1Sucedera pois que, tendo Salomão acabado de edificar a casa do Senhor, e a casa do rei, e tudo quanto lhe aprouve fazer,
1യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാന്‍ മനസ്സും താല്പര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോന്‍ പണിതു തീര്‍ന്നശേഷം
2apareceu-lhe o Senhor segunda vez, como lhe tinha aparecido em Gibeão.
2യഹോവ ഗിബെയോനില്‍വെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.
3E o Senhor lhe disse: Ouvi a tua oração e a tua súplica, que fizeste perante mim; santifiquei esta casa que edificaste, a fim de pôr ali o meu nome para sempre; e os meus olhos e o meu coração estarão ali todos os dias.
3യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാര്‍ത്ഥനയും യാചനയും ഞാന്‍ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതില്‍ എന്നേക്കും സ്ഥാപിപ്പാന്‍ തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.
4Ora, se tu andares perante mim como andou Davi, teu pai, com inteireza de coração e com eqüidade, fazendo conforme tudo o que te ordenei, e guardando os meus estatutos e as minhas ordenanças,
4ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാന്‍ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടും പരമാര്‍ത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും
5então confirmarei o trono de teu reino sobre Israel para sempre, como prometi a teu pai Davi, dizendo: Não te faltará varão sobre o trono de Israel.
5വിധികളും പ്രമാണിക്കയും ചെയ്താല്‍ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു പുരുഷന്‍ നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാന്‍ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരമാക്കും.
6Se, porém, vós e vossos filhos de qualquer maneira vos desviardes e nao me seguirdes, nem guadardardes os meus mandamentos e os meus estatutos, que vos tenho proposto, mas fordes, e servirdes a outros deuses, curvando-vos perante eles,
6നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാല്‍
7então exterminarei a Israel da terra que lhe dei; e a esta casa, que santifiquei a meu nome, lançarei longe da minha presença, e Israel será por provérbio e motejo entre todos os povos.
7ഞാന്‍ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന്‍ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; യിസ്രായേല്‍ സകലജാതികളുടെയും ഇടയില്‍ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
8E desta casa, que é tão exaltada, todo aquele que por ela passar pasmará e assobiará, e dirá: Por que fez o Senhor assim a esta terra e a esta casa?
8ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തിയഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
9E lhe responderão: E porque deixaram ao Senhor seu Deus, que tirou da terra do Egito a seus pais, e se apegaram a deuses alheios, e perante eles se encurvaram, e os serviram; por isso o Senhor trouxe sobre eles todo este mal.
9അവര്‍ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനര്‍ത്ഥം ഒക്കെയും അവര്‍ക്കും വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.
10Ao fim dos vinte anos em que Salomão edificara as duas casas, a casa do Senhor e a casa do rei,
10ശലോമോന്‍ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
11como Hirão, rei de Tiro, trouxera a Salomão madeira de cedro e de cipreste, e ouro segundo todo o seu desejo, deu o rei Salomão a Hirão vinte cidades na terra da Galiléia.
11സോര്‍രാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വര്‍ണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോന്‍ രാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
12Hirão, pois, saiu de Tiro para ver as cidades que Salomão lhe dera; porém não lhe agradaram.
12ശലോമോന്‍ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവന്‍ സോരില്‍നിന്നു വന്നു; എന്നാല്‍ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
13Pelo que disse: Que cidades são estas que me deste, irmão meu? De sorte que são chamadas até hoje terra de Cabul.
13നീ എനിക്കു തന്ന ഈ പട്ടണങ്ങള്‍ എന്തു എന്നു അവന്‍ പറഞ്ഞു. അവേക്കു ഇന്നുവരെയും കാബൂല്‍ദേശം എന്നു പേരായിരിക്കുന്നു.
14Hirão enviara ao rei cento e vinte talentos de ouro.
14ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
15A razão da leva de gente para trabalho forçado que o rei Salomão fez é esta: edificar a casa do Senhor e a sua própria casa, e Milo, e o muro de Jerusalém, como também Hazor, e Megido, e Gezer.
