1Nabucodonozor rei, a todos os povos, nações, e línguas, que moram em toda a terra: Paz vos seja multiplicada.
1നെബൂഖദ് നേസര്‍രാജാവു സര്‍വ്വഭൂമിയിലും പാര്‍ക്കുംന്ന സകലവംശങ്ങള്‍ക്കും ജാതികള്‍ക്കും ഭാഷക്കാര്‍ക്കും എഴുതുന്നതുനിങ്ങള്‍ക്കു ശുഭം വര്‍ദ്ധിച്ചുവരട്ടെ.
2Pareceu-me bem fazer conhecidos os sinais e maravilhas que Deus, o Altíssimo, tem feito para comigo.
2അത്യുന്നതനായ ദൈവം എങ്കല്‍ പ്രവര്‍ത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു.
3Quão grandes são os seus sinais, e quão poderosas as suas maravilhas! O seu reino é um reino sempiterno, e o seu domínio de geração em geração.
3അവന്റെ അടയാളങ്ങള്‍ എത്ര വലിയവ! അവന്റെ അത്ഭുതങ്ങള്‍ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.
4Eu, Nabucodonozor, estava sossegado em minha casa, e próspero no meu palácio.
4നെബൂഖദ് നേസര്‍ എന്ന ഞാന്‍ എന്റെ അരമനയില്‍ സ്വൈരമായും എന്റെ രാജധാനിയില്‍ സുഖമായും വസിച്ചിരിക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു,
5Tive um sonho que me espantou; e estando eu na minha cama, os pensamentos e as visões da minha cabeça me perturbaram.
5അതുനിമിത്തം ഭയപ്പെട്ടു, കിടക്കയില്‍വെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.
6Portanto expedi um decreto, que fossem introduzidos � minha presença todos os sábios de Babilônia, para que me fizessem saber a interpretação do sonho.
6സ്വപ്നത്തിന്റെ അര്‍ത്ഥം അറിയിക്കേണ്ടതിന്നു ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പില്‍ കൊണ്ടുവരുവാന്‍ ഞാന്‍ കല്പിച്ചു.
7Então entraram os magos, os encantadores, os caldeus, e os adivinhadores, e lhes contei o sonho; mas não me fizeram saber a interpretação do mesmo.
7അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാന്‍ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവര്‍ അര്‍ത്ഥം അറിയിച്ചില്ല താനും.
8Por fim entrou na minha presença Daniel, cujo nome é Beltessazar, segundo o nome do meu deus, e no qual há o espírito dos deuses santos; e eu lhe contei o sonho, dizendo:
8ഒടുവില്‍ എന്റെ ദേവന്റെ നാമദേധപ്രകാരം ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേല്‍ എന്റെ മുമ്പില്‍ വന്നു; അവനോടു ഞാന്‍ സ്വപ്നം വിവരിച്ചതെന്തെന്നാല്‍
9ç Beltessazar, chefe dos magos, porquanto eu sei que há em ti o espírito dos deuses santos, e nenhum mistério te é difícil, dize-me as visões do meu sonho que tive e a sua interpretação.
9മന്ത്രവാദിശ്രേഷ്ഠനായ ബേല്‍ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അര്‍ത്ഥവും പറക.
10Eram assim as visões da minha cabeça, estando eu na minha cama: eu olhava, e eis uma árvore no meio da terra, e grande era a sua altura;
10കിടക്കയില്‍വെച്ചു എനിക്കു ഉണ്ടായ ദര്‍ശനമാവിതുഭൂമിയുടെ നടുവില്‍ ഞാന്‍ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.
11crescia a árvore, e se fazia forte, de maneira que a sua altura chegava até o céu, e era vista até os confins da terra.
11ആ വൃക്ഷം വളര്‍ന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സര്‍വ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
12A sua folhagem era formosa, e o seu fruto abundante, e havia nela sustento para todos; debaixo dela os animais do campo achavam sombra, e as aves do céu faziam morada nos seus ramos, e dela se mantinha toda a carne.
12അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവര്‍ക്കും അതില്‍ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങള്‍ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികള്‍ അതിന്റെ കൊമ്പുകളില്‍ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു.
13Eu via isso nas visões da minha cabeça, estando eu na minha cama, e eis que um vigia, um santo, descia do céu.
