Portuguese: Almeida Atualizada

Malayalam

2 Samuel

20

1Ora, sucedeu achar-se ali um homem de Belial, cujo nome era Sebá, filho de Bicri, homem de Benjamim, o qual tocou a buzina, e disse: Não temos parte em Davi, nem herança no filho de Jessé; cada um � sua tenda, ó Israel!
1എന്നാല്‍ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ കാഹളം ഊതിദാവീദിങ്കല്‍ നമുക്കു ഔഹരി ഇല്ല; യിശ്ശായിയുടെ മകങ്കല്‍ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള്‍ വീട്ടിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
2Então todos os homens de Israel se separaram de Davi, e seguiram a Sebá, filho de Bicri; porém os homens de Judá seguiram ao seu rei desde o Jordão até Jerusalém.
2അപ്പോള്‍ യിസ്രായേല്‍ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേര്‍ന്നു; യെഹൂദാപുരുഷന്മാരോ യോര്‍ദ്ദാന്‍ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേര്‍ന്നു നടന്നു.
3Quando Davi chegou � sua casa em Jerusalém, tomou as dez concubinas que deixara para guardarem a casa, e as pôs numa casa, sob guarda, e as sustentava; porém não entrou a elas. Assim estiveram encerradas até o dia da sua morte, vivendo como viúvas.
3ദാവീദ് യെരൂശലേമില്‍ അരമനയില്‍ എത്തി; അരമന സൂക്ഷിപ്പാന്‍ പാര്‍പ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്ത:പുരത്തില്‍ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കല്‍ ചെന്നില്ല. അങ്ങനെ അവര്‍ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
4Disse então o rei a Amasa: Convoca-me dentro de três dias os homens de Judá, e apresenta-te aqui.
4അനന്തരം രാജാവു അമാസയോടുനീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.
5Foi, pois, Amasa para convocar a Judá, porém demorou-se além do tempo que o rei lhe designara.
5അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാന്‍ പോയി; എന്നാല്‍ കല്പിച്ച അവധിയിലധികം അവന്‍ താമസിച്ചുപോയി.
6Então disse Davi a Abisai: Mais mal agora nos fará Sebá, filho de Bicri, do que Absalão; toma, pois, tu os servos de teu senhor, e persegue-o, para que ele porventura não ache para si cidades fortificadas, e nos escape � nossa vista.
6എന്നാറെ ദാവീദ് അബീശായിയോടുഅബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോള്‍ നമുക്കു അധികം ദോഷം ചെയ്യും; അവന്‍ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയില്‍നിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.
7Então saíram atrás dele os homens de Joabe, e os quereteus, e os peleteus, e todos os valentes; saíram de Jerusalém para perseguirem a Sebá, filho de Bicri.
7അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ളേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന്‍ യെരൂശലേമില്‍ നിന്നു പുറപ്പെട്ടു.
8Quando chegaram � pedra grande que está junto a Gibeão, Amasa lhes veio ao encontro. Estava Joabe cingido do seu traje de guerra que vestira, e sobre ele um cinto com a espada presa aos seus lombos, na sua bainha; e, adiantando-se ele, a espada caiu da bainha.
8അവര്‍ ഗിബെയോനിലെ വലിയ പാറയുടെ അടുക്കല്‍ എത്തിയപ്പോള്‍ അമാസാ അവര്‍ക്കെതിരെ വന്നു. എന്നാല്‍ യോവാബ് ധരിച്ചിരുന്ന പടയങ്കിമേല്‍ ഒരു കച്ചയില്‍ ഉറയോടുകൂടെ ഒരു വാള്‍ അരെക്കു കെട്ടിയിരിന്നു; അവന്‍ നടക്കുമ്പോള്‍ അതു വീണുപോയി.
9E disse Joabe a Amasa: Vais bem, meu irmão? E Joabe, com a mão direita, pegou da barba de Amasa, para o beijar.
9യോവാബ് അമാസയോടുസഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാന്‍ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
10Amasa, porém, não reparou na espada que está na mão de Joabe; de sorte que este o feriu com ela no ventre, derramando-lhe por terra as entranhas, sem feri-lo segunda vez; e ele morreu. Então Joabe e Abisai, seu irmão, perseguiram a Sebá, filho de Bicri.
10എന്നാല്‍ യോവാബിന്റെ കയ്യില്‍ വാള്‍ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടല്‍ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്‍ന്നു.
11Mas um homem dentre os servos de Joabe ficou junto a Amasa, e dizia: Quem favorece a Joabe, e quem é por Davi, siga a Joabe.
11യോവാബിന്റെ ബാല്യക്കാരില്‍ ഒരുത്തന്‍ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
12E Amasa se revolvia no seu sangue no meio do caminho. E aquele homem, vendo que todo o povo parava, removeu Amasa do caminho para o campo, e lançou sobre ele um manto, porque viu que todo aquele que chegava ao pé dele parava.
