1São estas as últimas palavras de Davi: Diz Davi, filho de Jessé, diz a homem que foi exaltado, o ungido do Deus de Jacó, o suave salmista de Israel.
1ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതുയിശ്ശായിപ്പുത്രന്‍ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍ ചൊല്ലുന്നു; യാക്കോബിന്‍ ദൈവത്താല്‍ അഭിഷിക്തന്‍ , യിസ്രായേലിന്‍ മധുരഗായകന്‍ തന്നേ.
2O Espírito do Senhor fala por mim, e a sua palavra está na minha língua.
2യഹോവയുടെ ആത്മാവു എന്നില്‍ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേല്‍ ഇരിക്കുന്നു.
3Falou o Deus de Israel, a Rocha de Israel me disse: Quando um justo governa sobre os homens, quando governa no temor de Deus,
3യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിന്‍ പാറ എന്നോടു അരുളിച്ചെയ്തുമനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍ ,
4será como a luz da manhã ao sair do sol, da manhã sem nuvens, quando, depois da chuva, pelo resplendor do sol, a erva brota da terra.
4ദൈവഭയത്തോടെ വാഴുന്നവന്‍ , മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യന്‍ ; മഴെക്കു പിമ്പു സൂര്യകാന്തിയാല്‍ ഭൂമിയില്‍ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യന്‍ .
5Pois não é assim a minha casa para com Deus? Porque estabeleceu comigo um pacto eterno, em tudo bem ordenado e seguro; pois não fará ele prosperar toda a minha salvação e todo o meu desejo?
5ദൈവസന്നിധിയില്‍ എന്റെ ഗൃഹം അതു പോലെയല്ലയോ? അവന്‍ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോഅതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന്‍ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
6Porém os ímpios todos serão como os espinhos, que se lançam fora, porque não se pode tocar neles;
6എന്നാല്‍ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
7mas qualquer que os tocar se armará de ferro e da haste de uma lança; e a fogo serão totalmente queimados no mesmo lugar.
7അവയെ തൊടുവാന്‍ തുനിയുന്നവന്‍ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
8São estes os nomes dos valentes de Davi: Josebe-Bassebete, o taquemonita; era este principal dos três; foi ele que, com a lança, matou oitocentos de uma vez.
8ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതുതഹ്കെമോന്യന്‍ യോശേബ്-ബശ്ശേബെത്ത്; അവന്‍ നായകന്മാരില്‍ തലവന്‍ ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യന്‍ അദീനോ ഇവന്‍ തന്നേ.
9Depois dele Eleazar, filho de Dodó, filho de Aoí, um dos três valentes que estavam com Davi, quando desafiaram os filisteus que se haviam reunido para a peleja, enquanto os homens de Israel se retiravam.
9അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകന്‍ എലെയാസാര്‍; അവന്‍ ഫെലിസ്ത്യര്‍ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യര്‍ പൊയ്ക്കളഞ്ഞപ്പോള്‍ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരില്‍ ഒരുത്തന്‍ ആയിരുന്നു.
10Este se levantou, e feriu os filisteus, até lhe cansar a mão e ficar pegada � espada; e naquele dia o Senhor operou um grande livramento; e o povo voltou para junto de Eleazar, somente para tomar o despojo.
10അവന്‍ എഴുന്നേറ്റു കൈതളര്‍ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാന്‍ മാത്രമേ പടജ്ജനം അവന്റെ അടുക്കല്‍ മടങ്ങിവന്നുള്ളു.
11Depois dele era Samá, filho de Agé, o hararita. Os filisteus se haviam ajuntado em Leí, onde havia um terreno cheio de lentilhas; e o povo fugiu de diante dos filisteus.
11അവന്റ ശേഷം ഹാരാര്‍യ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കല്‍; ചെറുപയര്‍ ഉള്ളോരു വയലില്‍ കവര്‍ച്ചെക്കു ഫെലിസ്ത്യര്‍ കൂടിവന്നപ്പോള്‍ ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടിപ്പോയി.
12Samá, porém, pondo-se no meio daquele terreno, defendeu-o e matou os filisteus, e o Senhor efetuou um grande livramento.
12അവനോ വയലിന്റെ നടുവില്‍നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
13Também três dos trinta cabeças desceram, no tempo da sega, e foram ter com Davi, � caverna de Adulão; e a tropa dos filisteus acampara no vale de Refaim.
13മുപ്പതു നായകന്മാരില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയില്‍ പാളയമിറങ്ങിയിരുന്നു.
14Davi estava então no lugar forte, e a guarnição dos filisteus estava em Belém.
14അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ ആയിരുന്നു; ഫെലിസ്ത്യര്‍ക്കും ബേത്ത്ളേഹെമില്‍ അക്കാലത്തു ഒരു കാവല്‍പട്ടാളം ഉണ്ടായിരുന്നു.
15E Davi, com saudade, exclamou: Quem me dera beber da água da cisterna que está junto a porta de Belém!
15ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.
16Então aqueles três valentes romperam pelo arraial dos filisteus, tiraram água da cisterna que está junto a porta de Belém, e a trouxeram a Davi; porém ele não quis bebê-la, mas derramou-a perante o Senhor;
16അപ്പോള്‍ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവനോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു
17e disse: Longe de mim, ó Senhor, que eu tal faça! Beberia eu o sangue dos homens que foram com risco das suas vidas? De maneira que não a quis beber. Isto fizeram aqueles três valentes.
17യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? ഇതു ചെയ്‍വാന്‍ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തതു.
18Ora, Abisai, irmão de Joabe, filho de Zeruia, era chefe dos trinta; e este alçou a sua lança contra trezentos, e os matou, e tinha nome entre os três.
18യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരില്‍ തലവന്‍ ആയിരുന്നു. അവന്‍ തന്റെ കുന്തത്തെ മന്നൂറുപേരുടെ നേരെ ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ മൂവരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.
19Porventura não era este o mais nobre dentre os trinta? portanto se tornou o chefe deles; porém aos primeiros três não chegou.
19അവന്‍ മൂവരിലും മാനം ഏറിയവന്‍ ആയിരുന്നു; അവര്‍ക്കും തലവനായ്തീര്‍ന്നു. എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.
20Também Benaías, filho de Jeoiada, filho dum homem de Cabzeel, valoroso e de grandes feitos, matou os dois filhos de Ariel de Moabe; depois desceu, e matou um leão dentro duma cova, no tempo da neve.
20കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
21Matou também um egípcio, homem de temível aspecto; tinha este uma lança na mão, mas Benaías desceu a ele com um cajado, arrancou-lhe da mão a lança, e com ela o matou.
21അവന്‍ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
22Estas coisas fez Benaías, filho de Jeoiada, pelo que teve nome entre os três valentes.
22ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍ കീര്‍ത്തി പ്രാപിച്ചു.
23Dentre os trinta ele era o mais afamado, porém aos três primeiros não chegou. Mas Davi o pôs sobre os seus guardas.
23അവന്‍ മുപ്പതുപേരില്‍ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
24Asael, irmão de Joabe, era um dos trinta; El-Hanã, filho de Dodó, de Belém;
24യോവാബിയന്റെ സഹോദരനായ അസാഹേല്‍ മുപ്പതുപേരില്‍ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാല്‍ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ , ഹരോദ്യന്‍ ശമ്മാ, ഹരോദ്യന്‍ എലീക്കാ,
25Samá, o harodita; Elica, o harodita;
25പല്‍ത്യന്‍ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ,
26Jelez, o paltita; Ira, filho de Iques, o tecoíta;
26അനഥോത്യന്‍ അബീയേസെര്‍, ഹൂശാത്യന്‍ മെബുന്നായി, അഹോഹ്യന്‍ സല്‍മോന്‍ ,
27Abiezer, o anatotita; Mebunai, o husatita;
27നെത്തോഫാത്യന്‍ മഹരായി,
28Zalmom, o aoíta; Maarai, o netofatita;
28നെത്തോഫാത്യനായ ബാനയുടെ മകന്‍ ഹേലെബ്,
29Helebe, filho de Baaná, o netofatita; Itai, filho de Ribai, de Gibeá dos filhos de Benjamim;
29ബെന്യാമീന്യരുടെ ഗിബെയയില്‍നിന്നുള്ള രീബായിയുടെ മകന്‍ ഇത്ഥായി,
30Benaías, o piratonita; Hidai, das torrentes de Gaás;
30പിരാതോന്യന്‍ ബെനായ്യാവു,
31Abi-Albom, o arbatita; Azmavete, o barumita;
31നഹലേഗാശുകാരന്‍ ഹിദ്ദായി, അര്‍ബാത്യന്‍ അബീ-അല്ബോന്‍ , ബര്‍ഹൂമ്യന്‍ അസ്മാവെത്ത്,
32Eliabá, o saalbonita; Bene-Jásen; e Jônatas;
32ശാല്‍ബോന്യന്‍ എല്യഹ്ബാ, യാശേന്റെ പുത്രന്മാര്‍
33Samá, o hararita; Aião, filho de Sarar, o hararita;
33യോനാഥാന്‍ , ഹരാര്‍യ്യന്‍ ശമ്മ, അരാര്‍യ്യനായ ശാരാരിന്റെ മകന്‍ അഹീരാം,
34Elifelete, filho de Acasbai, filho do maacatita; Eliã, filho de Aitofel, o gilonita;
34മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകന്‍ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകന്‍ എലീയാം,
35Hezrai, o carmelita; Paarai, o arbita;
35കര്‍മ്മേല്യന്‍ ഹെസ്രോ, അര്‍ബ്യന്‍ പാറായി,
36Igal, filho de Natã, de Zobá; Bani, o gadita;
36സോബക്കാരനായ നാഥാന്റെ മകന്‍ യിഗാല്‍,
37Zeleque, o amonita; Naarai, o beerotita, o que trazia as armas de Joabe, filho de Zeruia;
37ഗാദ്യന്‍ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യന്‍ സേലെക്ക്, ബെരോത്യന്‍ നഹരായി.
38Ira, o itrita; Garebe, o itrita;
38യിത്രിയന്‍ ഈരാ, യിത്രിയന്‍ ഗാരേബ്,
39Urias, o heteu; trinta e sete ao todo.
39ഹിത്യന്‍ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേര്‍.