1Tudo tem a sua ocasião própria, e há tempo para todo propósito debaixo do céu.
1എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിന്‍ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
2Há tempo de nascer, e tempo de morrer; tempo de plantar, e tempo de arrancar o que se plantou;
2ജനിപ്പാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം; നടുവാന്‍ ഒരു കാലം, നട്ടതു പറിപ്പാന്‍ ഒരു കാലം; കൊല്ലുവാന്‍ ഒരു കാലം, സൌഖ്യമാക്കുവാന്‍ ഒരു കാലം;
3tempo de matar, e tempo de curar; tempo de derribar, e tempo de edificar;
3ഇടിച്ചുകളവാന്‍ ഒരു കാലം, പണിവാന്‍ ഒരുകാലം,
4tempo de chorar, e tempo de rir; tempo de prantear, e tempo de dançar;
4കരവാന്‍ ഒരു കാലം ചിരിപ്പാന്‍ ഒരുകാലം; വിലപിപ്പാന്‍ ഒരു കാലം, നൃത്തം ചെയ്‍വാന്‍ ഒരു കാലം;
5tempo de espalhar pedras, e tempo de ajuntar pedras; tempo de abraçar, e tempo de abster-se de abraçar;
5കല്ലു പെറുക്കിക്കളവാന്‍ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാന്‍ ഒരു കാലം; ആലിംഗനം ചെയ്‍വാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാന്‍ ഒരു കാലം;
6tempo de buscar, e tempo de perder; tempo de guardar, e tempo de deitar fora;
6സമ്പാദിപ്പാന്‍ ഒരു കാലം, നഷ്ടമാവാന്‍ ഒരു കാലം; സൂക്ഷിച്ചുവെപ്പാന്‍ ഒരു കാലം, എറിഞ്ഞുകളവാന്‍ ഒരു കാലം;
7tempo de rasgar, e tempo de coser; tempo de estar calado, e tempo de falar;
7കീറുവാന്‍ ഒരു കാലം, തുന്നുവാന്‍ ഒരു കാലം; മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം;
8tempo de amar, e tempo de odiar; tempo de guerra, e tempo de paz.
8സ്നേഹിപ്പാന്‍ ഒരു കാലം, ദ്വേഷിപ്പാന്‍ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.
9Que proveito tem o trabalhador naquilo em que trabalha?
9പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?
10Tenho visto o trabalho penoso que Deus deu aos filhos dos homens para nele se exercitarem.
10ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന്‍ കണ്ടിട്ടുണ്ടു.
11Tudo fez formoso em seu tempo; também pôs na mente do homem a idéia da eternidade, se bem que este não possa descobrir a obra que Deus fez desde o princípio até o fim.
11അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കും കഴിവില്ല.
12Sei que não há coisa melhor para eles do que se regozijarem e fazerem o bem enquanto viverem;
12ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യര്‍ക്കും ഇല്ല എന്നു ഞാന്‍ അറിയുന്നു.
13e também que todo homem coma e beba, e goze do bem de todo o seu trabalho é dom de Deus.
13ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
14Eu sei que tudo quanto Deus faz durará eternamente; nada se lhe pode acrescentar, e nada se lhe pode tirar; e isso Deus faz para que os homens temam diante dele:
14ദൈവം പ്രവര്‍ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന്‍ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതില്‍നിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.
15O que é, já existiu; e o que há de ser, também já existiu; e Deus procura de novo o que ja se passou.
15ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
16Vi ainda debaixo do sol que no lugar da retidão estava a impiedade; e que no lugar da justiça estava a impiedade ainda.
16പിന്നെയും ഞാന്‍ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
17Eu disse no meu coração: Deus julgará o justo e o ímpio; porque há um tempo para todo propósito e para toda obra.
17ഞാന്‍ എന്റെ മനസ്സില്‍ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.
18Disse eu no meu coração: Isso é por causa dos filhos dos homens, para que Deus possa prová-los, e eles possam ver que são em si mesmos como os brutos.
18പിന്നെയും ഞാന്‍ മനസ്സില്‍ വിചാരിച്ചതുഇതു മനുഷ്യര്‍നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിന്നും തങ്ങള്‍ മൃഗങ്ങള്‍ മാത്രം എന്നു അവര്‍ കാണേണ്ടതിന്നും തന്നേ.
19Pois o que sucede aos filhos dos homens, isso mesmo também sucede aos brutos; uma e a mesma coisa lhes sucede; como morre um, assim morre o outro; todos têm o mesmo fôlego; e o homem não tem vantagem sobre os brutos; porque tudo é vaidade.
19മനുഷ്യര്‍ക്കും ഭവിക്കുന്നതു മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാള്‍ വിശേഷതയില്ല; സകലവും മായയല്ലോ.
20Todos vão para um lugar; todos são pó, e todos ao pó tornarão.
20എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയില്‍ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.
21Quem sabe se o espírito dos filhos dos homens vai para cima, e se o espírito dos brutos desce para a terra?
21മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആര്‍ക്കറിയാം?
22Pelo que tenho visto que não há coisa melhor do que alegrar-se o homem nas suas obras; porque esse é o seu quinhão; pois quem o fará voltar para ver o que será depois dele?
22അതുകൊണ്ടു മനുഷ്യന്‍ തന്റെ പ്രവൃത്തികളില്‍ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നുഞാന്‍ കണ്ടു; അതു തന്നേ അവന്റെ ഔഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു കാണ്മാന്‍ ആര്‍ അവനെ മടക്കിവരുത്തും?