1Aconteceu depois disso que Absalão adquiriu para si um carro e cavalos, e cinqüenta homens que corressem adiante dele.
1അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പില്‍ ഔടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
2E levantando-se Absalão cedo, parava ao lado do caminho da porta; e quando algum homem tinha uma demanda para, vir ao rei a juízo, Absalão o chamava a si e lhe dizia: De que cidade és tu? E, dizendo ele: De tal tribo de Israel é teu servo;
2അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്‍ക്കല്‍ വഴിയരികെ നിലക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കല്‍ വിസ്താരത്തിന്നായി വരുമ്പോള്‍ അബ്ശാലോം അവനെ വിളിച്ചുനീ ഏതു പട്ടണക്കാരന്‍ എന്നു ചോദിക്കും; അടിയന്‍ യിസ്രായേലില്‍ ഇന്ന ഗോത്രക്കാരന്‍ എന്നു അവന്‍ പറയുമ്പോള്‍
3Absalão lhe dizia: Olha, a tua causa é boa e reta, porém não há da parte do rei quem te ouça.
3അബ്ശാലോം അവനോടുനിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേള്‍പ്പാന്‍ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.
4Dizia mais Absalão: Ah, quem me dera ser constituído juiz na terra! para que viesse ter comigo todo homem que tivesse demanda ou questão, e eu lhe faria justiça.
4ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കല്‍ വന്നിട്ടു ഞാന്‍ അവര്‍ക്കും ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കില്‍ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.
5Sucedia também que, quando alguém se chegava a ele para lhe fazer reverência, ele estendia a mão e, pegando nele o beijava.
5ആരെങ്കിലും അവനെ നമസ്കരിപ്പാന്‍ അടുത്തു ചെന്നാല്‍ അവന്‍ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.
6Assim fazia Absalão a todo o Israel que vinha ao rei para juízo; desse modo Absalão furtava o coração dos homens de Israel.
6രാജാവിന്റെ അടുക്കല്‍ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
7Aconteceu, ao cabo de quatro anos, que Absalão disse ao rei: Deixa-me ir pagar em Hebrom o voto que fiz ao Senhor.
7നാലുസംവത്സരം കഴിഞ്ഞപ്പോള്‍ അബ്ശാലോം രാജാവിനോടു പറഞ്ഞതുഞാന്‍ യഹോവേക്കു നേര്‍ന്ന ഒരു നേര്‍ച്ച ഹെബ്രോനില്‍ ചെന്നു കഴിപ്പാന്‍ അനുവാദം തരേണമേ.
8Porque, morando eu em Gesur, na Síria, fez o teu servo um voto, dizendo: Se o Senhor, na verdade, me fizer tornar a Jerusalém, servirei ao Senhor.
8യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാല്‍ യഹോവേക്കു ഒരു ആരാധന കഴിക്കും എന്നു അടിയന്‍ അരാമിലെ ഗെശൂരില്‍ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.
9Então lhe disse o rei: Vai em paz. Levantou-se, pois, e foi para Hebrom.
9രാജാവു അവനോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു. അവന്‍ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
10Absalão, porém, enviou emissários por todas as tribos de Israel, dizendo: Quando ouvirdes o som da trombeta, direis: Absalão reina em Hebrom.
10എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചുനിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.
11E de Jerusalém foram com Absalão duzentos homens que tinham sido convidados; mas iam na sua simplicidade, pois nada sabiam daquele desígnio.
11അബ്ശാലോമിനോടുകൂടെ യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര്‍ പോയിരുന്നു. അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ത്ഥതയിലായിരുന്നു പോയതു.
12Também Absalão, enquanto oferecia os seus sacrifícios, mandou vir da cidade de Siló, Aitofel, o gilonita, conselheiro de Davi. E a conspiração tornava-se poderosa, crescendo cada vez mais o número do povo que estava com Absalão.
12അബ്ശാലോം യാഗം കഴിക്കുമ്പോള്‍ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെല്‍ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനില്‍നിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കല്‍ വന്നുകൂടുകയാല്‍ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
13Então veio um mensageiro a Davi, dizendo: O coração de todo o Israel vai após Absalão.
