Portuguese: Almeida Atualizada

Malayalam

Deuteronomy

32

1Inclinai os ouvidos, ó céus, e falarei; e ouça a terra as palavras da minha boca.
1ആകശാമേ, ചെവിതരിക; ഞാന്‍ സംസാരിക്കും; ഭൂമി എന്റെ വായിന്‍ വാക്കുകളെ കേള്‍ക്കട്ടെ.
2Caia como a chuva a minha doutrina; destile a minha palavra como o orvalho, como chuvisco sobre a erva e como chuvas sobre a relva.
2മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും.
3Porque proclamarei o nome do Senhor; engrandecei o nosso Deus.
3ഞാന്‍ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന്‍ .
4Ele é a Rocha; suas obras são perfeitas, porque todos os seus caminhos são justos; Deus é fiel e sem iniqüidade; justo e reto é ele.
4അവന്‍ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍ ; നീതിയും നേരുമുള്ളവന്‍ തന്നേ.
5Corromperam-se contra ele; não são seus filhos, e isso é a sua mancha; geração perversa e depravada é.
5അവര്‍ അവനോടു വഷളത്വം കാണിച്ചുഅവര്‍ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ
6É assim que recompensas ao Senhor, povo louco e insensato? não é ele teu pai, que te adquiriu, que te fez e te estabeleceu?
6ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍ യഹോവേക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവന്‍ . അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന്‍ .
7Lembra-te dos dias da antigüidade, atenta para os anos, geração por geração; pergunta a teu pai, e ele te informará, aos teus anciãos, e eles to dirão.
7പൂര്‍വ്വദിവസങ്ങളെ ഔര്‍ക്കുംകമുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവന്‍ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവര്‍ പറഞ്ഞുതരും.
8Quando o Altíssimo dava �s nações a sua herança, quando separava os filhos dos homens, estabeleceu os termos dos povos conforme o número dos filhos de Israel.
8മഹോന്നതന്‍ ജാതികള്‍ക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയും ചെയ്തപ്പോള്‍ അവന്‍ യിസ്രായേല്‍മക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.
9Porque a porção do Senhor é o seu povo; Jacó é a parte da sua herança.
9യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.
10Achou-o numa terra deserta, e num erma de solidão e horrendos uivos; cercou-o de proteção; cuidou dele, guardando-o como a menina do seu olho.
10താന്‍ അവനെ മരുഭൂമിയിലും ഔളി കേള്‍ക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
11Como a águia desperta o seu ninho, adeja sobre os seus filhos e, estendendo as suas asas, toma-os, e os leva sobre as suas asas,
11കഴുകന്‍ തന്റെ കൂടു അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ താന്‍ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേല്‍ അവനെ വഹിച്ചു.
12assim só o Senhor o guiou, e não havia com ele deus estranho.
12യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
13Ele o fez cavalgar sobre as alturas da terra, e comer os frutos do campo; também o fez chupar mel da rocha e azeite da dura pederneira,
13അവന്‍ ഭൂമിയുടെ ഉന്നതങ്ങളില്‍ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവന്‍ ഉപജീവിച്ചു. അവനെ പാറയില്‍നിന്നു തേനും തീക്കല്ലില്‍നിന്നു എണ്ണയും കുടിപ്പിച്ചു.
14coalhada das vacas e leite das ovelhas, com a gordura dos cordeiros, dos carneiros de Basã, e dos bodes, com o mais fino trigo; e por vinho bebeste o sangue das uvas.
14പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന്‍ കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന്‍ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
15E Jesurum, engordando, recalcitrou (tu engordaste, tu te engrossaste e te cevaste); então abandonou a Deus, que o fez, e desprezou a Rocha da sua salvação.
15യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16Com deuses estranhos o moveram a zelos; com abominações o provocaram � ira:
16അവര്‍ അന്യദൈവങ്ങളാല്‍ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാല്‍ അവനെ കോപിപ്പിച്ചു.
17Ofereceram sacrifícios aos demônios, não a Deus, a deuses que não haviam conhecido, deuses novos que apareceram há pouco, aos quais os vossos pais não temeram.
17അവര്‍ ദുര്‍ഭൂതങ്ങള്‍ക്കു, ദൈവമല്ലാത്തവേക്കു, തങ്ങള്‍ അറിയാത്ത ദേവന്മാര്‍ക്കും ബലികഴിച്ചു; അവരുടെ പിതാക്കന്മാര്‍ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂര്‍ത്തികള്‍ അത്രേ.
18Olvidaste a Rocha que te gerou, e te esqueceste do Deus que te formou.
