Portuguese: Almeida Atualizada

Malayalam

1 Kings

20

1Ora, Bene-Hadade, rei da Síria, ajuntou todo o seu exército; e havia com ele trinta e dois reis, e cavalos e carros. Então subiu, cercou a Samária, e pelejou contra ela.
1അരാംരാജാവായ ബെന്‍ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന്‍ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
2E enviou � cidade mensageiros a Acabe, rei de Israel, a dizer-lhe: Assim diz: Bene-Hadade:
2അവന്‍ യിസ്രായേല്‍രാജാവായ ആഹാബിന്റെ അടുക്കല്‍ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു
3A tua prata e o teu ouro são meus; e também, das tuas mulheres e dos teus filhos, os melhores são meus.
3നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍ എന്നിങ്ങനെ ബെന്‍ -ഹദദ് പറയുന്നു എന്നു പറയിച്ചു.
4Ao que respondeu o rei de Israel, dizendo: Conforme a tua palavra, ó rei meu senhor, sou teu, com tudo quanto tenho.
4അതിന്നു യിസ്രായേല്‍രാജാവുഎന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
5Tornaram a vir os mensageiros, e disseram: Assim fala Bene-Hadade, dizendo: Enviei-te, na verdade, mensageiros que dissessem: Tu me hás de entregar a tua prata e o teu ouro, as tuas mulheres e os teus filhos;
5ദൂതന്മാര്‍ വീണ്ടും വന്നുബെന്‍ -ഹദദ് ഇപ്രകാരം പറയുന്നുനിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ;
6todavia amanhã a estas horas te enviarei os meus servos, os quais esquadrinharão a tua casa, e as casas dos teus servos; e há de ser que tudo o que de precioso tiveres, eles tomarão consigo e o levarão.
6നാളെ ഈ നേരത്തു ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയക്കും; അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
7Então o rei de Israel chamou todos os anciãos da terra, e disse: Notai agora, e vede como esse homem procura o mal; pois mandou pedir-me as minhas mulheres, os meus filhos, a minha prata e o meu ouro, e não os neguei.
7അപ്പോള്‍ യിസ്രായേല്‍രാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തിഅവന്‍ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിന്‍ ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവന്‍ ആളയച്ചു ചോദിച്ചു; എന്നാല്‍ ഞാന്‍ വിരോധിച്ചില്ല എന്നു പറഞ്ഞു.
8Responderam-lhe todos os anciãos e todo o povo: Não lhe dês ouvidos, nem consintas.
8എല്ലാമൂപ്പന്മാരും സകലജനവും അവനോടുനീ കേള്‍ക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.
9Pelo que disse aos mensageiros de Bene-Hadade: Dizei ao rei, meu senhor: Tudo o que a princípio mandaste pedir a teu servo, farei; porém isto não posso fazer. Voltaram os mensageiros, e lhe levaram a resposta.
9ആകയാല്‍ അവന്‍ ബെന്‍ -ഹദദിന്റെ ദൂതന്മാരോടുനിങ്ങള്‍ എന്റെ യജമാനനായ രാജാവിനോടുനീ ആദ്യം അടിയന്റെ അടുക്കല്‍ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാല്‍ ഈ കാര്യം എനിക്കു ചെയ്‍വാന്‍ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
10Tornou Bene-Hadade a enviar-lhe mensageiros, e disse: Assim me façam os deuses, e outro tanto, se o pó de Samária bastar para encher as mãos de todo o povo que me segue.
10ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ ആളയച്ചുഎന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈകൂ ഔരോ പിടിവാരുവാന്‍ ശമര്യയിലെ പൊടി മതിയാകുമെങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.
11O rei de Israel, porém, respondeu: Dizei-lhe: Não se gabe quem se cinge das armas como aquele que as depõe.
11അതിന്നു യിസ്രായേല്‍രാജാവുവാള്‍ അരെക്കു കെട്ടുന്നവന്‍ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിന്‍ എന്നു ഉത്തരം പറഞ്ഞു.
12E sucedeu que, ouvindo ele esta palavra, estando a beber com os reis nas tendas, disse aos seus servos: Ponde-vos em ordem. E eles se puseram em ordem contra a cidade.
