Portuguese: Almeida Atualizada

Malayalam

1 Corinthians

12

1Ora, a respeito dos dons espirituais, não quero, irmãos, que sejais ignorantes.
1സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു അറിവില്ലാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
2Vós sabeis que, quando éreis gentios, vos desviáveis para os ídolos mudos, conforme éreis levados.
2നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
3Portanto vos quero fazer compreender que ninguém, falando pelo Espírito de Deus, diz: Jesus é anátema! e ninguém pode dizer: Jesus é o Senhor! senão pelo Espírito Santo.
3ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവു എന്നു പറവാന്‍ ആര്‍ക്കും കഴികയുമില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
4Ora, há diversidade de dons, mas o Espírito é o mesmo.
4എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
5E há diversidade de ministérios, mas o Senhor é o mesmo.
5ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ടു; കര്‍ത്താവു ഒരുവന്‍ .
6E há diversidade de operações, mas é o mesmo Deus que opera tudo em todos.
6വീര്‍യ്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ.
7A cada um, porém, é dada a manifestação do Espírito para o proveito comum.
7എന്നാല്‍ ഔരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
8Porque a um, pelo Espírito, é dada a palavra da sabedoria; a outro, pelo mesmo Espírito, a palavra da ciência;
8ഒരുത്തന്നു ആത്മാവിനാല്‍ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;
9a outro, pelo mesmo Espírito, a fé; a outro, pelo mesmo Espírito, os dons de curar;
9വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;
10a outro a operação de milagres; a outro a profecia; a outro o dom de discernir espíritos; a outro a variedade de línguas; e a outro a interpretação de línguas.
10മറ്റൊരുവന്നു വീര്‍യ്യപ്രവൃത്തികള്‍; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.
11Mas um só e o mesmo Espírito opera todas estas coisas, distribuindo particularmente a cada um como quer.
11എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
12Porque, assim como o corpo é um, e tem muitos membros, e todos os membros do corpo, embora muitos, formam um só corpo, assim também é Cristo.
12ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
13Pois em um só Espírito fomos todos nós batizados em um só corpo, quer judeus, quer gregos, quer escravos quer livres; e a todos nós foi dado beber de um só Espírito.
13യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
14Porque também o corpo não é um membro, mas muitos.
14ശരീരം ഒരു അവയവമല്ല പലതത്രേ.
15Se o pé disser: Porque não sou mão, não sou do corpo; nem por isso deixará de ser do corpo.
15ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
16E se a orelha disser: Porque não sou olho, não sou do corpo; nem por isso deixará de ser do corpo.
16ഞാന്‍ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
17Se o corpo todo fosse olho, onde estaria o ouvido? Se todo fosse ouvido, onde estaria o olfato?
17ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?
18Mas agora Deus colocou os membros no corpo, cada um deles como quis.
18ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വെച്ചിരിക്കുന്നു.
19E, se todos fossem um só membro, onde estaria o corpo?
19സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?
20Agora, porém, há muitos membros, mas um só corpo.
20എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നു തന്നേ.
21E o olho não pode dizer � mão: Não tenho necessidade de ti; nem ainda a cabeça aos pés: Não tenho necessidade de vós.
21കണ്ണിന്നു കയ്യോടുനിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടുനിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.
22Antes, os membros do corpo que parecem ser mais fracos são necessários;
22ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍ തന്നേ ആവശ്യമുള്ളവയാകുന്നു.
23e os membros do corpo que reputamos serem menos honrados, a esses revestimos com muito mais honra; e os que em nós não são decorosos têm muito mais decoro,
23ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവേക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മില്‍ അഴകു കുറഞ്ഞവേക്കു അധികം അഴകു വരുത്തുന്നു;
24ao passo que os decorosos não têm necessidade disso. Mas Deus assim formou o corpo, dando muito mais honra ao que tinha falta dela,
24നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്കു അതു ആവശ്യമില്ലല്ലോ.
25para que não haja divisão no corpo, mas que os membros tenham igual cuidado uns dos outros.
25ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
26De maneira que, se um membro padece, todos os membros padecem com ele; e, se um membro é honrado, todos os membros se regozijam com ele.
26അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.
27Ora, vós sois corpo de Cristo, e individualmente seus membros.
27എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഔരോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു.
28E a uns pôs Deus na igreja, primeiramente apóstolos, em segundo lugar profetas, em terceiro mestres, depois operadores de milagres, depois dons de curar, socorros, governos, variedades de línguas.
28ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്‍യ്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.
29Porventura são todos apóstolos? são todos profetas? são todos mestres? são todos operadores de milagres?
29എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്‍യ്യപ്രവൃത്തികള്‍ ചെയ്യുന്നവരോ?
30Todos têm dons de curar? falam todos em línguas? interpretam todos?
30എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?
31Mas procurai com zelo os maiores dons. Ademais, eu vos mostrarei um caminho sobremodo excelente.
31എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍ ; ഇനി അതിശ്രേഷ്ഠമായോരു മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.