1Os filhos dos profetas disseram a Eliseu: Eis que o lugar em que habitamos diante da tua face é estreito demais para nós.
1പ്രവാചകശിഷ്യന്മാര്‍ എലീശയോടുഞങ്ങള്‍ പാര്‍ക്കുംന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
2Vamos, pois até o Jordão, tomemos de lá cada um de nós, uma viga, e ali edifiquemos para nós um lugar em que habitemos. Respondeu ele: Ide.
2ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്നു അവിടെനിന്നു ഔരോരുത്തന്‍ ഔരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്നു അവന്‍ പറഞ്ഞു.
3Disse-lhe um deles: Digna-te de ir com os teus servos. E ele respondeu: Eu irei.
3അവരില്‍ ഒരുത്തന്‍ ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവന്‍ പറഞ്ഞു.
4Assim foi com eles; e, chegando eles ao Jordão, cortavam madeira.
4അങ്ങനെ അവന്‍ അവരോടുകൂടെ പോയി; അവര്‍ യോര്‍ദ്ദാങ്കല്‍ എത്തി മരംമുറിച്ചു.
5Mas sucedeu que, ao derrubar um deles uma viga, o ferro do machado caiu na água; e ele clamou, dizendo: Ai, meu senhor! ele era emprestado.
5എന്നാല്‍ ഒരുത്തന്‍ മരം മുറിക്കുമ്പോള്‍ കോടാലി ഊരി വെള്ളത്തില്‍ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവന്‍ നിലവിളിച്ചു.
6Perguntou o homem de Deus: Onde caiu? E ele lhe mostrou o lugar. Então Eliseu cortou um pau, e o lançou ali, e fez flutuar o ferro.
6അതു എവിടെ വീണു എന്നു ദൈവപുരുഷന്‍ ചോദിച്ചു; അവന്‍ ആ സ്ഥലം അവനെ കാണിച്ചു; അവന്‍ ഒരു കോല്‍ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
7E disse: Tira-o. E ele estendeu a mão e o tomou.
7അതു എടുത്തുകൊള്‍ക എന്നു അവന്‍ പറഞ്ഞു. അവന്‍ കൈ നീട്ടി അതു എടുത്തു.
8Ora, o rei da Síria fazia guerra a Israel; e teve conselho com os seus servos, dizendo: Em tal e tal lugar estará o meu acampamento.
8അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവന്‍ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
9E o homem de Deus mandou dizer ao rei de Israel: Guarda-te de passares por tal lugar porque os sírios estão descendo ali.
9എന്നാല്‍ ദൈവപുരുഷന്‍ യിസ്രായേല്‍രാജാവിനോടുഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാന്‍ സൂക്ഷിക്ക; അരാമ്യര്‍ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.
10Pelo que o rei de Israel enviou �quele lugar, de que o homem de Deus lhe falara, e de que o tinha avisado, e assim se salvou. Isso aconteceu não uma só vez, nem duas.
10ദൈവപുരുഷന്‍ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേല്‍ രാജാവു ആളയച്ചു; അങ്ങനെ അവന്‍ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന്‍ രക്ഷിച്ചതു.
11Turbou-se por causa disto o coração do rei da Síria que chamou os seus servos, e lhes disse: Não me fareis saber quem dos nossos é pelo rei de Israel?
11ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവന്‍ ദൃത്യന്മാരെ വിളിച്ചു അവരോടുനമ്മുടെ കൂട്ടത്തില്‍ യിസ്രായേല്‍ രാജാവിന്റെ പക്ഷക്കാരന്‍ ആരെന്നു നിങ്ങള്‍ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
12Respondeu um dos seus servos: Não é assim, ó rei meu senhor, mas o profeta Eliseu que está em Israel, faz saber ao rei de Israel as palavras que falas na tua câmara de dormir.
12അവന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തില്‍ സംസാരിക്കുന്ന വാക്കുകള്‍ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേല്‍രാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
13E ele disse: Ide e vede onde ele está, para que eu envie e mande trazê-lo. E foi-lhe dito; Eis que está em Dotã.
