Portuguese: Almeida Atualizada

Malayalam

Acts

16

1Chegou também a Derbe e Listra. E eis que estava ali certo discípulo por nome Timóteo, filho de uma judia crente, mas de pai grego;
1അവന്‍ ദെര്‍ബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദ സ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്റെ അപ്പന്‍ യവനനായിരുന്നു.
2do qual davam bom testemunho os irmãos em Listra e Icônio.
2അവന്‍ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാല്‍ നല്ല സാക്ഷ്യം കൊണ്ടവന്‍ ആയിരുന്നു.
3Paulo quis que este fosse com ele e, tomando-o, o circuncidou por causa dos judeus que estavam naqueles lugares; porque todos sabiam que seu pai era grego.
3അവന്‍ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പന്‍ യവനന്‍ എന്നു അവിടങ്ങളിലുള്ള യഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
4Quando iam passando pelas cidades, entregavam aos irmãos, para serem observadas, as decisões que haviam sido tomadas pelos apóstolos e anciãos em Jerusalém.
4അവര്‍ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിര്‍ണ്ണയങ്ങള്‍ പ്രമാണിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു.
5Assim as igrejas eram confirmadas na fé, e dia a dia cresciam em número.
5അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറെക്കയും എണ്ണത്തില്‍ ദിവസേന പെരുകുകയും ചെയ്തു.
6Atravessaram a região frígio-gálata, tendo sido impedidos pelo Espírito Santo de anunciar a palavra na Ásia;
6അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
7e tendo chegado diante da Mísia, tentavam ir para Bitínia, mas o Espírito de Jesus não lho permitiu.
7മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
8Então, passando pela Mísia, desceram a Trôade.
8അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.
9De noite apareceu a Paulo esta visão: estava ali em pé um homem da Macedônia, que lhe rogava: Passa � Macedônia e ajuda-nos.
9അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.
10E quando ele teve esta visão, procuravamos logo partir para a Macedônia, concluindo que Deus nos havia chamado para lhes anunciarmos o evangelho.
10ഈ ദര്‍ശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.
11Navegando, pois, de Trôade, fomos em direitura a Samotrácia, e no dia seguinte a Neápolis;
11അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള്‍ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
12e dali para Filipos, que é a primeira cidade desse distrito da Macedônia, e colônia romana; e estivemos alguns dias nessa cidade.
12ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.
13No sábado saímos portas afora para a beira do rio, onde julgávamos haver um lugar de oração e, sentados, falávamos �s mulheres ali reunidas.
13ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
14E certa mulher chamada Lídia, vendedora de púrpura, da cidade de Tiatira, e que temia a Deus, nos escutava e o Senhor lhe abriu o coração para atender �s coisas que Paulo dizia.
14തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്‍ത്താവു അവളുടെ ഹൃദയം തുറന്നു
15Depois que foi batizada, ela e a sua casa, rogou-nos, dizendo: Se haveis julgado que eu sou fiel ao Senhor, entrai em minha casa, e ficai ali. E nos constrangeu a isso.
15അവളും കുടുംബവും സ്നാനം ഏറ്റ ശേഷംനിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില്‍ എന്റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്‍ബ്ബന്ധിച്ചു.
16Ora, aconteceu que quando íamos ao lugar de oração, nos veio ao encontro uma jovem que tinha um espírito adivinhador, e que, adivinhando, dava grande lucro a seus senhores.
16ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.
17Ela, seguindo a Paulo e a nós, clamava, dizendo: São servos do Deus Altíssimo estes homens que vos anunciam um caminho de salvação.
17അവള്‍ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നുഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു.
18E fazia isto por muitos dias. Mas Paulo, perturbado, voltou- se e disse ao espírito: Eu te ordeno em nome de Jesus Cristo que saias dela. E na mesma hora saiu.
18ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.
19Ora, vendo seus senhores que a esperança do seu lucro havia desaparecido, prenderam a Paulo e Silas, e os arrastaram para uma praça � presença dos magistrados.
19അവളുടെ യജമാനാന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
