Portuguese: Almeida Atualizada

Malayalam

1 Kings

17

1Então Elias, o tisbita, que habitava em Gileade, disse a Acabe: Vive o Senhor, Deus de Israel, em cuja presença estou, que nestes anos não haverá orvalho nem chuva, senão segundo a minha palavra.
1എന്നാല്‍ ഗിലെയാദിലെ തിശ്ബിയില്‍നിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടുഞാന്‍ സേവിച്ചുനിലക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
2Depois veio a Elias a palavra do Senhor, dizendo:
2പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
3Retira-te daqui, vai para a banda de oriente, e esconde-te junto ao ribeiro de Querite, que está ao oriente do Jordão.
3നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
4Beberás do ribeiro; e eu tenho ordenado aos corvos que ali te sustentem.
4തോട്ടില്‍നിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു.
5Partiu, pois, e fez conforme a palavra do Senhor; foi habitar junto ao ribeiro de Querite, que está ao oriente do Jordão.
5അങ്ങനെ അവന്‍ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന്‍ ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാര്‍ത്തു.
6E os corvos lhe traziam pão e carne pela manhã, como também pão e carne � tarde; e ele bebia do ribeiro.
6കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടില്‍നിന്നു അവന്‍ കുടിക്കും.
7Mas, decorridos alguns dias, o ribeiro secou, porque não tinha havido chuva na terra.
7എന്നാല്‍ ദേശത്തു മഴ പെയ്യായ്കയാല്‍ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
8Veio-lhe então a palavra do Senhor, dizendo:
8അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
9Levanta-te, vai para Sarepta, que pertence a Sidom, e habita ali; eis que eu ordenei a uma mulher viúva ali que te sustente.
9നീ എഴുന്നേറ്റു സീദോനോടു ചേര്‍ന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാര്‍ക്ക; നിന്നെ പുലര്‍ത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാന്‍ കല്പിച്ചിരിക്കുന്നു.
10Levantou-se, pois, e foi para Sarepta. Chegando ele � porta da cidade, eis que estava ali uma mulher viúva apanhando lenha; ele a chamou e lhe disse: Traze-me, peço-te, num vaso um pouco d'água, para eu beber.
10അങ്ങനെ അവന്‍ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവന്‍ പട്ടണവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവന്‍ അവളെ വിളിച്ചുഎനിക്കു കുടിപ്പാന്‍ ഒരു പാത്രത്തില്‍ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
11Quando ela ia buscá-la, ele a chamou e lhe disse: Traze-me também um bocado de pão contigo.
11അവള്‍ കൊണ്ടുവരുവാന്‍ പോകുമ്പോള്‍ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യില്‍ കൊണ്ടുപോരേണമേ എന്നു അവന്‍ അവളോടു വിളിച്ചുപറഞ്ഞു.
12Ela, porém, respondeu: Vive o Senhor teu Deus, que não tenho nem um bolo, senão somente um punhado de farinha na vasilha, e um pouco de azeite na botija; e eis que estou apanhando uns dois gravetos, para ir prepará-lo para mim e para meu filho, a fim de que o comamos, e morramos.
12അതിന്നു അവള്‍നിന്റെ ദൈവമായ യഹോവയാണ, കലത്തില്‍ ഒരു പിടി മാവും തുരുത്തിയില്‍ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാന്‍ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങള്‍ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
13Ao que lhe disse Elias: Não temas; vai, faze como disseste; porém, faze disso primeiro para mim um bolo pequeno, e traze-mo aqui; depois o farás para ti e para teu filho.
13ഏലീയാവു അവളോടുഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാല്‍ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊള്‍ക.
14Pois assim diz o Senhor Deus de Israel: A farinha da vasilha não se acabará, e o azeite da botija não faltará, até o dia em que o Senhor dê chuva sobre a terra.
14യഹോവ ഭൂമിയില്‍ മഴ പെയ്യിക്കുന്ന നാള്‍വരെ കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
15Ela foi e fez conforme a palavra de Elias; e assim comeram, ele, e ela e a sua casa, durante muitos dias.
15അവള്‍ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തികഴിച്ചു.
16Da vasilha a farinha não se acabou, e da botija o azeite não faltou, conforme a palavra do Senhor, que ele falara por intermédio de Elias.
16യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
17Depois destas coisas aconteceu adoecer o filho desta mulher, dona da casa; e a sua doença se agravou tanto, que nele não ficou mais fôlego.
17അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനില്‍ ശ്വാസം ഇല്ലാതെയായി.
18Então disse ela a Elias: Que tenho eu contigo, ó homem de Deus? Vieste tu a mim para trazeres � memória a minha iniqüidade, e matares meu filho?
18അപ്പോള്‍ അവള്‍ ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഔര്‍പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു.
19Respondeu-lhe ele: Dá-me o teu filho. E ele o tomou do seu regaço, e o levou para cima, ao quarto onde ele mesmo habitava, e o deitou em sua cama.
19അവന്‍ അവളോടുനിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍നിന്നെടുത്തു താന്‍ പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേല്‍ കിടത്തി.
20E, clamando ao Senhor, disse: ç Senhor meu Deus, até sobre esta viúva, que me hospeda, trouxeste o mal, matando-lhe o filho?
20അവന്‍ യഹോവയോടുഎന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുംന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.
21Então se estendeu sobre o menino três vezes, e clamou ao Senhor, dizendo: ç Senhor meu Deus, faze que a vida deste menino torne a entrar nele.
21പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നുഎന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു.
22O Senhor ouviu a voz de Elias, e a vida do menino tornou a entrar nele, e ele reviveu.
22യഹോവ ഏലീയാവിന്റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു അവന്‍ ജീവിച്ചു.
23E Elias tomou o menino, trouxe-o do quarto � casa, e o entregou a sua mãe; e disse Elias: Vês aí, teu filho vive:
23ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തുഇതാ, നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
24Então a mulher disse a Elias: Agora sei que tu és homem de Deus, e que a palavra do Senhor na tua boca é verdade.
24സ്ത്രീ ഏലീയാവോടുനീ ദൈവപുരുഷന്‍ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു.