1Fitando Paulo os olhos no sinédrio, disse: Varões irmãos, até o dia de hoje tenho andado diante de Deus com toda a boa consciência.
1പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കിസഹോദരന്മാരേ, ഞാന്‍ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടും കൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.
2Mas o sumo sacerdote, Ananias, mandou aos que estavam junto dele que o ferissem na boca.
2അപ്പോള്‍ മഹാപുരോഹിതനായ അനന്യാസ് അരികെ നിലക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാന്‍ കല്പിച്ചു.
3Então Paulo lhe disse: Deus te ferirá a ti, parede branqueada; tu estás aí sentado para julgar-me segundo a lei, e contra a lei mandas que eu seja ferido?
3പൌലൊസ് അവനോടുദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.
4Os que estavam ali disseram: Injurias o sumo sacerdote de Deus?
4അരികെ നിലക്കുന്നവര്‍നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു.
5Disse Paulo: Não sabia, irmãos, que era o sumo sacerdote; porque está escrito: Não dirás mal do príncipe do teu povo.
5അതിന്നു പെലൊസ്സഹോദരന്മാരേ, മഹാപുരോഹിതന്‍ എന്നു ഞാന്‍ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
6Sabendo Paulo que uma parte era de saduceus e outra de fariseus, clamou no sinédrio: Varões irmãos, eu sou fariseu, filho de fariseus; é por causa da esperança da ressurreição dos mortos que estou sendo julgado.
6എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
7Ora, dizendo ele isto, surgiu dissensão entre os fariseus e saduceus; e a multidão se dividiu.
7അവന്‍ ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സദൂക്യരും തമ്മില്‍ ഇടഞ്ഞു സംഘം ഛിദ്രിച്ചു.
8Porque os saduceus dizem que não há ressurreição, nem anjo, nem espírito; mas os fariseus reconhecem uma e outra coisa.
8പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യര്‍ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.
9Daí procedeu grande clamor; e levantando-se alguns da parte dos fariseus, altercavam, dizendo: Não achamos nenhum mal neste homem; e, quem sabe se lhe falou algum espírito ou anjo?
9അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില്‍ ചിലര്‍ എഴുന്നേറ്റു വാദിച്ചുഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.
10E avolumando-se a dissenção, o comandante, temendo que Paulo fosse por eles despedaçado, mandou que os soldados descessem e o tirassem do meio deles e o levassem para a fortaleza.
10അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ടു അവര്‍ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്നു അവനെ അവരുടെ നടുവില്‍ നിന്നു പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.
11Na noite seguinte, apresentou-se-lhe o Senhor e disse: Tem bom ânimo: porque, como deste testemunho de mim em Jerusalém, assim importa que o dês também em Roma.
11രാത്രിയില്‍ കര്‍ത്താവു അവന്റെ അടുക്കല്‍ നിന്നുധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.
12Quando já era dia, coligaram-se os judeus e juraram sob pena de maldição que não comeriam nem beberiam enquanto não matassem a Paulo.
12നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.
13Eram mais de quarenta os que fizeram esta conjuração;
13ഈ ശപഥം ചെയ്തവര്‍ നാല്പതില്‍ അധികംപേര്‍ ആയിരുന്നു.
14e estes foram ter com os principais sacerdotes e anciãos, e disseram: Conjuramo-nos sob pena de maldição a não provarmos coisa alguma até que matemos a Paulo.
14അവര്‍ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ ചെന്നുഞങ്ങള്‍ പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
15Agora, pois, vós, com o sinédrio, rogai ao comandante que o mande descer perante vós como se houvésseis de examinar com mais precisão a sua causa; e nós estamos prontos para matá-lo antes que ele chegue.
15ആകയാല്‍ നിങ്ങള്‍ അവന്റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില്‍ അവനെ നിങ്ങളുടെ അടുക്കല്‍ താഴെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിന്‍ ; എന്നാല്‍ അവന്‍ സമീപിക്കും മുമ്പെ ഞങ്ങള്‍ അവനെ ഒടുക്കിക്കളവാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
16Mas o filho da irmã de Paulo tendo sabido da cilada, foi, entrou na fortaleza e avisou a Paulo.
16ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകന്‍ കേട്ടിട്ടു ചെന്നു കോട്ടയില്‍ കടന്നു പൌലൊസിനോടു അറിയിച്ചു.
17Chamando Paulo um dos centuriões, disse: Leva este moço ao comandante, porque tem alguma coisa que lhe comunicar.
17പൌലൊസ് ശതാധിപന്മാരില്‍ ഒരുത്തനെ വിളിച്ചുഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാല്‍ അവനെ അങ്ങോട്ടു കൊണ്ടു പോകേണം എന്നു പറഞ്ഞു.