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
19Vendo isto, o Senhor os desprezou, por causa da provocação que lhe fizeram seus filhos e suas filhas;
19യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താല്‍ തന്നേ.
20e disse: Esconderei deles o meu rosto, verei qual será o seu fim, porque geração perversa são eles, filhos em quem não h� fidelidade.
20അവന്‍ അരുളിച്ചെയ്തതുഞാന്‍ എന്റെ മുഖം അവര്‍ക്കും മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാന്‍ നോക്കും. അവര്‍ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കള്‍.
21A zelos me provocaram cem aquilo que não é Deus, com as suas vaidades me provocaram � ira; portanto eu os provocarei a zelos com aquele que não é povo, com uma nação insensata os despertarei � ira.
21ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂര്‍ത്തികളാല്‍ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവര്‍ക്കും എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
22Porque um fogo se acendeu na minha ira, e arde até o mais profundo do Seol, e devora a terra com o seu fruto, e abrasa os fundamentos dos montes.
22എന്റെ കോപത്താല്‍ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പര്‍വ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.
23Males amontoarei sobre eles, esgotarei contra eles as minhas setas.
23ഞാന്‍ അനര്‍ത്ഥങ്ങള്‍ അവരുടെമേല്‍ കുന്നിക്കും; എന്റെ അസ്ത്രങ്ങള്‍ അവരുടെ നേരെ ചെലവിടും.
24Consumidos serão de fome, devorados de raios e de amarga destruição; e contra eles enviarei dentes de feras, juntamente com o veneno dos que se arrastam no pó.
24അവര്‍ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാന്‍ അവരുടെ ഇടയില്‍ അയക്കും.
25Por fora devastará a espada, e por dentro o pavor, tanto ao mancebo como � virgem, assim � criança de peito como ao homem encanecido.
25വീഥികളില്‍ വാളും അറകളില്‍ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26Eu teria dito: Por todos os cantos os espalharei, farei cessar a sua memória dentre os homens,
26ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള്‍ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ ശങ്കിച്ചിരുന്നില്ലെങ്കില്‍,
27se eu não receasse a vexação da parte do inimigo, para que os seus adversários, iludindo-se, não dissessem: A nossa mão está exaltada; não foi o Senhor quem fez tudo isso.
27ഞാന്‍ അവരെ ഊതിക്കളഞ്ഞു, മനുഷ്യരില്‍നിന്നു അവരുടെ ഔര്‍മ്മ ഇല്ലാതാക്കുമായിരുന്നു.
28Porque são gente falta de conselhos, e neles não há entendimento.
28അവര്‍ ആലോചനയില്ലാത്ത ജാതി; അവര്‍ക്കും വിവേകബുദ്ധിയില്ല.
29Se eles fossem sábios, entenderiam isso, e atentariam para o seu fim!
29ഹാ, അവര്‍ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കില്‍ കൊള്ളായിരുന്നു.
30Como poderia um só perseguir mil, e dois fazer rugir dez mil, se a sua Rocha não os vendera, e o Senhor não os entregara?
30അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
31Porque a sua rocha não é como a nossa Rocha, sendo até os nossos inimigos juízes disso.
31അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കള്‍ തന്നേ സാക്ഷികള്‍.
32Porque a sua vinha é da vinha de Sodoma e dos campos de Gomorra; as suas uvas são uvas venenosas, seus cachos são amargos.
32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയില്‍നിന്നും ഗൊമോരനിലങ്ങളില്‍നിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;
33O seu vinho é veneno de serpentes, e peçonha cruel de víboras.
33അവരുടെ വീഞ്ഞു മഹാസര്‍പ്പത്തിന്‍ വിഷവും മൂര്‍ഖന്റെ കാളകൂടവും ആകുന്നു.
34Não está isto encerrado comigo? selado nos meus tesouros?
34ഇതു എന്റെ അടുക്കല്‍ സംഗ്രഹിച്ചും എന്‍ ഭണ്ഡാരത്തില്‍ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
35Minha é a vingança e a recompensa, ao tempo em que resvalar o seu pé; porque o dia da sua ruína está próximo, e as coisas que lhes hão de suceder se apressam a chegar.
35അവരുടെ കാല്‍ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കല്‍ ഉണ്ടു; അവരുടെ അനര്‍ത്ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കും ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
36Porque o Senhor vindicará ao seu povo, e se arrependerá no tocante aos seus servos, quando vir que o poder deles já se foi, e que não resta nem escravo nem livre.
36യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
37Então dirá: Onde estão os seus deuses, a rocha em que se refugiavam,
37അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര്‍ ആശ്രയിച്ച പാറയും എവിടെ?
