1Ao terceiro dia Ester se vestiu de trajes reais, e se pôs no pátio interior do palácio do rei, defronte da sala do rei; e o rei estava assentado sobre o seu trono, na sala real, defronte da entrada.
1മൂന്നാം ദിവസം എസ്ഥേര്‍ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തില്‍ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയില്‍ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തില്‍ ഇരിക്കയായിരുന്നു.
2E sucedeu que, vendo o rei � rainha Ester, que estava em pé no pátio, ela alcançou favor dele; e o rei estendeu para Ester o cetro de ouro que tinha na sua mão. Ester, pois, chegou-se e tocou na ponta do cetro.
2എസ്ഥേര്‍രാജ്ഞി പ്രാകാരത്തില്‍ നിലക്കുന്നതു രാജാവു കണ്ടപ്പോള്‍ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യില്‍ ഇരുന്ന പൊന്‍ ചെങ്കോല്‍ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര്‍ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
3Então o rei lhe disse: O que é, rainha Ester? qual é a tua petição? Até metade do reino se te dará.
3രാജാവു അവളോടുഎസ്ഥേര്‍രാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തില്‍ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.
4Ester respondeu: Se parecer bem ao rei, venha hoje com Hamã ao banquete que tenho preparado para o rei.
4അതിന്നു എസ്ഥേര്‍രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാന്‍ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.
5Então disse o rei: Fazei Hamã apressar-se para que se cumpra a vontade de Ester. Vieram, pois, o rei e Hamã ao banquete que Ester tinha preparado.
5എസ്ഥേര്‍ പറഞ്ഞതുപോലെ ചെയ്‍വാന്‍ ഹാമാനെ വേഗം വരുത്തുവിന്‍ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നിന്നു ചെന്നു.
6De novo disse o rei a Ester, no banquete do vinho: Qual é a tua petição? e ser-te-á concedida; e qual é o teu rogo? e se te dará, ainda que seja metade do reino.
6വീഞ്ഞുവിരുന്നില്‍ രാജാവു എസ്ഥേരിനോടുനിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തില്‍ പാതിയോളമായാലും അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.
7Ester respondeu, dizendo; Eis a minha petição e o meu rogo:
7അതിന്നു എസ്ഥേര്‍എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു
8Se tenho alcançado favor do rei, e se parecer bem ao rei concerder-me a minha petição e cumprir o meu rogo, venha o rei com Hamã ao banquete que lhes hei de preparar, e amanhã farei conforme a palavra do rei.
8രാജാവിന്നു എന്നോടു കൃപയുണ്ടെങ്കില്‍ എന്റെ അപേക്ഷ നലകുവാനും എന്റെ ആഗ്രഹം നിവര്‍ത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കില്‍ രാജാവും ഹാമാനും ഞാന്‍ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാന്‍ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.
9Então naquele dia Hamã saiu alegre e de bom ânimo; porém, vendo Mardoqueu � porta do rei, e que ele não se levantava nem tremia diante dele, Hamã se encheu de furor contra Mardoqueu.
9അന്നു ഹാമാന്‍ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാല്‍ രാജാവിന്റെ വാതില്‍ക്കല്‍ മൊര്‍ദ്ദെഖായി എഴുന്നേല്‍ക്കാതെയും തന്നെ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാന്‍ മൊര്‍ദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു.
10Contudo Hamã se refreou, e foi para casa; enviou e mandou vir os seus amigos, e Zéres, sua mulher.
10എങ്കിലും ഹാമാന്‍ തന്നെത്താന്‍ അടക്കിക്കൊണ്ടു തന്റെ വീട്ടില്‍ ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
11E contou-lhes Hamã a glória de suas riquezas, a multidão de seus filhos, e tudo em que o rei o tinha engrandecido, e como o havia exaltado sobre os príncipes e servos do rei.
11ഹാമാന്‍ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്‍ക്കും രാജഭൃത്യന്മാര്‍ക്കും മേലായി തന്നെ ഉയര്‍ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
12E acrescentou: Tampouco a rainha Ester a ninguém fez vir com o rei ao banquete que preparou, senão a mim; e também para amanhã estou convidado por ela juntamente com o rei.
12എസ്ഥേര്‍രാജ്ഞിയും താന്‍ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാന്‍ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാന്‍ എന്നെ ക്ഷണിച്ചിരിക്കുന്നു.
13Todavia tudo isso não me satisfaz, enquanto eu vir o judeu Mardoqueu sentado � porta do rei.
13എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാന്‍ പറഞ്ഞു.
14Então lhe disseram Zéres, sua mulher, e todos os seus amigos: Faça-se uma forca de cinquenta côvados de altura, e pela manhã dize ao rei que nela seja enforcado Mardoqueu; e então entra alegre com o rei para o banquete. E este conselho agradou a Hamã, que mandou fazer a forca.
14അതിന്നു അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടുഅമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊര്‍ദ്ദെഖായിയെ അതിന്മേല്‍ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാന്നു ബോധിച്ചു; അവന്‍ കഴുമരം ഉണ്ടാക്കിച്ചു.