12എന്നാല്‍ അവനും രാജാക്കന്മാരും മണിപ്പന്തലില്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടുഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
13E eis que um profeta, chegando-se a Acabe, rei de Israel, lhe disse: Assim diz o Senhor: Viste toda esta grande multidão eis que hoje ta entregarei nas mãos, e saberás que eu sou o Senhor.
13എന്നാല്‍ ഒരു പ്രവാചകന്‍ യിസ്രായേല്‍ രാജാവായ ആഹാബിന്റെ അടുക്കല്‍ വന്നുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്നു അതിനെ നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
14Perguntou Acabe: Por quem? Respondeu ele: Assim diz o Senhor: Pelos moços dos chefes das províncias. Ainda perguntou Acabe: Quem começará a peleja? Respondeu ele: Tu.
14ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര്‍ പട തുടങ്ങേണം എന്നു ചോദിച്ചതിന്നുനീ തന്നേ എന്നു അവന്‍ ഉത്തരം പറഞ്ഞു.
15Então contou os moços dos chefes das províncias, e eram duzentos e trinta e dois; e depois deles contou todo o povo, a saber, todos os filhos de Israel, e eram sete mil.
15അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവന്‍ യിസ്രായേല്‍മക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര്‍ എന്നു കണ്ടു.
16Saíram, pois, ao meio-dia. Bene-Hadade, porém, estava bebendo e se embriagando nas tendas, com os reis, os trinta e dois reis que o ajudavam.
16അവര്‍ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാല്‍ ബെന്‍ -ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലില്‍ കുടിച്ചുമത്തനായിരുന്നു.
17E os moços dos chefes das províncias saíram primeiro; e Bene-Hadade enviou espias, que lhe deram aviso, dizendo: Saíram de Samária uns homens.
17ദേശാധിപതികളുടെ ബാല്യക്കാര്‍ ആദ്യം പുറപ്പെട്ടു; ബെന്‍ -ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയില്‍ നിന്നു ആളുകള്‍ വരുന്നുണ്ടെന്നു അറിവുകിട്ടി.
18Ao que ele disse: Quer venham eles tratar de paz, quer venham � peleja, to-mai-os vivos.
18അപ്പോള്‍ അവന്‍ അവര്‍ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ ; അവര്‍ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു.
19Saíram, pois, da cidade os moços dos chefes das provincias, e o exército que os seguia.
19പട്ടണത്തില്‍നിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടര്‍ന്നുപോന്ന സൈന്യവും ആയിരുന്നു.
20E eles mataram cada um o seu adversário. Então os sírios fugiram, e Israel os perseguiu; mas Bene-Hadade, rei da Síria, escapou a cavalo, com alguns cavaleiros.
20അവര്‍ ഔരോരുത്തന്‍ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യര്‍ ഔടിപ്പോയി; യിസ്രായേല്‍ അവരെ പിന്തുടര്‍ന്നു; അരാം രാജാവായ ബെന്‍ -ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
21E saindo o rei de Israel, destruiu os cavalos e os carros, e infligiu aos sírios grande derrota.
21പിന്നെ യിസ്രായേല്‍രാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
22Então o profeta chegou-se ao rei de Israel e lhe disse: Vai, fortalece-te; atenta bem para o que hás de fazer; porque decorrido um ano, o rei da Síria subirá contra ti.
22അതിന്റെ ശേഷം ആ പ്രവാചകന്‍ യിസ്രായേല്‍ രാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍ക; ഇനിയത്തെ ആണ്ടില്‍ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
23Os servos do rei da Síria lhe disseram: Seus deuses são deuses dos montes, por isso eles foram mais fortes do que nós; mas pelejemos com eles na planície, e por certo prevaleceremos contra eles.
23അരാംരാജാവിനോടു അവന്റെ ഭൃത്യന്മാര്‍ പറഞ്ഞതുഅവരുടെ ദേവന്മാര്‍ പര്‍വ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവര്‍ നമ്മെ തോല്പിച്ചതു; സമഭൂമിയില്‍വെച്ചു അവരോടു യുദ്ധം ചെയ്താല്‍ നാം അവരെ തോല്പിക്കും.