13കിടക്കയില്‍വെച്ചു എനിക്കു ഉണ്ടായ ദര്‍ശനത്തില്‍ ഒരു ദൂതന്‍ , ഒരു പരിശുദ്ധന്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
14Ele clamou em alta voz e disse assim: Derrubai a árvore, e cortai-lhe os ramos, sacudi as suas folhas e espalhai o seu fruto; afugentem-se os animais de debaixo dela, e as aves dos seus ramos.
14അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതുവൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിന്‍ ; അതിന്റെ കീഴില്‍നിന്നു മൃഗങ്ങളും കൊമ്പുകളില്‍നിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.
15Contudo deixai na terra o tronco com as suas raízes, numa cinta de ferro e de bronze, no meio da tenra relva do campo; e seja molhado do orvalho do céu, e seja a sua porção com os animais na erva da terra.
15അതിന്റെ തായ് വേരോ വയലിലെ ഇളമ്പുല്ലില്‍ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയില്‍ വെച്ചേക്കുവിന്‍ ; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ.
16Seja mudada a sua mente, para que não seja mais a de homem, e lhe seja dada mente de animal; e passem sobre ele sete tempos.
16അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ.
17Esta sentença é por decreto dos vigias, e por mandado dos santos; a fim de que conheçam os viventes que o Altíssimo tem domínio sobre o reino dos homens, e o dá a quem quer, e até o mais humilde dos homens constitui sobre eles.
17അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരില്‍ അധമനായവനെ അതിന്മേല്‍ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവര്‍ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിര്‍ണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.
18Este sonho eu, rei Nabucodonozor, o vi. Tu, pois, Beltessazar, dize a interpretação; porquanto todos os sábios do meu reino não puderam fazer-me saber a interpretação; mas tu podes; pois há em ti o espírito dos deuses santos.
18നെബൂഖദ്നേസര്‍രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു; എന്നാല്‍ ബേല്‍ത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാര്‍ക്കും ആര്‍ക്കും അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ കഴിയായ്കകൊണ്ടു നീ അതിന്റെ അര്‍ത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.
19Então Daniel, cujo nome era Beltessazar, esteve atônito por algum tempo, e os seus pensamentos o perturbaram. Falou, pois, o rei e disse: Beltessazar, não te espante o sonho, nem a sua interpretação. Respondeu Beltessazar, e disse: Senhor meu, seja o sonho para os que te odeiam, e a sua interpretação para os teus inimigos:
19അപ്പോള്‍ ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവര്‍ വിചാരങ്ങളാല്‍ പരവശനായി. രാജാവു അവനോടുബേല്‍ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അര്‍ത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്‍ത്ത ശസ്സര്‍ ഉത്തരം പറഞ്ഞതുയജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്റെ അര്‍ത്ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.
20A árvore que viste, que cresceu, e se fez forte, cuja altura chegava até o céu, e que era vista por toda a terra;
20വളര്‍ന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയില്‍ എല്ലാടത്തുനിന്നും കാണാകുന്നതും
21cujas folhas eram formosas, e o seu fruto abundante, e em que para todos havia sustento, debaixo da qual os animais do campo achavam sombra, e em cujos ramos habitavam as aves do céu;
21ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവര്‍ക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങള്‍ വസിച്ചതും കൊമ്പുകളില്‍ ആകാശത്തിലെ പക്ഷികള്‍ക്കു പാര്‍പ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
22és ,tu, ó rei, que cresceste, e te fizeste forte; pois a tua grandeza cresceu, e chegou até o céu, e o teu domínio até a extremidade da terra.
22രാജാവേ, വര്‍ദ്ധിച്ചു ബലവാനായി തീര്‍ന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വര്‍ദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
23E quanto ao que viu o rei, um vigia, um santo, que descia do céu, e que dizia: Cortai a árvore, e destruí-a; contudo deixai na terra o tronco com as suas raízes, numa cinta de ferro e de bronze, no meio da tenra relva do campo; e seja molhado do orvalho do céu, e seja a sua porção com os animais do campo, até que passem sobre ele sete tempos;
23ഒരു ദൂതന്‍ , ഒരു പരിശുദ്ധന്‍ തന്നേ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നുവൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിന്‍ ; എങ്കിലും അതിന്റെ തായ് വേര്‍ വയലിലെ ഇളമ്പുല്ലില്‍ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയില്‍ വെച്ചേക്കുവിന്‍ ; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
24esta é a interpretação, ó rei é o decreto do Altíssimo, que é vindo sobre o rei, meu senhor:
24രാജാവേ, അതിന്റെ അര്‍ത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേല്‍ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
25serás expulso do meio dos homens, e a tua morada será com os animais do campo, e te farão comer erva como os bois, e serás molhado do orvalho do céu, e passar-se-ão sete tempos por cima de ti; até que conheças que o Altíssimo tem domínio sobre o reino dos homens, e o dá a quem quer.
25തിരുമേനിയെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായവന്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
26E quanto ao que foi dito, que deixassem o tronco com as raízes da árvore, o teu reino voltará para ti, depois que tiveres conhecido que o céu reina.
26വൃക്ഷത്തിന്റെ തായ് വേര്‍ വെച്ചേക്കുവാന്‍ അവര്‍ കല്പിച്ചതോവാഴുന്നതു സ്വര്‍ഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
27Portanto, ó rei, aceita o meu conselho, e põe fim aos teus pecados, praticando a justiça, e �s tuas iniqüidades, usando de misericórdia com os pobres, se, porventura, se prolongar a tua tranqüilidade.
27ആകയാല്‍ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാല്‍ പാപങ്ങളെയും ദരിദ്രന്മാര്‍ക്കും കൃപകാട്ടുന്നതിനാല്‍ അകൃത്യങ്ങളെയും പരിഹരിച്ചുകൊള്‍ക; അതിനാല്‍ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീര്‍ഘമായി നിലക്കും.
28Tudo isso veio sobre o rei Nabucodonozor.
28ഇതെല്ലാം നെബൂഖദ് നേസര്‍രാജാവിന്നു വന്നു ഭവിച്ചു.
29Ao cabo de doze meses, quando passeava sobre o palácio real de Babilônia,
29പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവന്‍ ബാബേലിലെ രാജമന്ദിരത്തിന്മേല്‍ ഉലാവിക്കൊണ്ടിരുന്നു.
30falou o rei, e disse: Não é esta a grande Babilônia que eu edifiquei para a morada real, pela força do meu poder, e para a glória da minha majestade?
30ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
31Ainda estava a palavra na boca do rei, quando caiu uma voz do céu: A ti se diz, ó rei Nabucodonozor: Passou de ti o reino.
31ഈ വാക്കു രാജാവിന്റെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍നെബൂഖദ് നേസര്‍രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
32E serás expulso do meio dos homens, e a tua morada será com os animais do campo; far-te-ão comer erva como os bois, e passar-se- ão sete tempos sobre ti, até que conheças que o Altíssimo tem domínio sobre o reino dos homens, e o dá a quem quer.
32നിന്നെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; നിന്റെ പാര്‍പ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
33Na mesma hora a palavra se cumpriu sobre Nabucodonozor, e foi expulso do meio dos homens, e comia erva como os bois, e o seu corpo foi molhado do orvalho do ceu, até que lhe cresceu o cabelo como as penas da águia, e as suas unhas como as das aves:
33ഉടന്‍ തന്നേ ആ വാക്കു നെബൂഖദ് നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയില്‍ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവല്‍പോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവന്‍ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
34Mas ao fim daqueles dias eu, Nabucodonozor, levantei ao céu os meus olhos, e voltou a mim o meu entendimento, e eu bendisse o Altíssimo, e louvei, e glorifiquei ao que vive para sempre; porque o seu domínio é um domínio sempiterno, e o seu reino é de geração em geração.
34ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗത്തേക്കു കണ്ണുയര്‍ത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാന്‍ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.
35E todos os moradores da terra são reputados em nada; e segundo a sua vontade ele opera no exército do céu e entre os moradores da terra; não há quem lhe possa deter a mão, nem lhe dizer: Que fazes?
35അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.
36No mesmo tempo voltou a mim o meu entendimento; e para a glória do meu reino voltou a mim a minha majestade e o meu resplendor. Buscaram-me os meus conselheiros e os meus grandes; e fui restabelecido no meu reino, e foi-me acrescentada excelente grandeza.
36ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാന്‍ എന്റെ രാജത്വത്തില്‍ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.
37Agora, pois, eu, Nabucodonozor, louvo, e exalço, e glorifico ao Rei do céu; porque todas as suas obras são retas, e os seus caminhos justos, e ele pode humilhar aos que andam na soberba.
37ഇപ്പോള്‍ നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നേ.