1As moscas mortas fazem com que o ungüento do perfumista emita mau cheiro; assim um pouco de estultícia pesa mais do que a sabedoria e a honra.
1ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.
2O coração do sábio o inclina para a direita, mas o coração do tolo o inclina para a esquerda.
2ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.
3E, até quando o tolo vai pelo caminho, falta-lhe o entendimento, e ele diz a todos que é tolo.
3ഭോഷന്‍ നടക്കുന്ന വഴിയില്‍ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്നു എല്ലാവര്‍ക്കും വെളിവാക്കും.
4Se se levantar contra ti o espírito do governador, não deixes o teu lugar; porque a deferência desfaz grandes ofensas.
4അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.
5Há um mal que vi debaixo do sol, semelhante a um erro que procede do governador:
5അധിപതിയുടെ പക്കല്‍നിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;
6a estultícia está posta em grande dignidade, e os ricos estão assentados em lugar humilde.
6മൂഢന്മാര്‍ ശ്രേഷ്ഠപദവിയില്‍ എത്തുകയും ധനവാന്മാര്‍ താണനിലയില്‍ ഇരിക്കയും ചെയ്യുന്നതു തന്നേ.
7Tenho visto servos montados a cavalo, e príncipes andando a pé como servos.
7ദാസന്മാര്‍ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍ ദാസന്മാരെപ്പോലെ കാല്‍നടയായി നടക്കുന്നതും ഞാന്‍ കണ്ടു.
8Aquele que abrir uma cova, nela cairá; e quem romper um muro, uma cobra o morderá.
8കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.
9Aquele que tira pedras é maltratado por elas, e o que racha lenha corre perigo nisso.
9കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാല്‍ ആപത്തും വരും.
10Se estiver embotado o ferro, e não se afiar o corte, então se deve pôr mais força; mas a sabedoria é proveitosa para dar prosperidade.
10ഇരിമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാല്‍ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
11Se a cobra morder antes de estar encantada, não há vantagem no encantador.
11മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സര്‍പ്പം കടിച്ചാല്‍ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
12As palavras da boca do sábio são cheias de graça, mas os lábios do tolo o devoram.
12ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.
13O princípio das palavras da sua boca é estultícia, e o fim do seu discurso é loucura perversa.
13അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
14O tolo multiplica as palavras, todavia nenhum homem sabe o que há de ser; e quem lhe poderá declarar o que será depois dele?
14ഭോഷന്‍ വാക്കുകളെ വര്‍ദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യന്‍ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആര്‍ അവനെ അറിയിക്കും?
15O trabalho do tolo o fatiga, de sorte que não sabe ir � cidade.
15പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍ തങ്ങളുടെ പ്രയത്നത്താല്‍ ക്ഷീണിച്ചുപോകുന്നു.
16Ai de ti, ó terra, quando o teu rei é criança, e quando os teus príncipes banqueteiam de manhã!
16ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
17Bem-aventurada tu, ó terra, quando o teu rei é filho de nobres, e quando os teus príncipes comem a tempo, para refazerem as forças, e não para bebedice!
17കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
18Pela preguiça se enfraquece o teto, e pela frouxidão das mãos a casa tem goteiras.
18മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.
19Para rir é que se dá banquete, e o vinho alegra a vida; e por tudo o dinheiro responde.
19സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.
20Nem ainda no teu pensamento amaldições o rei; nem tampouco na tua recâmara amaldiçoes o rico; porque as aves dos céus levarão a voz, e uma criatura alada dará notícia da palavra.