Portuguese: Almeida Atualizada

Malayalam

Deuteronomy

14

1Filhos sois do Senhor vosso Deus; não vos cortareis a vós mesmos, nem abrireis calva entre vossos olhos por causa de algum morto.
1നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവേക്കു മക്കള്‍ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങള്‍ക്കു മുന്‍ കഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.
2Porque és povo santo ao Senhor teu Deus, e o Senhor te escolheu para lhe seres o seu próprio povo, acima de todos os povos que há sobre a face da terra.
2നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
3Nenhuma coisa abominável comereis.
3മ്ളേച്ഛമായതൊന്നിനെയും തിന്നരുതു.
4Estes são os animais que comereis: o boi, a ovelha, a cabra,
4നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിതു
5o veado, a gazela, o cabrito montês, a cabra montesa, o antílope, o órix e a ovelha montesa.
5കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ .
6Dentre os animais, todo o que tem a unha fendida, dividida em duas, e que rumina, esse podereis comer.
6മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.
7Porém, dos que ruminam, ou que têm a unha fendida, não podereis comer os seguintes: o camelo, a lebre e o querogrilo, porque ruminam, mas não têm a unha fendida; imundos vos serão;
7എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്‍ഒട്ടകം, മുയല്‍, കുഴി മുയല്‍; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്കു അശുദ്ധം.
8nem o porco, porque tem unha fendida, mas não rumina; imundo vos será. Não comereis da carne destes, e não tocareis nos seus cadáveres.
8പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.
9Isto podereis comer de tudo o que há nas águas: tudo o que tem barbatanas e escamas podereis comer;
9വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങള്‍ക്കു തിന്നാം.
10mas tudo o que não tem barbatanas nem escamas não comereis; imundo vos será.
10എന്നാല്‍ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങള്‍ക്കു അശുദ്ധം.
11De todas as aves limpas podereis comer.
11ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങള്‍ക്കു തിന്നാം.
12Mas estas são as de que não comereis: a águia, o quebrantosso, o xofrango,
12പക്ഷികളില്‍ തിന്നരുതാത്തവകടല്‍റാഞ്ചന്‍ , ചെമ്പരുന്തു, കഴുകന്‍ ,
13o açor, o falcão, o milhafre segundo a sua espécie,
13ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു
14todo corvo segundo a sua espécie,
14അതതുവിധം കാക്ക,
15o avestruz, o mocho, a gaivota, o gavião segundo a sua espécie,
15ഒട്ടകപക്ഷി, പുള്ളു, കടല്‍ക്കാക്ക, അതതുവിധം പ്രാപ്പിടിയന്‍ ,
16o bufo, a coruja, o porfirião,
16നത്തു, ക്കുമന്‍ മൂങ്ങാ, വേഴാമ്പല്‍,
17o pelicano, o abutre, o corvo marinho,
17കുടുമ്മച്ചാത്തന്‍ , നീര്‍കാക്ക,
18a cegonha, a garça segundo a sua espécie, a poupa e o morcego.
18പെരുഞാറ, അതതുവിധം കൊകൂ, കുളക്കോഴി, നരിച്ചീര്‍ എന്നിവയാകുന്നു.
19Também todos os insetos alados vos serão imundos; não se comerão.
19ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയെ തിന്നരുതു.
20De todas as aves limpas podereis comer.
20ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.
21Não comerás nenhum animal que tenha morrido por si; ao peregrino que está dentro das tuas portas o darás a comer, ou o venderás ao estrangeiro; porquanto és povo santo ao Senhor teu Deus. Não cozerás o cabrito no leite de sua mãe.
21താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാന്‍ കൊടുക്കാംഅല്ലെങ്കില്‍ അന്യജാതിക്കാരന്നു വില്‍ക്കാം; നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ. ആട്ടിന്‍ കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.
22Certamente darás os dízimos de todo o produto da tua semente que cada ano se recolher do campo.
22ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.
23E, perante o Senhor teu Deus, no lugar que escolher para ali fazer habitar o seu nome, comerás os dízimos do teu grão, do teu mosto e do teu azeite, e os primogênitos das tuas vacas e das tuas ovelhas; para que aprendas a temer ao Senhor teu Deus por todos os dias.
23നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധയില്‍വെച്ചു തിന്നേണം.
24Mas se o caminho te for tão comprido que não possas levar os dízimos, por estar longe de ti o lugar que Senhor teu Deus escolher para ali por o seu nome, quando o Senhor teu Deus te tiver abençoado;
24നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാന്‍ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാല്‍
25então vende-os, ata o dinheiro na tua mão e vai ao lugar que o Senhor teu Deus escolher.
25അതു വിറ്റു പണമാക്കി പണം കയ്യില്‍ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.
26E aquele dinheiro darás por tudo o que desejares, por bois, por ovelhas, por vinho, por bebida forte, e por tudo o que te pedir a tua alma; comerás ali perante o Senhor teu Deus, e te regozijarás, tu e a tua casa.
26നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.
27Mas não desampararás o levita que está dentro das tuas portas, pois não tem parte nem herança contigo.
27നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുതു; അവന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.
28Ao fim de cada terceiro ano levarás todos os dízimos da tua colheita do mesmo ano, e os depositarás dentro das tuas portas.
28മുമ്മൂന്നു ആണ്ടു കൂടുമ്പോള്‍ മൂന്നാം സംവത്സരത്തില്‍ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേര്‍തിരിച്ചു നിന്റെ പട്ടണങ്ങളില്‍ സംഗ്രഹിക്കേണം.
29Então virá o levita (pois nem parte nem herança tem contigo), o peregrino, o órfão, e a viúva, que estão dentro das tuas portas, e comerão, e fartar-se-ão; para que o Senhor teu Deus te abençoe em toda obra que as tuas mãos fizerem.
29നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.