12അമാസാ വഴിനടുവില്‍ രക്തത്തില്‍ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നിലക്കുന്നു എന്നു കണ്ടിട്ടു അവന്‍ അമാസയെ വഴിയില്‍നിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നിലക്കുന്നു എന്നു കാണ്‍കകൊണ്ടു അവന്‍ ഒരു വസ്ത്രം അവന്റെമേല്‍ ഇട്ടു.
13Mas removido Amasa do caminho, todos os homens seguiram a Joabe, para perseguirem a Sebá, filho de Bicri.
13അവനെ പെരുവഴിയില്‍നിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന്‍ യോവാബിന്റെ പിന്നാലെ പോയി.
14Então Sebá passou por todas as tribos de Israel até Abel e Bete-Maacá; e todos os beritas, ajuntando-se, também o seguiram.
14എന്നാല്‍ ശേബ എല്ലായിസ്രായേല്‍ഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേര്‍യ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
15Vieram, pois, e cercaram a Sebá em Abel de Bete-Maacá; e levantaram contra a cidade um montão, que se elevou defronte do muro; e todo o povo que estava com Joabe batia o muro para derrubá-lo.
15മറ്റവര്‍ വന്നു ബേത്ത്-മാഖയോടു ചേര്‍ന്ന ആബേലില്‍ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതില്‍ തള്ളിയിടുവാന്‍ തക്കവണ്ണം ഇടിച്ചുതുടങ്ങി.
16Então uma mulher sábia gritou de dentro da cidade: Ouvi! ouvi! Dizei a Joabe: Chega-te cá, para que eu te fale.
17അവന്‍ അടുത്തുചെന്നപ്പോള്‍നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവന്‍ പറഞ്ഞു. അവള്‍ അവനോടുഅടിയന്റെ വാക്കു കേള്‍ക്കേണമേ എന്നു പറഞ്ഞു. ഞാന്‍ കേള്‍ക്കാം എന്നു അവന്‍ പറഞ്ഞു.
17Ele, pois, se chegou perto dela; e a mulher perguntou: Tu és Joabe? Respondeu ele: Sou. Ela lhe disse: Ouve as palavras de tua serva. Disse ele: Estou ouvindo.
18എന്നാറെ അവള്‍ ആബേലില്‍ ചെന്നുചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീര്‍ക്കുംകയും ചെയ്ക പതിവായിരുന്നു.
18Então falou ela, dizendo: Antigamente costumava-se dizer: Que se peça conselho em Abel; e era assim que se punha termo �s questões.
19ഞാന്‍ യിസ്രായേലില്‍ സമാധാനവും വിശ്വസ്തതയും ഉള്ളവരില്‍ ഒരുത്തി ആകുന്നു; നീ യിസ്രായേലില്‍ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന്‍ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
19Eu sou uma das pacíficas e das fiéis em Israel; e tu procuras destruir uma cidade que é mãe em Israel; por que, pois, devorarias a herança do Senhor?
20അതിന്നു യോവാബ്മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‍വാന്‍ എനിക്കു ഒരിക്കലും സംഗതിയാകരുതേ.
20Então respondeu Joabe, e disse: Longe, longe de mim que eu tal faça, que eu devore ou arruíne!
21കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരന്‍ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാല്‍ മാത്രം മതി; ഞാന്‍ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടുഅവന്റെ തല മതിലിന്റെ മുകളില്‍നിന്നു നിന്റെ അടുക്കല്‍ ഇട്ടുതരും എന്നു പറഞ്ഞു.
21A coisa não é assim; porém um só homem da região montanhosa de Efraim, cujo nome é Sebá, filho de Bicri, levantou a mão contra o rei, contra Davi; entregai-me só este, e retirar-me-ei da cidade. E disse a mulher a Joabe: Eis que te será lançada a sua cabeça pelo muro.
22അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താല്‍ സകലജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കല്‍ ഇട്ടുകൊടുത്തു; അപ്പോള്‍ അവന്‍ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമില്‍ രാജാവിന്റെ അടുക്കല്‍ മടങ്ങിപ്പോയി.
22A mulher, na sua sabedoria, foi ter com todo o povo; e cortaram a cabeça de Sebá, filho de Bicri, e a lançaram a Joabe. Este, pois, tocou a buzina, e eles se retiraram da cidade, cada um para sua tenda. E Joabe voltou a Jerusalém, ao rei.
23യോവാബ് യിസ്രായേല്‍സൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ളേത്യരുടെയും നായകന്‍ ആയിരുന്നു.
23Ora, Joabe estava sobre todo o exército de Israel; e Benaías, filho de Jeoiada, sobre os quereteus e os peleteus;
24അദോരാം ഊഴിയവേലക്കാര്‍ക്കും മേല്‍ വിചാരകന്‍ ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
24e Adorão sobre a gente de trabalhos forçados; Jeosafá, filho de Ailude, era cronista;
25ശെവാ രായസക്കാരന്‍ ; സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍.
25Seva era escrivão; Zadoque e Abiatar, sacerdotes;
26യായീര്‍യ്യനായ ഈരയും ദാവീദിന്റെ പുരോഹിതന്‍ ആയിരുന്നു.
26e Ira, o jairita, era o oficial-mor de Davi.