1Ora Eliseu havia falado �quela mulher cujo filho ele ressuscitara, dizendo: Levanta-te e vai, tu e a tua família, e peregrina onde puderes peregrinar; porque o Senhor chamou a fome, e ela virá sobre a terra por sete anos.
1അനന്തരം എലീശാ താന്‍ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടുനീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്‍വിന്‍ ; യഹോവ ഒരു ക്ഷാമം വരുത്തുവാന്‍ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.
2A mulher, pois, levantou-se e fez conforme a palavra do homem de Deus; foi com a sua família, e peregrinou na terra dos filisteus sete anos.
2ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷന്‍ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.
3Mas ao cabo dos sete anos, a mulher voltou da terra dos filisteus, e saiu a clamar ao rei pela sua casa e pelas suas terras.
3ഏഴു സംവത്സരം കഴിഞ്ഞിട്ടു അവള്‍ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവള്‍ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാന്‍ ചെന്നു.
4Ora, o rei falava a Geazi, o moço do homem de Deus, dizendo: Conta-me, peço-te, todas as grandes obras que Eliseu tem feito.
4അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയില്‍എലീശാ ചെയ്ത വന്‍ കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.
5E sucedeu que, contando ele ao rei como Eliseu ressuscitara aquele que estava morto, eis que a mulher cujo filho ressuscitara veio clamar ao rei pela sua casa e pelas suas terras. Então disse Geazi: ç rei meu senhor, esta é a mulher, e este o seu filho a quem Eliseu ressuscitou.
5മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന്‍ രാജാവിനെ കേള്‍പ്പിക്കുമ്പോള്‍ തന്നേ അവന്‍ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോള്‍ ഗേഹസിയജമാനനായ രാജാവേ, ഇവള്‍ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകന്‍ ഇവന്‍ തന്നേ എന്നു പറഞ്ഞു.
6O rei interrogou a mulher, e ela lhe contou o caso. Então o rei lhe designou um oficial, ao qual disse: Faze restituir-lhe tudo quanto era seu, e todas as rendas das terras desde o dia em que deixou o país até agora.
6രാജാവു സ്ത്രീയോടു ചോദിച്ചപ്പോള്‍ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചുഅവള്‍ക്കുണ്ടായിരുന്നതൊക്കെയും അവള്‍ ദേശം വിട്ടുപോയ നാള്‍മുതല്‍ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവള്‍ക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.
7Depois veio Eliseu a Damasco. E estando Bene-Hadade, rei da Síria, doente, lho anunciaram, dizendo: O homem de Deus chegou aqui.
7അനന്തരം എലീശാ ദമ്മേശെക്കില്‍ ചെന്നു; അന്നു അരാംരാജാവായ ബെന്‍ -ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷന്‍ വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.
8Então o rei disse a Hazael: Toma um presente na tua mão, vai encontrar-te com o homem de Deus e por meio dele consulta ao Senhor, dizendo: Sararei eu desta doença?
8രാജാവു ഹസായേലിനോടുഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവന്‍ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
9Foi, pois, Hazael encontrar-se com ele, e levou consigo um presente, a saber, quarenta camelos carregados de tudo o que havia de bom em Damasco. Ao chegar, apresentou-se a ele e disse: Teu filho Bene-Hadade, rei da Síria, enviou-me a ti para perguntar: sararei eu desta doença?
9അങ്ങനെ ഹസായേല്‍ ദമ്മേശെക്കിലെ വിശേഷവസ്തുക്കളില്‍നിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പില്‍ നിന്നുനിന്റെ മകന്‍ അരാം രാജാവായ ബെന്‍ -ഹദദ് എന്നെ നിന്റെ അടുക്കല്‍ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;
10Respondeu-lhe Eliseu: Vai e dize-lhe: Hás de sarar. Contudo o Senhor me mostrou que ele morrerá.
10നീ ചെന്നു അവനോടുനിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാല്‍ അവന്‍ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
11E olhou para Hazael, fitando nele os olhos até que este ficou confundido; e o homem de Deus chorou.
11പിന്നെ അവന്നു ലജ്ജ തോന്നുവോളം അവന്‍ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷന്‍ കരഞ്ഞു.
12Então disse Hazael: Por que meu senhor está chorando? E ele disse: Porque sei o mal que hás de fazer aos filhos de Israel: Porás fogo �s suas fortalezas, matarás � espada os seus mancebos, despedaçarás os seus pequeninos e fenderás as suas mulheres grávidas.
12യജമാനന്‍ കരയുന്നതു എന്തു എന്നു ഹസായേല്‍ ചോദിച്ചതിന്നു അവന്‍ നീ യിസ്രായേല്‍മക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാന്‍ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുര്‍ഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാള്‍കൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകര്‍ക്കയും അവരുടെ ഗര്‍ഭിണികളെ പിളര്‍ക്കയും ചെയ്യും എന്നു പറഞ്ഞു.