24Faze, pois, isto: tira os reis, cada um do seu lugar, e substitui-os por capitães;
24അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണംആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവര്‍ക്കും പകരം ദേശാധിപതിമാരെ നിയമിക്കേണം.
25arregimenta outro exército, igual ao exército que perdeste, cavalo por cavalo, e carro por carro; pelejemos com eles na planicie, e por certo prevaleceremos contra eles. Ele deu ouvidos ao que disseram, e assim fez.
25പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങള്‍ക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊള്‍ക; എന്നിട്ടു നാം സമഭൂമിയില്‍വെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവന്‍ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.
26Passado um ano, Bene-Hadade arregimentou os sírios, e subiu a Afeque, para pelejar contra Israel.
26പിറ്റെ ആണ്ടില്‍ ബെന്‍ -ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാന്‍ അഫേക്കിന്നു പുറപ്പെട്ടുവന്നു.
27Também os filhos de Israel foram arregimentados e, providos de víveres, marcharam contra eles. E os filhos de Israel acamparam-se defronte deles, como dois pequenos rebanhos de cabras; mas os sírios enchiam a terra.
27യിസ്രായേല്യരെയും എണ്ണിനോക്കി; അവര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യര്‍ ആട്ടിന്‍ കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
28Nisso chegou o homem de Deus, e disse ao rei de Israel: Assim diz o Senhor: Porquanto os sírios disseram: O Senhor é Deus dos montes, e não Deus dos vales, entregarei nas tuas mãos toda esta grande multidão, e saberás que eu sou o Senhor.
28ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേല്‍ രാജാവിനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവ പര്‍വ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യര്‍ പറകകൊണ്ടു ഞാന്‍ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ തന്നേ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.
29Assim, pois, estiveram acampados sete dias, uns defronte dos outros. Ao sétimo dia a peleja começou, e num só dia os filhos de Israel mataram dos sírios cem mil homens da infantaria.
29എന്നാല്‍ അവര്‍ അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യര്‍ അരാമ്യരില്‍ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.
30E os restantes fugiram para Afeque, e entraram na cidade; e caiu o muro sobre vinte e sete mil homens que restavam. Bene-Hadade, porém, fugiu, e veio � cidade, onde se meteu numa câmara interior.
30ശേഷിച്ചവര്‍ അഫേക്‍ പട്ടണത്തിലേക്കു ഔടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍ -ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില്‍ ഒളിച്ചു.
31Disseram-lhe os seus servos: Eis que temos ouvido dizer que os reis da casa de Israel são reis clementes; ponhamos, pois, sacos aos lombos, e cordas aos pescoços, e saiamos ao rei de Israel; pode ser que ele te poupe a vida.
31അവന്റെ ഭൃത്യന്മാര്‍ അവനോടുയിസ്രായേല്‍ ഗൃഹത്തിലെ രാജാക്കന്മാര്‍ ദയയുള്ള രാജാക്കന്മാര്‍ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ടു; ഞങ്ങള്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെല്ലട്ടെ; പക്ഷേ അവന്‍ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
32Então cingiram sacos aos lombos e cordas aos pescoços e, indo ter com o rei de Israel, disseram-lhe: Diz o teu servo Bene-Hadade: Deixa-me viver, rogo-te. Ao que disse Acabe: Pois ainda vive? É meu irmão.
32അങ്ങനെ അവര്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെന്നുഎന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെന്‍ -ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ അവന്‍ ജീവനോടെ ഇരിക്കുന്നുവോ? അവന്‍ എന്റെ സഹോദരന്‍ തന്നേ എന്നു പറഞ്ഞു.
33Aqueles homens, tomando isto por bom presságio, apressaram- se em apanhar a sua palavra, e disseram: Bene-Hadade é teu irmão! Respondeu-lhes ele: Ide, trazei-me. Veio, pois, Bene-Hadade � presença de Acabe; e este o fez subir ao carro.
33ആ പുരുഷന്മാര്‍ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചുഅതേ, നിന്റെ സഹോദരന്‍ ബെന്‍ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തില്‍ കയറ്റി.