13അനന്തരം ഒരു ദൂതന്‍ ദാവീദിന്റെ അടുക്കല്‍വന്നുയിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യേജിച്ചുപോയി എന്നറിയിച്ചു.
14Disse, pois, Davi a todos os seus servos que estavam com ele em Jerusalém: Levantai-vos, e fujamos, porque doutra forma não poderemos escapar diante de Absalão. Apressai-vos a sair; não seja caso que ele nos apanhe de súbito, e lance sobre nós a ruína, e fira a cidade ao fio da espada.
14അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടുംനാം എഴുന്നേറ്റു ഔടിപ്പോക; അല്ലെങ്കില്‍ നമ്മില്‍ ആരും അബ്ശാലോമിന്റെ കയ്യില്‍നിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനര്‍ത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തില്‍ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.
15Então os servos do rei lhe disseram: Eis aqui os teus servos para tudo quanto determinar o rei, nosso senhor.
15രാജഭൃത്യന്മാര്‍ രാജാവിനോടുയജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങള്‍ക്കു സമ്മതം എന്നു പറഞ്ഞു.
16Assim saiu o rei, com todos os de sua casa, deixando, porém, dez concubinas para guardarem a casa.
16അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാല്‍ രാജധാനി സൂക്ഷിപ്പാന്‍ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.
17Tendo, pois, saído o rei com todo o povo, pararam na última casa:
17ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവര്‍ ബേത്ത്-മെര്‍ഹാക്കില്‍ നിന്നു;
18E todos os seus servos iam ao seu lado; mas todos os quereteus, e todos os peleteus, e todos os giteus, seiscentos homens que o seguiram de Gate, caminhavam adiante do rei.
18അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ളേത്യരും അവനോടുകൂടെ ഗത്തില്‍നിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
19Disse o rei a Itai, o giteu: Por que irias tu também conosco? Volta e fica-te com o rei, porque és estrangeiro e exilado; torna a teu lugar.
19രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാല്‍നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാര്‍ക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊള്‍ക;
20Ontem vieste, e te levaria eu hoje conosco a vaguear? Pois eu vou para onde puder ir; volta, e lei, e contigo teus irmãos; a misericórdia e a fidelidade sejam contigo.
20നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാന്‍ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാന്‍ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.
21Respondeu, porém, Itai ao rei, e disse: Vive o Senhor, e vive o rei meu senhor, que no lugar em que estiver o rei meu senhor, seja para morte, seja para vida, aí estará também o eu servo.
21അതിന്നു ഇത്ഥായി രാജാവിനോടുയഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.
22Então disse Davi a Itai: Vai, pois, e passa adiante. Assim passou Itai, o giteu, e todos os seus homens, e todos os pequeninos que havia com ele.
22ദാവീദ് ഇത്ഥായിയോടുനീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.
23Toda a terra chorava em alta voz, enquanto todo o povo passava; e o rei atravessou o ribeiro de Cedrom, e todo o povo caminhava na direção do deserto.
23ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോന്‍ തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.
24E chegou Abiatar; e veio também Zadoque, e com ele todos os levitas que levavam a arca do pacto de Deus; e puseram ali a arca de Deus, até que todo o povo acabou de sair da cidade.
24സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നു. അവര്‍ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തില്‍നിന്നു കടന്നുതീരുംവരെ അബ്യാഥാര്‍ മല കയറി ചെന്നു.
25Então disse o rei a Zadoque: Torna a levar a arca de Deus � cidade; pois, se eu achar graça aos olhos do Senhor, ele me fará voltar para lá, e me deixará ver a arca e a sua habitação.
25രാജാവു സാദോക്കിനോടുനീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവേക്കു എന്നോടു കൃപ തോന്നിയാല്‍ അവന്‍ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാന്‍ എനിക്കു ഇടയാകും.
26Se ele, porém, disser: Não tenho prazer em ti; eis-me aqui, faça a mim o que bem lhe parecer.