18Tomando-o ele, pois, levou-o ao comandante e disse: O preso Paulo, chamando-me, pediu-me que trouxesse � tua presença este moço, que tem alguma coisa a dizer-te.
18അവന്‍ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കല്‍ കൊണ്ടുചെന്നുതടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.
19O comandante tomou-o pela mão e, retirando-se � parte, perguntou-lhe em particular: Que é que tens a contar-me?
19സഹസ്രാധിപന്‍ അവനെ കൈകൂ പിടിച്ചു മാറിനിന്നുഎന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു.
20Disse ele: Os judeus combinaram rogar-te que amanhã mandes Paulo descer ao sinédrio, como que tendo de inquirir com mais precisão algo a seu respeito;
20അതിന്നു അവന്‍ യെഹൂദന്മാര്‍ പൌലൊസിനെക്കുറിച്ചു അധികം സൂക്ഷമത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തില്‍ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാന്‍ ഒത്തു കൂടിയിരിക്കുന്നു.
21tu, pois, não te deixes persuadir por eles; porque mais de quarenta homens dentre eles armaram ciladas, os quais juraram sob pena de maldição não comerem nem beberem até que o tenham morto; e agora estão aprestados, esperando a tua promessa.
21നീ അവരെ വിശ്വസിച്ചു പോകരുതു; അവരില്‍ നാല്പതില്‍ അധികം പേര്‍ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവര്‍ ഇപ്പോള്‍ ഒരുങ്ങി നിലക്കുന്നു എന്നു പറഞ്ഞു.
22Então o comandante despediu o moço, ordenando-lhe que a ninguém dissesse que lhe havia contado aquilo.
22നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപന്‍ കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു.
23Chamando dois centuriões, disse: Aprontai para a terceira hora da noite duzentos soldados de infantaria, setenta de cavalaria e duzentos lanceiros para irem até Cesaréia;
23പിന്നെ അവന്‍ ശതാധിപന്മാരില്‍ രണ്ടുപേരെ വരുത്തിഈ രാത്രിയില്‍ മൂന്നാം മണിനേരത്തു കൈസര്യകൂ പോകുവാന്‍ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന്‍ .
24e mandou que aparelhassem cavalgaduras para que Paulo montasse, a fim de o levarem salvo ao governador Félix.
24പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കല്‍ ക്ഷേമത്തോട എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്നു കല്പിച്ചു.
25E escreveu-lhe uma carta nestes termos:
25താഴെ പറയുന്ന വിധത്തില്‍ ഒരു എഴുത്തു എഴുതി
26Cláudio Lísias, ao excelentíssimo governador Félix, saúde.
26ക്ളൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.
27Este homem foi preso pelos judeus, e estava a ponto de ser morto por eles quando eu sobrevim com a tropa e o livrei ao saber que era romano.
27ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ചു കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമപൌരന്‍ എന്നു അറിഞ്ഞു ഞാന്‍ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
28Querendo saber a causa por que o acusavam, levei-o ao sinédrio deles;
28അവന്റെമേല്‍ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.
29e achei que era acusado de questões da lei deles, mas que nenhum crime havia nele digno de morte ou prisão.
29എന്നാല്‍ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.
30E quando fui informado que haveria uma cilada contra o homem, logo to enviei, intimando também aos acusadores que perante ti se manifestem contra ele. [Passa bem.]
30അനന്തരം ഈ പുരുഷന്റെ നേരെ അവര്‍ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
31Os soldados, pois, conforme lhes fora mandado, tomando a Paulo, o levaram de noite a Antipátride.
31പടയാളികള്‍ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയില്‍ അന്തിപത്രിസോളം കൊണ്ടുചെന്നു,
32Mas no dia seguinte, deixando aos de cavalaria irem com ele, voltaram � fortaleza;
32പിറ്റെന്നാള്‍ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.
33os quais, logo que chegaram a Cesaréia e entregaram a carta ao governador, apresentaram-lhe também Paulo.
33മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പില്‍ നിര്‍ത്തി.
34Tendo lido a carta, o governador perguntou de que província ele era; e, sabendo que era da Cilícia,
34അവന്‍ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരന്‍ എന്നു ചോദിച്ചു. കിലിക്യക്കാരന്‍ എന്നു കേട്ടാറെ
35disse: Ouvir-te-ei quando chegarem também os teus acusadores; e mandou que fosse guardado no pretório de Herodes.
35വാദികളും കൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തില്‍ അവനെ കാത്തു കൊള്‍വാന്‍ കല്പിച്ചു.