34Então lhe disse Bene-Hadade: Eu te restituirei as cidades que meu pai tomou a teu pai; e farás para ti praças em Damasco, como meu pai as fez em Samária. E eu, respondeu Acabe, com esta aliança te deixarei ir. E fez com ele aliança e o deixou ir.
34അവന്‍ അവനോടുഎന്റെ അപ്പന്‍ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്റെ അപ്പന്‍ ശമര്യയില്‍ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കില്‍ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന്നു ആഹാബ്ഈ ഉടമ്പടിയിന്മേല്‍ ഞാന്‍ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
35Ora, certo homem dentre os filhos dos profetas disse ao seu companheiro, pela palavra do Senhor: Fere-me, peço-te. Mas o homem recusou feri-lo.
35എന്നാല്‍ പ്രവാചകശിഷ്യന്മാരില്‍ ഒരുത്തന്‍ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാല്‍ അവന്നു അവനെ അടിപ്പാന്‍ മനസ്സായില്ല.
36Pelo que ele lhe disse: Porquanto não obedeceste � voz do Senhor, eis que, em te apartando de mim, um leão te matará. E logo que se apartou dele um leão o encontrou e o matou.
36അവന്‍ അവനോടുനീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന്‍ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
37Depois o profeta encontrou outro homem, e disse-lhe: Fere-me, peço-te. E aquele homem deu nele e o feriu.
37പിന്നെ അവന്‍ മറ്റൊരുത്തനെ കണ്ടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന്‍ അവനെ അടിച്ചു മുറിവേല്പിച്ചു.
38Então foi o profeta, pôs-se a esperar e rei no caminho, e disfarçou-se, cobrindo os olhos com o seu turbante.
38പ്രവാചകന്‍ ചെന്നു വഴിയില്‍ രാജാവിനെ കാത്തിരുന്നു; അവന്‍ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.
39E passando o rei, clamou ele ao rei, dizendo: Teu servo estava no meio da peleja; e eis que um homem, voltando-se, me trouxe um outro, e disse: Guarda-me este homem; se ele de qualquer maneira vier a faltar, a tua vida responderá pela vida dele, ou então pagarás um talento de prata.
39രാജാവു കടന്നു പോകുമ്പോള്‍ അവന്‍ രാജാവിനോടു വിളിച്ചുപറഞ്ഞതുഅടിയന്‍ പടയുടെ നടുവില്‍ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന്‍ തിരിഞ്ഞു എന്റെ അടുക്കല്‍ ഒരാളെ കൊണ്ടുവന്നുഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാല്‍ നിന്റെ ജീവന്‍ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കില്‍ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
40E estando o teu servo ocupado de uma e de outra parte, eis que o homem desapareceu. Ao que lhe respondeu o rei de Israel: Esta é a tua sentença; tu mesmo a pronunciaste.
40എന്നാല്‍ അടിയന്‍ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള്‍ അവനെ കാണാതെപോയി. അതിന്നു യിസ്രായേല്‍രാജാവു അവനോടുനിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീര്‍ച്ചയാക്കിയല്ലോ എന്നു പറഞ്ഞു.
41Então ele se apressou, e tirou o turbante de sobre os seus olhos; e o rei de Israel o reconheceu, que era um dos profetas.
41തല്‍ക്ഷണം അവന്‍ കണ്ണിന്മേല്‍ നിന്നു തലപ്പാവു നീക്കി; അപ്പോള്‍ അവന്‍ ഒരു പ്രവാചകനെന്നു യിസ്രായേല്‍രാജാവു അറിഞ്ഞു.
42E disse ele ao rei: Assim diz o Senhor: Porquanto deixaste escapar da mão o homem que eu havia posto para destruição, a tua vida responderá pela sua vida, e o teu povo pelo seu povo.
42അവന്‍ അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാശത്തിന്നായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന്‍ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
43E o rei de Israel seguiu para sua casa, desgostoso e indignado, e veio a Samária.
43അതുകൊണ്ടു യിസ്രായേല്‍രാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയില്‍ എത്തി.