13Ao que disse Hazael: Que é o teu servo, que não é mais do que um cão, para fazer tão grande coisa? Respondeu Eliseu: O Senhor mostrou-me que tu hás de ser rei da Síria.
13ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ പറഞ്ഞതിന്നു എലീശാനീ അരാമില്‍ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
14Então apartou-se de Eliseu, e voltou ao seu senhor, o qual lhe perguntou: Que te disse Eliseu? Respondeu ele: Disse-me que certamente sararás.
14അവന്‍ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കല്‍ വന്നപ്പോള്‍എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവന്‍ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു അവന്‍ ഉത്തരംപറഞ്ഞു.
15Ao outro dia Hazael tomou um cobertor, molhou-o na água e o estendeu sobre o rosto do rei, de modo que este morreu. E Hazael reinou em seu lugar.
15പിറ്റെന്നാള്‍ അവന്‍ ഒരു കമ്പിളി എടുത്തു വെള്ളത്തില്‍ മുക്കി അവന്റെ മുഖത്തിട്ടു; അതിനാല്‍ അവന്‍ മരിച്ചുപോയി; ഹസായേല്‍ അവന്നുപകരം രാജാവായ്തീര്‍ന്നു.
16Ora, no ano quinto de Jorão, filho de Acabe, rei de Israel, Jeorão, filho de Jeosafá, rei de Judá, começou a reinar.
16യിസ്രായേല്‍രാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടില്‍ യെഹോശാഫാത്ത് യെഹൂദയില്‍ രാജാവായിരിക്കുമ്പോള്‍ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകന്‍ യെഹോരാം രാജാവായി.
17Tinha trinta e dois anos quando começou a reinar, e reinou oito anos em Jerusalém.
17അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു.
18E andou no caminho dos reis de Israel, como também fizeram os da casa de Acabe, porque tinha por mulher a filha de Acabe; e fez o que era mau aos olhos do Senhor.
18ആഹാബിന്റെ മകള്‍ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവന്‍ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
19Todavia o Senhor não quis destruir a Judá, por causa de Davi, seu servo, porquanto lhe havia prometido que lhe daria uma lâmpada, a ele e a seus filhos, para sempre.
19എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കള്‍ക്കും എന്നേക്കും ഒരു ദീപം നലകും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാന്‍ തനിക്കു മനസ്സായില്ല.
20Nos seus dias os edomitas se rebelaram contra o domínio de Judá, e constituiram um rei para si.
20അവന്റെ കാലത്തു എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.
21Pelo que Jeorão passou a Zair, com todos os seus carros; e ele se levantou de noite, com os chefes dos carros, e feriu os edomitas que o haviam cercado; mas o povo fugiu para as suas tendas.
21അപ്പോള്‍ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാല്‍ രാത്രിയില്‍ അവന്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഔടിപ്പോയി.
22Assim os edomitas ficaram rebelados contra o domínio de Judá até o dia de hoje. Também Libna se rebelou nesse mesmo tempo.
22അങ്ങിനെ എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനിലക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
23O restante dos atos de Jeorão, e tudo quanto fez, porventura não estão escritos no livro das crônicas de Judá?
23യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
24Jeorão dormiu com seus pais, e foi sepultado junto a eles na cidade de Davi. E Acazias, seu filho, reinou em seu lugar.
24യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
25No ano doze de Jorão, filho de Acabe, rei de Israel, começou a reinar Acazias, filho de Jeorão, rei de Judá.
25യിസ്രായേല്‍രാജാവായ ആഹാബിന്റെ മകന്‍ യോരാമിന്റെ പന്ത്രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു രാജാവായി.
26Acazias tinha vinte e dois anos quando começou a reinar, e reinou um ano em Jerusalém. O nome de sua mãe era Atalia; era neta de Onri, rei de Israel.
26അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍; അവള്‍ യിസ്രായേല്‍രാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
27Ele andou no caminho da casa de Acabe, e fez o que era mau aos olhos do Senhor, como a casa de Acabe, porque era genro de Acabe.
27അവന്‍ ആഹാബ്ഗൃഹത്തിന്റെ വഴിയില്‍ നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവന്‍ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവന്‍ ആയിരുന്നുവല്ലോ.
28Ora, ele foi com Jorão, filho de Acabe, a Ramote-Gileade, a pelejar contra Hazael, rei da Síria; e os sírios feriram a Jorão.
28അവന്‍ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാന്‍ പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.
29Então voltou o rei Jorão para se curar em Jizreel das feridas que os sírios lhe fizeram em Ramá, quando pelejou contra Hazael, rei da Síria; e desceu Acazias, filho de Jeorão, rei de Judá, para ver Jorão, filho de Acabe, em Jizreel, porquanto estava doente.
29അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു യിസ്രെയേലില്‍ അവനെ കാണ്മാന്‍ ചെന്നിരുന്നു.