Portuguese: Almeida Atualizada

Malayalam

1 Chronicles

27

1Ora, os filhos de Israel segundo o seu número, os chefes das casas paternas, e os chefes dos milhares e das centenas, com os seus oficiais, que serviam ao rei em todos os negócios das turmas que entravam e saíam de mês em mês, em todos os meses do ano, eram em cada turma vinte e quatro mil.
1യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.
2sobre a primeira turma, no primeiro mês, estava Jasobeão, filho de Zabdiel; e em sua turma havia vinte e quatro mil.
2ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്റെ മകന്‍ യാശോബെയാംഅവന്റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍.
3Era ele descendente de Pérez, e chefe de todos os comandantes do exército para o primeiro mês.
3അവന്‍ പേരെസ്സിന്റെ പുത്രന്മാരില്‍ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കും തലവനും ആയിരുന്നു.
4Sobre a turma do segundo mês estava Dodai, o aoíta, com a sua turma, cujo chefe era Miclote; e em sua turma havia vinte e quatro mil.
4രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
5O terceiro comandante do exército, para o terceiro mês, era o chefe Benaías, filho do sacerdote Jeoiada; e em sua turma havia vinte e quatro mil.
5മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
6Este é aquele Benaías que era o varão valente entre os trinta e comandava os trinta; e da sua turma era seu filho Amizabade.
6മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
7O quarto, do quarto mês, era Asael, irmão de Joabe, e depois dele Zebadia; seu filho; e em sua turma havia vinte e quatro mil.
7നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
8O quinto, do quinto mês:, Samute, o israíta; e em sua turma havia vinte e quatro mil.
8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
9O sexto, do sexto mês: Ira, filho de Iques, o tecoíta; e em sua turma havia vinte e quatro mil.
9ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
10O sétimo, do sétimo mês:, Helez, o pelonita, descendente de Efraim; e em sua turma havia vinte e quatro mil.
10ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
11O oitavo, do oitavo mês, Sibecai, o husatita, dos zeraítas; e em sua turma havia vinte e quatro mil.
11എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
12O nono, do nono mês, Abiezer, o anatotita, dos benjamitas; e em sua turma havia vinte e quatro mil.
12ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരില്‍ അനാഥോഥ്യനായ അബീയേസെര്‍; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
13O décimo, do décimo mês, Maarai, o netofatita, dos zeraítas; e em sua turma havia vinte e quatro mil.
13പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
14O undécimo, do undécimo mês, Benaías, o piratonita, dos filhos de Efraim; e em sua turma havia vinte e quatro mil.
14പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
15O duodécimo, do duodécimo mês, Heldai, o netofatita, de Otniel; e em sua turma havia vinte e quatro mil.
15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
16Sobre as tribos de Israel estavam estes: sobre os rubenitas era chefe Eliézer, filho de Zicri; sobre os simeonitas, Sefatias, filho de Maacá;
16യിസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍രൂബേന്യര്‍ക്കും പ്രഭു സിക്രിയുടെ മകന്‍ എലീയേസെര്‍; ശിമെയോന്യര്‍ക്കും മയഖയുടെ മകന്‍ ശെഫത്യാവു;
17sobre os levitas, Hasabias, filho de Quemuel; sobre os aronitas, Zadoque;
17ലേവ്യര്‍ക്കും കെമൂവേലിന്റെ മകന്‍ ഹശബ്യാവു; അഹരോന്യര്‍ക്കും സാദോക്;
18sobre Judá, , Eliu:, um dos irmãos de Davi; sobre Issacar, Onri, filho de Micael;
18യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരില്‍ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകന്‍ ഒമ്രി;
19sobre Zebulom, Ismaías, filho de Obadias; sobre Naftali, Jerimote, filho de Azrriel;
19സെബൂലൂന്നു ഔബദ്യാവിന്റെ മകന്‍ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന്‍ യെരീമോത്ത്;
20sobre os filhos de Efraim, Oséias, filho de Azazias; sobre a meia tribo de Manassés, Joel, filho de Pedaías;
20എഫ്രയീമ്യര്‍ക്കും അസസ്യാവിന്റെ മകന്‍ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകന്‍ യോവേല്‍.
21sobre a meia tribo de Manassés em Gileade, Ido, filho de Zacarias; sobre Benjamim, Jaasiel, filho de Abner;
21ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്‍യ്യാവിന്റെ മകന്‍ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകന്‍ യാസീയേല്‍;
22sobre Dã, Azarel, filho de Jeroão. Esses eram os chefes das tribos de Israel.
22ദാന്നു യെരോഹാമിന്റെ മകന്‍ അസരെയോല്‍. ഇവര്‍ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര്‍ ആയിരുന്നു.
23Não tomou, porém, Davi o número dos de vinte anos para baixo, porquanto o Senhor tinha dito que havia de multiplicar Israel como as estrelas do céu.
23എന്നാല്‍ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
24Joabe, filho de Zeruia, tinha começado a numerá-los, porém não acabou, porquanto viera por isso ira sobre Israel; pelo que o número não foi posto no livro das crônicas do rei Davi.
24സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന്‍ തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല്‍ കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍ ചേര്‍ത്തിട്ടുമില്ല.
25Sobre os tesouros do rei estava Azmavete, filho de Adiel; sobre os tesouros dos campos, das cidades, das aldeias e das torres, Jônatas, filho de Uzias;
25രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍ . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കു ഉസ്സീയാവിന്റെ മകന്‍ യെഹോനാഥാന്‍ മേല്‍വിചാരകന്‍ .
26sobre os que faziam a obra do campo, na lavoura da terra, Ezri, filho de Quelube;
26വയലില്‍ വേലചെയ്ത കൃഷിക്കാര്‍ക്കും കെലൂബിന്റെ മകന്‍ എസ്രി മേല്‍വിചാരകന്‍ .
27sobre as vinhas, Simei, o ramatita; sobre o produto das vides nas adegas do vinho, Zabdi, o sifmita;
27മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്ദിയും മേല്‍വിചാരകര്‍.
28sobre os olivais e sicômoros que havia nas campinas, Baal-Hanã, o gederita; sobre os armazéns do azeite, Joás;
28ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്‍യ്യനായ ബാല്‍ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കു യോവാശും മേല്‍വിചാരകര്‍.
29sobre o gado que pastava em Sarom, Sitrai, o saronita; sobre o gado dos vales, Safate, filho de Adlai;
29ശാരോനില്‍ മേയുന്ന നാല്‍ക്കാലികള്‍ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍.
30sobre os camelos, Obil, o ismaelita; sobre as jumentas, Jedeías, o meronotita;
30ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഔബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്‍വിചാരകര്‍.
31e sobre o gado miúdo, Jaziz, o hagrita. Todos esses eram os intendentes dos bens do rei Davi.
31ആടുകള്‍ക്കു ഹഗ്രീയനായ യാസീസ് മേല്‍ വിചാരകന്‍ ; ഇവര്‍ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്‍ക്കു അധിപതിമാരായിരുന്നു.
32Jônatas, tio de Davi, era conselheiro, homem entendido, e escriba; ele e Jeiel, filho de Hacmôni, assistiam os filhos do rei;
32ദാവീദിന്റെ ചിറ്റപ്പനായ യോനാഥാന്‍ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേല്‍ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
33Aitofel era conselheiro do rei; Husai, o arquita, era amigo o rei;
33അഹീഥോഫെല്‍ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.
34depois de Aitotel, Jeoiada, filho de Benaías, e Abiatar foram conselheiros; e Joabe era chefe do exército do rei.
34അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍; രാജാവിന്റെ സേനാധിപതി യോവാബ്.