Portuguese: Almeida Atualizada

Malayalam

Amos

5

1Ouvi esta palavra que levanto como lamentação sobre vós, ó casa de Israel.
1യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളെക്കുറിച്ചു വിലാപംചൊല്ലുന്ന ഈ വചനം കേള്‍പ്പിന്‍ !
2A virgem de Israel caiu; nunca mais tornará a levantar-se; desamparada jaz na sua terra; não há quem a levante.
2യിസ്രായേല്‍കന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്‍ക്കയും ഇല്ല; അവള്‍ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിര്‍ക്കുംവാന്‍ ആരുമില്ല.
3Porque assim diz o Senhor Deus: A cidade da qual saem mil terá de resto cem, e aquela da qual saem cem terá dez para a casa de Israel.
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തില്‍ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തില്‍ നൂറുപേര്‍ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേര്‍ മാത്രം ശേഷിക്കും.
4Pois assim diz o Senhor � casa de Israel: Buscai-me, e vivei.
4യഹോവ യിസ്രായേല്‍ഗൃഹത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിന്‍ .
5Mas não busqueis a Betel, nem entreis em Gilgal, nem passeis a Berseba; porque Gilgal certamente irá ao cativeiro, e Betel será desfeita em nada.
5ബേഥേലിനെ അന്വേഷിക്കരുതു; ഗില്ഗാലിലേക്കു ചെല്ലരുതു; ബേര്‍-ശേബയിലേക്കു കടക്കയുമരുതു; ഗില്ഗാല്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേല്‍ നാസ്തിയായി ഭവിക്കും.
6Buscai ao Senhor, e vivei; para que ele não irrompa na casa de José como fogo e a consuma, e não haja em Betel quem o apague.
6നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിന്‍ ; അല്ലെങ്കില്‍ അവന്‍ ബേഥേലില്‍ ആര്‍ക്കും കെടുത്തുവാന്‍ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിന്മേല്‍ ചാടി അതിനെ ദഹിപ്പിച്ചുകളയും.
7Vós que converteis o juízo em alosna, e deitais por terra a justiça,
7ന്യായത്തെ കാഞ്ഞിരം ആക്കിത്തീര്‍ക്കുംകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,
8procurai aquele que fez as Plêiades e o Oriom, e torna a sombra da noite em manhã, e transforma o dia em noite; o que chama as águas do mar, e as derrama sobre a terra; o Senhor é o seu nome.
8കാര്‍ത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തില്‍ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിന്‍ ; യഹോവ എന്നാകുന്നു അവന്റെ നാമം.
9O que faz vir súbita destruição sobre o forte, de sorte que vem a ruína sobre a fortaleza.
9അവന്‍ കോട്ടെക്കു നാശം വരുവാന്‍ തക്കവണ്ണം ബലവാന്റെ മേല്‍ നാശം മിന്നിക്കുന്നു.
10Eles odeiam ao que na porta os repreende, e abominam ao que fala a verdade.
10ഗോപുരത്തിങ്കല്‍ ന്യായം വിധിക്കുന്നവനെ അവര്‍ ദ്വേഷിക്കയും പരമാര്‍ത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.
11Portanto, visto que pisais o pobre, e dele exigis tributo de trigo, embora tenhais edificado casas de pedras lavradas, não habitareis nelas; e embora tenhais plantado vinhas desejáveis, não bebereis do seu vinho.
11അങ്ങിനെ നിങ്ങള്‍ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതില്‍ പാര്‍ക്കയില്ലതാനും; നിങ്ങള്‍ മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;
12Pois sei que são muitas as vossas transgressões, e graves os vossos pecados; afligis o justo, aceitais peitas, e na porta negais o direito aos necessitados.
12നീതിമാനെ ക്ളേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കല്‍ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങള്‍ അനവധിയും നിങ്ങളുടെ പാപങ്ങള്‍ കഠിനവും എന്നു ഞാന്‍ അറിയുന്നു.
13Portanto, o que for prudente guardará silêncio naquele tempo, porque o tempo será mau.
13അതുകൊണ്ടു ബുദ്ധിമാന്‍ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;
14Buscai o bem, e não o mal, para que vivais; e assim o Senhor, o Deus dos exércitos, estará convosco, como dizeis.
14നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിന്‍ ; അപ്പോള്‍ നിങ്ങള്‍ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.
15Aborrecei o mal, e amai o bem, e estabelecei o juízo na porta. Talvez o Senhor, o Deus dos exércitos, tenha piedade do resto de José.
15നിങ്ങള്‍ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കല്‍ ന്യായം നിലനിര്‍ത്തുവിന്‍ ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫില്‍ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.
16Portanto, assim diz o Senhor Deus dos exércitos, o Senhor: Em todas as praças haverá pranto, e em todas as ruas dirão: Ai! ai! E ao lavrador chamarão para choro, e para pranto os que souberem prantear.
16അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവര്‍അയ്യോ, അയ്യോ എന്നു പറയും; അവര്‍ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.
17E em todas as vinhas haverá pranto; porque passarei pelo meio de ti, diz o Senhor.
17ഞാന്‍ നിന്റെ നടുവില്‍ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
18Ai de vós que desejais o dia do Senhor! Para que quereis vós este dia do Senhor? Ele é trevas e não luz.
18യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്‍ക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.
19E como se um homem fugisse de diante do leão, e se encontrasse com ele o urso; ou como se, entrando em casa, encostasse a mão � parede, e o mordesse uma cobra.
19അതു ഒരുത്തന്‍ സിംഹത്തിന്റെ മുമ്പില്‍നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്‍പ്പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.
20Não será, pois, o dia do Senhor trevas e não luz? não será completa escuridade, sem nenhum resplendor?
20യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുള്‍ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.
21Aborreço, desprezo as vossas festas, e não me deleito nas vossas assembléias solenes.
21നിങ്ങളുടെ മത്സരങ്ങളെ ഞാന്‍ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളില്‍ എനിക്കു പ്രസാദമില്ല.
22Ainda que me ofereçais holocaustos, juntamente com as vossas ofertas de cereais, não me agradarei deles; nem atentarei para as ofertas pacíficas de vossos animais cevados.
22നിങ്ങള്‍ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചാലും ഞാന്‍ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങള്‍കൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാന്‍ കടാക്ഷിക്കയില്ല.
23Afasta de mim o estrépito dos teus cânticos, porque não ouvirei as melodias das tuas liras.
23നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പില്‍നിന്നു നീക്കുക; നിന്റെ വീണാനാദം ഞാന്‍ കേള്‍ക്കയില്ല.
24Corra, porém, a justiça como as águas, e a retidão como o ribeiro perene.
24എന്നാല്‍ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
25Oferecestes-me vós sacrifícios e oblações no deserto por quarenta anos, ó casa de Israel?
25യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ?
26Sim, levastes Sicute, vosso rei, e Quium, vosso deus-estrela, imagens que fizestes para vos mesmos.
26നിങ്ങള്‍ക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങള്‍ ചുമന്നുകൊണ്ടു പോകേണ്ടിവരും.
27Portanto vos levarei cativos para além de Damasco, diz o Senhor, cujo nome é o Deus dos exércitos.
27ഞാന്‍ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.