26അല്ല, എനിക്കു നിന്നില്‍ പ്രസാദമില്ല എന്നു അവന്‍ കല്പിക്കുന്നെങ്കില്‍, ഇതാ, ഞാന്‍ ഒരുക്കം; അവന്‍ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.
27Disse mais o rei a Zadoque, o sacerdote: Não és tu porventura vidente? volta, pois, para a cidade em paz, e contigo também teus dois filhos, Aimaaz, teu filho, e Jônatas, filho de Abiatar.
27രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടുദര്‍ശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാര്‍, നിന്റെ മകന്‍ അഹീമാസും അബ്യാഥാരിന്റെ മകന്‍ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
28Vede eu me demorarei nos vaus do deserto até que tenha notícias da vossa parte.
28എനിക്കു നിങ്ങളുടെ അടുക്കല്‍നിന്നു സൂക്ഷ്മവര്‍ത്തമാനം കിട്ടുംവരെ ഞാന്‍ മരുഭൂമിയിലേക്കുള്ള കടവിങ്കല്‍ താമസിക്കും എന്നു പറഞ്ഞു.
29Zadoque, pois, e Abiatar tornaram a levar para Jerusalém a arca de Deus, e ficaram ali.
29അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
30Mas Davi, subindo pela encosta do monte das Oliveiras, ia chorando; tinha a cabeça coberta, e caminhava com os pés descalços. Também todo o povo que ia com ele tinha a cabeça coberta, e subia chorando sem cessar.
30ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.
31Então disseram a Davi: Aitofel está entre os que conspiraram com Absalão. Pelo que disse Davi: ç Senhor, torna o conselho de Aitofel em loucura!
31അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരില്‍ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവുകിട്ടിയപ്പോള്‍യഹോവ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
32Ora, aconteceu que, chegando Davi ao cume, onde se costumava adorar a Deus, Husai, o arquita, veio encontrar-se com ele, com a roupa rasgada e a cabeça coberta de terra.
32പിന്നെ ദാവീദ് മലമുകളില്‍ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂശായി അങ്കി കീറിയും തലയില്‍ മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു.
33Disse-lhe Davi: Se fores comigo, ser-me-ás pesado;
33അവനോടു ദാവീദ് പറഞ്ഞതുനീ എന്നോടു കൂടെ പോന്നാല്‍ എനിക്കു ഭാരമായിരിക്കും.
34porém se voltares para a cidade, e disseres a Absalão: Eu serei, ó rei, teu servo; como fui dantes servo de teu pai, assim agora serei teu servo; dissipar-me-ás então a conselho de Aitofel.
34എന്നാല്‍ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടുരാജാവേ, ഞാന്‍ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ ഇതുവരെ നിന്റെ അപ്പന്റെ ദാസന്‍ ആയിരുന്നതുപോലെ ഇപ്പോള്‍ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാല്‍ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ കഴിയും.
35E não estão ali contigo Zadoque e Abiatar, sacerdotes? Portanto, tudo o que ouvires da casa do rei lhes dirás.
35അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയില്‍നിന്നു കേള്‍ക്കുന്നവര്‍ത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
36Eis que estão também ali com eles seus dois filhos, Aimaaz, filho de Zadoque, e Jônatas, filho de Abiatar; por eles me avisareis de tudo o que ouvirdes.
36അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാര്‍, സാദോക്കിന്റെ മകന്‍ അഹീമാസും അബ്യാഥാരിന്റെ മകന്‍ യോനാഥാനും ഉണ്ടു; നിങ്ങള്‍ കേള്‍ക്കുന്ന വര്‍ത്തമാനം ഒക്കെയും അവര്‍ മുഖാന്തരം എന്നെ അറിയിപ്പിന്‍ .
37Husai, pois, amigo de Davi, voltou para a cidade. E Absalão entrou em Jerusalém.
37അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തില്‍ ചെന്നു. അബ്ശാലോമും യെരൂശലേമില്‍ എത്തി.