38os que comiam a gordura dos sacrifícios deles e bebiam o vinho das suas ofertas de libação? Levantem-se eles, e vos ajudem, a fim de que haja agora refúgio para vós.
38അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്നു അവന്‍ അരുളിച്ചെയ്യും.
39Vede agora que eu, eu o sou, e não há outro deus além de mim; eu faço morrer e eu faço viver; eu firo e eu saro; e não há quem possa livrar da minha mão.
39ഞാന്‍ , ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ . ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുംന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.
40Pois levanto a minha mão ao céu, e digo: Como eu vivo para sempre,
40ഞാന്‍ ആകശത്തേക്കു കൈ ഉയര്‍ത്തി സത്യം ചെയ്യുന്നതുനിത്യനായിരിക്കുന്ന എന്നാണ--
41se eu afiar a minha espada reluzente, e a minha mão travar do juízo, então retribuirei vingança aos meus adversários, e recompensarei aos que me odeiam.
41എന്റെ മിന്നലാം വാള്‍ ഞാന്‍ മൂര്‍ച്ചയാക്കി എന്‍ കൈ ന്യായവിധി തുടങ്ങുമ്പോള്‍, ഞാന്‍ ശത്രുക്കളില്‍ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കും പകരം വീട്ടും.
42De sangue embriagarei as minhas setas, e a minha espada devorará carne; do sangue dos mortes e dos cativos, das cabeças cabeludas dos inimigos
42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സില്‍നിന്നു ഒലിക്കുന്നതിനാലും ഞാന്‍ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാള്‍ മാംസം തിന്നുകയും ചെയ്യും.
43Aclamai, ó nações, com alegria, o povo dele, porque ele vingará o sangue dos seus servos; aos seus adversários retribuirá vingança, e fará expiação pela sua terra e pelo seu povo.
43ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍ ; അവന്‍ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവന്‍ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.
44Veio, pois, Moisés, e proferiu todas as palavras deste cântico na presença do povo, ele e Oséias, filho de Num.
44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങള്‍ ഒക്കെയും ജനത്തെ ചൊല്ലിക്കേള്‍പ്പിച്ചു.
45E, acabando Moisés de falar todas essas palavras a todo o Israel,
45മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു
46disse-lhes: Aplicai o vosso coração a todas as palavras que eu hoje vos testifico, as quais haveis de recomendar a vossos filhos, para que tenham cuidado de cumprir todas as palavras desta lei.
46ഈ ന്യായപ്രാമണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങള്‍ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാന്‍ ഇന്നു നിങ്ങള്‍ക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സില്‍ വെച്ചുകൊള്‍വിന്‍ .
47Porque esta palavra não vos é vã, mas é a vossa vida, e por esta mesma palavra prolongareis os dias na terra � qual ides, passando o Jordão, para a possuir.
47ഇതു നിങ്ങള്‍ക്കു വ്യര്‍ത്ഥകാര്യമല്ല, നിങ്ങളുടെ ജീവന്‍ തന്നേ ആകുന്നു; നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നു ചെല്ലുന്നദേശത്തു നിങ്ങള്‍ക്കു ഇതിനാല്‍ ദീര്‍ഘായുസ്സുണ്ടാകും.
48Naquele mesmo dia falou o Senhor a Moisés, dizendo:
48അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു
49Sobe a este monte de Abarim, ao monte Nebo, que está na terra de Moabe, defronte de Jericó, e vê a terra de Canaã, que eu dou aos filhos de Israel por possessão;
49നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപര്‍വ്വതത്തില്‍ നെബോമലമുകളില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു അവകാശമായി കൊടുക്കുന്ന കനാന്‍ ദേശത്തെ നോക്കി കാണ്‍ക.
50e morre no monte a que vais subir, e recolhe-te ao teu povo; assim como Arão, teu irmão, morreu no monte Hor, e se recolheu ao seu povo;
50നിന്റെ സഹോദരനായ അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍ വെച്ചു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നതുപോലെ നീ കയറുന്ന പര്‍വ്വതത്തില്‍വെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
51porquanto pecastes contra mim no meio dos filhos de Israel, junto �s águas de Meribá de Cades, no deserto de Zim, pois não me santificastes no meio dos filhos de Israel.
51നിങ്ങള്‍ സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലത്തിങ്കല്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.
52Pelo que verás a terra diante de ti, porém lá não entrarás, na terra que eu dou aos filhos de Israel.
52നീ ദേശത്തെ നിന്റെ മുമ്പില്‍ കാണും; എങ്കിലും ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.