1Finalmente, irmãos, vos rogamos e exortamos no Senhor Jesus que, como aprendestes de nós de que maneira deveis andar e agradar a Deus, assim como estais fazendo, nisso mesmo abundeis cada vez mais.
1ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
2Pois vós sabeis que preceitos vos temos dado pelo Senhor Jesus.
2ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ ആജ്ഞയാല്‍ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
3Porque esta é a vontade de Deus, a saber, a vossa santificação: que vos abstenhais da prostituição,
3ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങള്‍ ദുര്‍ന്നടപ്പു വിട്ടൊഴിഞ്ഞു
4que cada um de vós saiba possuir o seu vaso em santidade e honra,
4ഔരോരുത്തന്‍ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,
5não na paixão da concupiscência, como os gentios que não conhecem a Deus;
5വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
6ninguém iluda ou defraude nisso a seu irmão, porque o Senhor é vingador de todas estas coisas, como também antes vo-lo dissemos e testificamos.
6ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങള്‍ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവന്‍ കര്‍ത്താവല്ലോ.
7Porque Deus não nos chamou para a imundícia, mas para a santificação.
7ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.
8Portanto, quem rejeita isso não rejeita ao homem, mas sim a Deus, que vos dá o seu Espírito Santo.
8ആകയാല്‍ തുച്ഛീകരിക്കുന്നവന്‍ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
9Quanto, porém, ao amor fraternal, não necessitais de que se vos escreva, visto que vós mesmos sois instruídos por Deus a vos amardes uns aos outros;
9സഹോദരപ്രീതിയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാന്‍ നിങ്ങള്‍ ദൈവത്താല്‍ ഉപദേശം പ്രാപിച്ചതല്ലാതെ
10porque certamente já o fazeis para com todos os irmãos que estão por toda a Macedônia. Exortamo-vos, porém, irmãos, a que ainda nisto abundeis cada vez mais,
10മക്കെദൊന്യയില്‍ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാല്‍ സഹോദരന്മാരേ, അതില്‍ നിങ്ങള്‍ അധികമായി വര്‍ദ്ധിച്ചുവരേണം എന്നും
11e procureis viver quietos, tratar dos vossos próprios negócios, e trabalhar com vossas próprias mãos, como já vo-lo mandamos,
11പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
12a fim de que andeis dignamente para com os que estão de fora, e não tenhais necessidade de coisa alguma.
12ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാര്‍പ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
13Não queremos, porém, irmãos, que sejais ignorantes acerca dos que já dormem, para que não vos entristeçais como os outros que não têm esperança.
13സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
14Porque, se cremos que Jesus morreu e ressurgiu, assim também aos que dormem, Deus, mediante Jesus, os tornará a trazer juntamente com ele.
14യേശു മരിക്കയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
15Dizemo-vos, pois, isto pela palavra do Senhor: que nós, os que ficarmos vivos para a vinda do Senhor, de modo algum precederemos os que já dormem.
15കര്‍ത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കും മുമ്പാകയില്ല എന്നു ഞങ്ങള്‍ കര്‍ത്താവിന്റെ വചനത്താല്‍ നിങ്ങളോടു പറയുന്നു.
16Porque o Senhor mesmo descerá do céu com grande brado, � voz do arcanjo, ao som da trombeta de Deus, e os que morreram em Cristo ressuscitarão primeiro.
16കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും.
17Depois nós, os que ficarmos vivos seremos arrebatados juntamente com eles, nas nuvens, ao encontro do Senhor nos ares, e assim estaremos para sempre com o Senhor.
17പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും.
18Portanto, consolai-vos uns aos outros com estas palavras.
18ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊള്‍വിന്‍ .