Portuguese: Almeida Atualizada

Malayalam

Acts

11

1Ora, ouviram os apóstolos e os irmãos que estavam na Judéia que também os gentios haviam recebido a palavra de Deus.
1ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.
2E quando Pedro subiu a Jerusalém, disputavam com ele os que eram da circuncisão,
2പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോടു വാദിച്ചു
3dizendo: Entraste em casa de homens incircuncisos e comeste com eles.
3നീ അഗ്രചര്‍മ്മികളുടെ അടുക്കല്‍ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.
4Pedro, porém, começou a fazer-lhes uma exposição por ordem, dizendo:
4പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു
5Estava eu orando na cidade de Jope, e em êxtase tive uma visão; descia um objeto, como se fosse um grande lençol, sendo baixado do céu pelas quatro pontas, e chegou perto de mim.
5ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരുദര്‍ശനം കണ്ടുആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.
6E, fitando nele os olhos, o contemplava, e vi quadrúpedes da terra, feras, répteis e aves do céu.
6അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്‍ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു
7Ouvi também uma voz que me dizia: Levanta-te, Pedro, mata e come.
7പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.
8Mas eu respondi: De modo nenhum, Senhor, pois nunca em minha boca entrou coisa alguma comum e imunda.
8അതിന്നു ഞാന്‍ ഒരിക്കലും പാടില്ല, കര്‍ത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.
9Mas a voz respondeu-me do céu segunda vez: Não chames tu comum ao que Deus purificou.
9ആ ശബ്ദം പിന്നെയും ആകാശത്തില്‍ നിന്നുദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
10Sucedeu isto por três vezes; e tudo tornou a recolher-se ao céu.
10ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
11E eis que, nesse momento, pararam em frente � casa onde estávamos três homens que me foram enviados de Cesaréia.
11അപ്പോള്‍ തന്നേ കൈസര്യയില്‍ നിന്നു എന്റെ അടുക്കല്‍ അയച്ചിരുന്ന മൂന്നു പുരുഷന്മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്റെ മുമ്പില്‍ നിന്നിരുന്നു;
12Disse-me o Espírito que eu fosse com eles, sem hesitar; e também estes seis irmãos foram comigo e entramos na casa daquele homem.
12ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്റെ വീട്ടില്‍ ചെന്നു.
13E ele nos contou como vira em pé em sua casa o anjo, que lhe dissera: Envia a Jope e manda chamar a Simão, que tem por sobrenome Pedro,
13അവന്‍ തന്റെ വീട്ടില്‍ ഒരു ദൂതന്‍ നിലക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;
14o qual te dirá palavras pelas quais serás salvo, tu e toda a tua casa.
14നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്നു ദൂതന്‍ എന്നു പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.
15Logo que eu comecei a falar, desceu sobre eles o Espírito Santo, como também sobre nós no princípio.
15ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയില്‍ നമ്മുടെമേല്‍ എന്നപോലെ അവരുടെ മേലും വന്നു.
16Lembrei-me então da palavra do Senhor, como disse: João, na verdade, batizou com água; mas vós sereis batizados no Espírito Santo.
16അപ്പോള്‍ ഞാന്‍ യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കര്‍ത്താവു പറഞ്ഞ വാക്കു ഔര്‍ത്തു.
17Portanto, se Deus lhes deu o mesmo dom que dera também a nós, ao crermos no Senhor Jesus Cristo, quem era eu, para que pudesse resistir a Deus?
17ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍?
18Ouvindo eles estas coisas, apaziguaram-se e glorificaram a Deus, dizendo: Assim, pois, Deus concedeu também aos gentios o arrependimento para a vida.
18അവര്‍ ഇതു കേട്ടപ്പോള്‍ മിണ്ടാതിരുന്നുഅങ്ങനെ ആയാല്‍ ദൈവം ജാതികള്‍ക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
19Aqueles, pois, que foram dispersos pela tribulação suscitada por causa de Estêvão, passaram até a Fenícia, Chipre e Antioquia, não anunciando a ninguém a palavra, senão somente aos judeus.
19സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
20Havia, porém, entre eles alguns cíprios e cirenenses, os quais, entrando em Antioquia, falaram também aos gregos, anunciando o Senhor Jesus.
20അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്ക്യയില്‍എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
21E a mão do Senhor era com eles, e grande número creu e se converteu ao Senhor.
21കര്‍ത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.
22Chegou a notícia destas coisas aos ouvidos da igreja em Jerusalém; e enviaram Barnabé a Antioquia;
22അവരെക്കുറിച്ചുള്ള ഈ വര്‍ത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയില്‍ എത്തിയപ്പോള്‍ അവര്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.
23o qual, quando chegou e viu a graça de Deus, se alegrou, e exortava a todos a perseverarem no Senhor com firmeza de coração;
23അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
24porque era homem de bem, e cheio do Espírito Santo e de fé. E muita gente se uniu ao Senhor.
24അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കര്‍ത്താവിനോടു ചേര്‍ന്നു.
25Partiu, pois, Barnabé para Tarso, em busca de Saulo;
25അവന്‍ ശൌലിനെ തിരവാന്‍ തര്‍സൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.
26e tendo-o achado, o levou para Antioquia. E durante um ano inteiro reuniram-se naquela igreja e instruíram muita gente; e em Antioquia os discípulos pela primeira vez foram chamados cristãos.
26അവര്‍ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയില്‍വെച്ചു ശിഷ്യന്മാര്‍ക്കും ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി.
27Naqueles dias desceram profetas de Jerusalém para Antioquia;
27ആ കാലത്തു യെരൂശലേമില്‍ നിന്നു പ്രവാചകന്മാര്‍ അന്ത്യൊക്ക്യയിലേക്കു വന്നു.
28e levantando-se um deles, de nome Ágabo, dava a entender pelo Espírito, que haveria uma grande fome por todo o mundo, a qual ocorreu no tempo de Cláudio.
28അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.
29E os discípulos resolveram mandar, cada um conforme suas posses, socorro aos irmãos que habitavam na Judéia;
29അപ്പോള്‍ യെഹൂദ്യയില്‍ പാര്‍ക്കുംന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരില്‍ ഔരോരുത്തന്‍ പ്രാപ്തിപോലെ കൊടുത്തയപ്പാന്‍ നിശ്ചയിച്ചു.
30o que eles com efeito fizeram, enviando-o aos anciãos por mão de Barnabé e Saulo.
30അവര്‍ അതു നടത്തി, ബര്‍ന്നബാസിന്റെയും ശൌലിന്റെയും കയ്യില്‍ മൂപ്പന്മാര്‍ക്കും കൊടുത്തയച്ചു.