15ശലോമോന്‍ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതില്‍, ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം
16Pois Faraó, rei do Egito, tendo subido, tomara a Gezer e a queimara a fogo, e matando os cananeus que moravam na cidade, dera-a em dote a sua filha, mulher de Salomão.
16മിസ്രയീംരാജാവായ ഫറവോന്‍ ചെന്നു, ഗേസെര്‍ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതില്‍ പാര്‍ത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകള്‍ക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
17Salomão edificou Gezer, Bete-Horom a baixa,
17അങ്ങനെ ശലോമോന്‍ ഗേസെരും
18Baalate, Tamar no deserto daquela terra,
18താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള
19como também todas as cidades-armazéns que Salomão tinha, as cidades dos carros as cidades dos cavaleiros, e tudo o que Salomão quis edificar em Jerusalém, no Líbano, e em toda a terra de seu domínio.
19തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും ശലോമോന്‍ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തില്‍ എല്ലാടവും പണിവാന്‍ ആഗ്രഹിച്ചതൊക്കെയും പണിതു
20Quanto a todo o povo que restou dos amorreus, dos heteus, dos perizeus, dos heveus e dos jebuseus, que não eram dos filhos de Israel,
20അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേല്‍മക്കളില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും
21a seus filhos, que restaram depois deles na terra, os quais os filhos de Israel não puderam destruir totalmente, Salomão lhes impôs tributo de trabalho forçado, até hoje.
21യിസ്രായേല്‍മക്കള്‍ക്കു നിര്‍മ്മൂലമാക്കുവാന്‍ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഊഴിയവേലക്കാരാക്കി; അവര്‍ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
22Mas dos filhos de Israel não fez Salomão escravo algum; porém eram homens de guerra, e seus servos, e seus príncipes, e seus capitães, e chefes dos seus carros e dos seus cavaleiros.
22യിസ്രായേല്‍മക്കളില്‍ നിന്നോ ശലോമോന്‍ ആരെയും ദാസ്യവേലക്കാക്കിയില്ല; അവര്‍ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.
23Estes eram os chefes dos oficiais que estavam sobre a obra de Salomão, quinhentos e cinqüenta, que davam ordens ao povo que trabalhava na obra.
23അഞ്ഞൂറ്റമ്പതുപേര്‍ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24Subiu, porém, a filha de Faraó da cidade de Davi � sua casa, que Salomão lhe edificara; então ele edificou Milo.
24ഫറവോന്റെ മകള്‍ ദാവീദിന്റെ നഗരത്തില്‍നിന്നു ശലോമോന്‍ അവള്‍ക്കുവേണ്ടി പണിതിരുന്ന അരമനയില്‍ പാര്‍പ്പാന്‍ വന്നശേഷം അവന്‍ മില്ലോ പണിതു.
25E Salomão oferecia três vezes por ano holocaustos e ofertas pacíficas sobre a altar que edificara ao Senhor, queimando com eles incenso sobre o altar que estava perante o Senhor, depois que acabou de edificar a casa.
25ശലോമോന്‍ യഹോവേക്കു പണിതിരുന്ന യാഗപീഠത്തിന്മേല്‍ അവര്‍ ആണ്ടില്‍ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ ധൂപം കാട്ടും. ഇങ്ങനെ അവന്‍ യഹോവയുടെ ആലയം തീര്‍ത്തു.
26Também o rei Salomão fez uma frota em Eziom-Geber, que está junto a Elote, na praia do Mar Vermelho, na terra de Edom.
26ശലോമോന്‍ രാജാവു എദോംദേശത്തു ചെങ്കടല്കരയില്‍ ഏലോത്തിന്നു സമീപത്തുള്ള എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകള്‍ പണിതു.
27Hirão mandou com aquela frota, em companhia dos servos de Salomão, os seus próprios servos, marinheiros que conheciam o mar;
27ആ കപ്പലുകളില്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്റെ ദാസന്മാരെ അയച്ചു.
28os quais foram a Ofir, e tomaram de lá quatrocentos e vinte talentos de ouro, que trouxeram ao rei Salomão.
28അവര്‍ ഔഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.