13നിങ്ങള്‍ ചെന്നു അവന്‍ എവിടെ ഇരിക്കുന്നു എന്നു നോക്കുവിന്‍ ; ഞാന്‍ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവന്‍ കല്പിച്ചു. അവന്‍ ദോഥാനില്‍ ഉണ്ടെന്നു അവന്നു അറിവുകിട്ടി.
14Então enviou para lá cavalos, e carros, e um grande exército, os quais vieram de noite e cercaram a cidade.
14അവന്‍ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവര്‍ രാത്രിയില്‍ ചെന്നു പട്ടണം വളഞ്ഞു.
15Tendo o moço do homem de Deus se levantado muito cedo, saiu, e eis que um exército tinha cercado a cidade com cavalos e carros. Então o moço disse ao homem de Deus: Ai, meu senhor! que faremos?
15ദൈവപുരുഷന്റെ ബാല്യക്കാരന്‍ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരന്‍ അവനോടുഅയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
16Respondeu ele: Não temas; porque os que estão conosco são mais do que os que estão com eles.
16അതിന്നു അവന്‍ പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടു കൂടെയുള്ളവരെക്കാള്‍ അധികം എന്നു പറഞ്ഞു.
17E Eliseu orou, e disse: ç senhor, peço-te que lhe abras os olhos, para que veja. E o Senhor abriu os olhos do moço, e ele viu; e eis que o monte estava cheio de cavalos e carros de fogo em redor de Eliseu.
17പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുയഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു.
18Quando os sírios desceram a ele, Eliseu orou ao Senhor, e disse: Fere de cegueira esta gente, peço-te. E o Senhor os feriu de cegueira, conforme o pedido de Eliseu.
18അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചുഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.
19Então Eliseu lhes disse: Não é este o caminho, nem é esta a cidade; segui-me, e guiar-vos-ei ao homem que buscais. E os guiou a Samária.
19എലീശാ അവരോടുഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിന്‍ ; നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ അടുക്കല്‍ ഞാന്‍ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍ അവരെ ശമര്‍യ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
20E sucedeu que, chegando eles a Samária, disse Eliseu: Ó Senhor, abre a estes os olhos para que vejam. O Senhor lhes abriu os olhos, e viram; e eis que estavam no meio de Samária.
20ശമര്‍യ്യയില്‍ എത്തിയപ്പോള്‍ എലീശായഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്‍യ്യയുടെ നടുവില്‍ നിലക്കുന്നതുകണ്ടു.
21Quando o rei de Israel os viu, disse a Eliseu: Feri-los-ei, feri-los-ei, meu pai?
21യിസ്രായേല്‍രാജാവു അവരെ കണ്ടിട്ടു എലീശയോടുഎന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാന്‍ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.
22Respondeu ele: Não os ferirás; feririas tu os que tomasses prisioneiros com a tua espada e com o teu arco? Põe-lhes diante pão e água, para que comam e bebam, e se vão para seu senhor.
22അതിന്നു അവന്‍ വെട്ടിക്കളയരുതു; നിന്റെ വാള്‍കൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവര്‍ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കല്‍ പോകേണ്ടതിന്നു അപ്പവും വെള്ളവും അവര്‍ക്കും കൊടുക്കുക എന്നു പറഞ്ഞു.
23Preparou-lhes, pois, um grande banquete; e eles comeram e beberam; então ele os despediu, e foram para seu senhor. E as tropas dos sírios desistiram de invadir a terra de Israel.
23അങ്ങനെ അവന്‍ അവര്‍ക്കും വലിയോരു വിരുന്നു ഒരുക്കി; അവര്‍ തിന്നുകുടിച്ചശേഷം അവന്‍ അവരെ വിട്ടയച്ചു; അവര്‍ തങ്ങളുടെ യജമാനന്റെ അടുക്കല്‍ പോയി. അരാമ്യപ്പടക്കൂട്ടങ്ങള്‍ യിസ്രായേല്‍ദേശത്തേക്കു പിന്നെ വന്നില്ല.
