornã estava debulhando trigo.
20ഒര്‍ന്നാന്‍ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.
21Quando Davi se vinha chegando a Ornã, este olhou e o viu e, saindo da terra, prostrou-se diante dele com o rosto em terra.
21ദാവീദ് ഒര്‍ന്നാന്റെ അടുക്കല്‍ വന്നപ്പോള്‍ ഒര്‍ന്നാന്‍ നോക്കി ദാവീദിനെ കണ്ടു കളത്തില്‍നിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
22Então disse Davi a Ornã: Dá-me o lugar da eira pelo seu valor, para eu edificar nele um altar ao Senhor, para que cesse esta praga de sobre o povo.
22ദാവീദ് ഒര്‍ന്നാനോടുഈ കളത്തിന്റെ സ്ഥലത്തു ഞാന്‍ യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.
23Respondeu Ornã a Davi: Toma-o para ti, e faça o rei meu senhor o que lhe parecer bem. Eis que dou os bois para holocaustos, os trilhos para lenha, e o trigo para oferta de cereais; tudo dou.
23അതിന്നു ഒര്‍ന്നാന്‍ ദാവീദിനോടുഅതു എടുത്തുകൊള്‍ക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന്‍ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാന്‍ തരുന്നു എന്നു പറഞ്ഞു.
24Mas o rei Davi disse a Ornã: Não, antes quero comprá-lo pelo seu valor; pois não tomarei para o Senhor o que é teu, nem oferecerei holocausto que não me custe nada.
24ദാവീദ് രാജാവു ഒര്‍ന്നാനോടുഅങ്ങനെ അല്ല; ഞാന്‍ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാന്‍ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
25E Davi deu a Ornã por aquele lugar o peso de seiscentos siclos de ouro.
25അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെല്‍ പൊന്നു ഒര്‍ന്നാന്നു കൊടുത്തു.
26Então Davi edificou ali um altar ao Senhor, e ofereceu holocaustos e ofertas pacíficas; e invocou o Senhor, o qual lhe respondeu do céu, com fogo sobre o altar de holocausto.
26ദാവീദ് അവിടെ യഹോവേക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു; അവന്‍ ആകാശത്തില്‍നിന്നു ഹോമപീഠത്തിന്മേല്‍ തീ ഇറക്കി അവന്നു ഉത്തരം അരുളി.
27E o Senhor deu ordem ao anjo, que tomou a meter a sua espada na bainha.
27യഹോവ ദൂതനോടു കല്പിച്ചു; അവന്‍ തന്റെ വാള്‍ വീണ്ടും ഉറയില്‍ ഇട്ടു.
28Nesse mesmo tempo, vendo Davi que o Senhor lhe respondera na eira de Ornã, o jebuseu, ofereceu ali os seus sacrifícios.
28ആ കാലത്തു യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തില്‍വെച്ചു യഹോവ തന്റെ പ്രാര്‍ത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.
29Pois o tabernáculo do Senhor que Moisés fizera no deserto, e o altar do holocausto, estavam naquele tempo no alto de Gibeão;
29മോശെ മരുഭൂമിയില്‍ വെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയില്‍ ആയിരുന്നു.
30mas Davi não podia ir perante ele para consultar a Deus, porque estava atemorizado por causa da espada do anjo do Senhor.
30യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാന്‍ ദാവീദിന്നു കഴിഞ്ഞില്ല.