1Ora, no sétimo ano Jeoiada, cobrando ânimo, tomou consigo em aliança os capitães de cem, Azarias, filho de Jeroão, Ismael, filho de Jeoanã, Azarias, filho de Obede, Maaséias, filho de Adaías, e Elisafaté, filho de Zicri.
1ഏഴാം സംവത്സരത്തില്‍ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകന്‍ അസര്‍യ്യാവു യെഹോഹാനാന്റെ മകന്‍ യിശ്മായേല്‍, ഔബേദിന്റെ മകന്‍ അസര്‍യ്യാവു, അദായാവിന്റെ മകന്‍ മയശേയാ, സിക്രിയുടെ മകന്‍ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.
2Estes percorreram a Judá, ajuntando os levitas de todas as cidades de Judá e os chefes das casas paternas de Israel; e vieram para Jerusalém.
2അവര്‍ യെഹൂദയില്‍ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമില്‍ വന്നു.
3E toda aquela congregação fez aliança com o rei na casa de Deus. E Jeoiada lhes disse: Eis que reinará o filho do rei, como o Senhor falou a respeito dos filhos de Davi.
3സര്‍വ്വസഭയും ദൈവാലയത്തില്‍വെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവന്‍ അവരോടു പറഞ്ഞതുദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നേ രാജാവാകേണം.
4Isto é o que haveis de fazer: uma terça parte de vós, isto é, dos sacerdotes e dos levitas que entram no sábado, servirá de porteiros �s entradas;
4നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുപുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ ശബ്ബത്തില്‍ തവണമാറി വരുന്ന മൂന്നില്‍ ഒരു ഭാഗം വാതില്‍കാവല്‍ക്കാരായിരിക്കേണം.
5outra terça parte estará junto � casa do rei; e a outra terça parte � porta do Fundamento; e todo o povo estará nos átrios da casa do Senhor.
5മൂന്നില്‍ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നില്‍ ഒരു ഭാഗം അടിസ്ഥാനവാതില്‍ക്കലും നില്‍ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തില്‍ പ്രാകാരങ്ങളില്‍ ഉണ്ടായിരിക്കേണം.
6Não entre, porém, ninguém na casa da Senhor, senão os sacerdotes e os levitas que ministram; estes entrarão, porque são santos; mas todo o povo guardará a ordenança do Senhor.
6എങ്കിലും പുരോഹിതന്മാരും ലേവ്യരില്‍വെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തില്‍ കടക്കരുതു; അവര്‍ വിശുദ്ധരാകകൊണ്ടു അവര്‍ക്കും കടക്കാം; എന്നാല്‍ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
7E os levitas cercarão o rei de todos os lados, cada um com as suas armas na mão; e qualquer que entrar na casa seja morto; mas acompanhai vós o rei, quando entrar e quando sair.
7ലേവ്യരോ ഔരോരുത്തന്‍ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്‍ക്കേണം; മറ്റാരെങ്കിലും ആലയത്തില്‍ കടന്നാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.
8Fizeram, pois, os levitas e todo o Judá conforme tudo o que ordenara e sacerdote Jeoiada; e tomou cada um os seus homens, tanto os que haviam de entrar no sábado como os que haviam de sair, pois o sacerdote Jeoiada não despediu as turmas.
8ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതന്‍ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഔരോരുത്തന്‍ താന്താന്റെ ആളുകളെ ശബ്ബത്തില്‍ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തില്‍ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതന്‍ ക്കുറുകളെ വിട്ടയച്ചിരുന്നില്ല.
9Também o sacerdote Jeoiada deu aos capitães de cem as lanças, os paveses e os escudos que tinham pertencido ao rei Davi, os quais estavam na casa de Deus.
9യെഹോയാദാപുരോഹിതന്‍ ദാവീദ് രാജാവിന്റെ വകയായി ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.