24Sucedeu, depois disto, que Bene-Hadade, rei da Síria, ajuntando todo o seu exército, subiu e cercou Samária.
24അതിന്റെശേഷം അരാംരാജാവായ ബെന്‍ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്‍യ്യയെ വളഞ്ഞു.
25E houve grande fome em Samária, porque mantiveram o cerco até que se vendeu uma cabeça de jumento por oitenta siclos de prata, e a quarta parte dum cabo de esterco de pombas por cinco siclos de prata.
25അവര്‍ ശമര്‍യ്യയെ വളഞ്ഞിരിക്കുമ്പോള്‍ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്‍കബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
26E sucedeu que, passando o rei de Israel pelo muro, uma mulher lhe gritou, dizendo: Acode-me, ó rei meu Senhor.
26ഒരിക്കല്‍ യിസ്രായേല്‍രാജാവു മതിലിന്മേല്‍ നടക്കുമ്പോള്‍ ഒരു സ്ത്രീ അവനോടുയജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
27Mas ele lhe disse: Se o Senhor não te acode, donde te acudirei eu? da eira ou do lagar?
27അതിന്നു അവന്‍ യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയില്‍നിന്നോ മുന്തിരിച്ചക്കില്‍നിന്നോ എന്നു ചോദിച്ചു.
28Contudo o rei lhe perguntou: Que tens? E disse ela: Esta mulher me disse: Dá cá o teu filho, para que hoje o comamos, e amanhã comeremos o meu filho.
28രാജാവു പിന്നെയും അവളോടുനിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്‍ഈ സ്ത്രീ എന്നോടുനിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
29cozemos, pois, o meu filho e o comemos; e ao outro dia lhe disse eu: Dá cá o teu filho para que o comamos; e ela escondeu o seu filho.
29അങ്ങനെ ഞങ്ങള്‍ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാള്‍ ഞാന്‍ അവളോടുനിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള്‍ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
30Ouvindo o rei as palavras desta mulher, rasgou as suas vestes (ora, ele ia passando pelo muro); e o povo olhou e viu que o rei trazia saco por dentro, sobre a sua carne.
30സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി; അവന്‍ മതിലിന്മേല്‍ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍ അവന്‍ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
31Então disse ele: Assim me faça Deus, e outro tanto, se a cabeça de Eliseu, filho de Safate, lhe ficar hoje sobre os ombros.
31ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേല്‍ ഇരുന്നാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവന്‍ പറഞ്ഞു.
32Estava então Eliseu sentado em sua casa, e também os anciãos estavam sentados com ele, quando o rei enviou um homem adiante de si; mas, antes que o mensageiro chegasse a Eliseu, disse este aos anciãos: Vedes como esse filho de homicida mandou tirar-me a cabeça? Olhai quando vier o mensageiro, fechai a porta, e empurrai-o para fora com a porta. Porventura não vem após ele o ruído dos pés do seu senhor?
32എലീശാ തന്റെ വീട്ടില്‍ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള്‍ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ എലീശയുടെ അടുക്കല്‍ എത്തുന്നതിന്നു മുമ്പെ അവന്‍ മൂപ്പന്മാരോടുഎന്റെ തല എടുത്തുകളവാന്‍ ആ കുലപാതകപുത്രന്‍ ആളയച്ചിരിക്കുന്നതു നിങ്ങള്‍ കണ്ടുവോ? നോക്കുവിന്‍ ദൂതന്‍ വരുമ്പോള്‍ നിങ്ങള്‍ വാതില്‍ അടെച്ചു വാതില്‍ക്കല്‍ അവനെ തടുത്തുകൊള്‍വിന്‍ ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പില്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
33Quando Eliseu ainda estava falando com eles, eis que o mensageiro desceu a ele; e disse: Eis que este mal vem do Senhor; por que, pois, esperaria eu mais pelo Senhor ?
33അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂതന്‍ അവന്റെ അടുക്കല്‍ എത്തി; ഇതാ, ഈ അനര്‍ത്ഥം യഹോവയാല്‍ വരുന്നു; ഞാന്‍ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.