20E, apresentando-os aos magistrados, disseram: Estes homens, sendo judeus, estão perturbando muito a nossa cidade.
20അധിപതികളുടെ മുമ്പില്‍ നിര്‍ത്തി; യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,
21e pregam costumes que não nos é lícito receber nem praticar, sendo nós romanos.
21റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
22A multidão levantou-se � uma contra eles, e os magistrados, rasgando-lhes os vestidos, mandaram açoitá-los com varas.
22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു.
23E, havendo-lhes dado muitos açoites, os lançaram na prisão, mandando ao carcereiro que os guardasse com segurança.
23അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാന്‍ കല്പിച്ചു.
24Ele, tendo recebido tal ordem, os lançou na prisão interior e lhes segurou os pés no tronco.
24അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.
25Pela meia-noite Paulo e Silas oravam e cantavam hinos a Deus, enquanto os presos os escutavam.
25അര്‍ദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചുതടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
26De repente houve um tão grande terremoto que foram abalados os alicerces do cárcere, e logo se abriram todas as portas e foram soltos os grilhões de todos.
26പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -
27Ora, o carcereiro, tendo acordado e vendo abertas as portas da prisão, tirou a espada e ia suicidar-se, supondo que os presos tivessem fugido.
27കരാഗൃഹ പ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്റെ വാതിലുകള്‍ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാര്‍ ഔടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു.
28Mas Paulo bradou em alta voz, dizendo: Não te faças nenhum mal, porque todos aqui estamos.
28അപ്പോള്‍ പൌലൊസ്നിനക്കു ഒരു ദോഷവും ചെയ്യരുത്; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
29Tendo ele pedido luz, saltou dentro e, todo trêmulo, se prostrou ante Paulo e Silas
29അവന്‍ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പില്‍ വീണു.
30e, tirando-os para fora, disse: Senhores, que me é necessário fazer para me salvar?
30അവരെ പുറത്തു കൊണ്ടുവന്നുയജമാനന്മാരേ, രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.
31Responderam eles: Crê no Senhor Jesus e serás salvo, tu e tua casa.
31കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവര്‍ പറഞ്ഞു.
32Então lhe pregaram a palavra de Deus, e a todos os que estavam em sua casa.
32പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
33Tomando-os ele consigo naquela mesma hora da noite, lavou- lhes as feridas; e logo foi batizado, ele e todos os seus.
33അവന്‍ രാത്രിയില്‍, ആ നാഴികയില്‍ തന്നേ, അവരെ കൂട്ടീകൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.
34Então os fez subir para sua casa, pôs-lhes a mesa e alegrou- se muito com toda a sua casa, por ter crido em Deus.
34പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ടു അവര്‍ക്കും ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു.
35Quando amanheceu, os magistrados mandaram quadrilheiros a dizer: Soltai aqueles homens.
35നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്‍ക്കാരെ അയച്ചുആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.
36E o carcereiro transmitiu a Paulo estas palavras, dizendo: Os magistrados mandaram que fosseis soltos; agora, pois, saí e ide em paz.
36കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചുനിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയിച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.
37Mas Paulo respondeu-lhes: Açoitaram-nos publicamente sem sermos condenados, sendo cidadãos romanos, e nos lançaram na prisão, e agora encobertamente nos lançam fora? De modo nenhum será assim; mas venham eles mesmos e nos tirem.
37പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
38E os quadrilheiros foram dizer aos magistrados estas palavras, e estes temeram quando ouviram que eles eram romanos;
38കോല്‍ക്കാര്‍ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമ പൌരന്മാര്‍ എന്നു കേട്ടു അവര്‍ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.
39vieram, pediram-lhes desculpas e, tirando-os para fora, rogavam que se retirassem da cidade.
39അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
40Então eles saíram da prisão, entraram em casa de Lídia, e, vendo os irmãos, os confortaram, e partiram.
40അവര്‍ തടവു വിട്ടു ലുദിയയുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.