10E dispôs todo o povo, cada um com as suas armas na mão, desde o lado direito até o lado esquerdo da casa, por entre o altar e a casa, ao redor do rei.
10അവന്‍ സകലജനത്തെയും താന്താന്റെ കയ്യില്‍ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതല്‍ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിര്‍ത്തി;
11Então tiraram para fora o filho do rei e, pondo-lhe a coroa e o testemunho, o fizeram rei; e Jeoiada e seus filhos o ungiram, e disseram: Viva o rei!
11അവര്‍ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആര്‍ത്തുവിളിച്ചു.
12Ouvindo, pois, Atalia a voz de povo que corria e louvava ao rei, veio ao povo na casa do Senhor;
12ജനം വരികയും രാജാവിനെ കീര്‍ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്റെ അടുക്കല്‍ വന്നു.
13e quando olhou, eis que o rei estava junto � sua coluna, � entrada, e os capitães e os trombeteiros perto do rei; e todo o povo da terra se alegrava, e tocava trombetas; e também os cantores tocavam instrumentos musicais, e dirigiam os cânticos de louvor. Então Atalia, rasgando os seus vestidos, clamou: Traição! Traição!
13പ്രവേശനത്തിങ്കല്‍ രാജാവു തന്റെ തൂണിന്റെ അരികെ നിലക്കുന്നതു രാജാവിന്റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാല്‍ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
14Nisso o sacerdote Jeoiada trouxe para fora os centuriões que estavam sobre o exército e disse-lhes: Trazei-a por entre as fileiras, e o que a seguir seja morto � espada. Pois o sacerdote dissera: Não a mateis na casa do Senhor.
14യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടുഅവളെ അണികളില്‍കൂടി പുറത്തു കൊണ്ടു പോകുവിന്‍ ; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവന്‍ വാളാല്‍ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തില്‍വെച്ചു കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.
15Então deitaram as mãos nela; e ela foi até a entrada da porta dos cavalos, que dá para a casa do rei, e ali a mataram.
15അങ്ങനെ അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തുഅവള്‍ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കല്‍ എത്തിയപ്പോള്‍ അവിടെവെച്ചു അവര്‍ അവളെ കൊന്നുകളഞ്ഞു.
16E Jeoiada firmou um pacto entre si e o povo todo e o rei, pelo qual seriam o povo do Senhor.
16അനന്തരം യെഹോയാദാ തങ്ങള്‍ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സര്‍വ്വജനവും രാജാവും തമ്മില്‍ ഒരു നിയമം ചെയ്തു.
17Depois todo o povo entrou na casa de Baal, e a derrubaram; quebraram os seus altares e as suas imagens, e a Matã, sacerdote de Baal, mataram diante dos altares.
17പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നുകളഞ്ഞു.
18E Jeoiada dispôs guardas na casa do Senhor, sob a direção dos sacerdotes levíticos a quem Davi designara na casa do Senhor para oferecerem com alegria e com cânticos os holocaustos do Senhor, como está escrito na lei de Moisés, e segundo a ordem de Davi.
18ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അര്‍പ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴില്‍ യഹോവയുടെ ആലയത്തില്‍ ഉദ്യോഗങ്ങളെ നിയമിച്ചു.
19Colocou porteiros �s portas da casa do Senhor, para que não entrasse nela ninguém imundo no tocante a coisa alguma.
19വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവന്‍ യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരെ നിയമിച്ചു.
20E tomou os centuriões, os nobres, os governadores do povo e todo o povo da terra; e conduziram da casa do Senhor o rei e, passando pela porta superior para a casa do rei, fizeram-no sentar no trono real.
20അവന്‍ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍ നിന്നു ഇറക്കി മേലത്തെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തില്‍ ഇരുത്തി.
21Assim todo o povo da terra se alegrou, e a cidade ficou em paz, depois que mataram Atalia � espada.
21ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ വാള്‍കൊണ്ടു കൊന്നുകളഞ്ഞു.