1Ora, no duodécimo mês que é o mês de adar, no dia treze do mês, em que a ordem do rei e o seu decreto estavam para se executar, no dia em que os inimigos dos judeus esperavam assenhorar-se deles, sucedeu o contrário, de modo que os judeus foram os que se assenhorearam do que os odiavam.
1ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീര്‍പ്പും നടത്തുവാന്‍ അടുത്തപ്പോള്‍ യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാര്‍ക്കും തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തില്‍ തന്നേ
2Ajuntaram-se, pois os judeus nas suas cidades, em todas as províncias do rei Assuero, para pôr as mãos naqueles que procuravam o seu mal; e ninguém podia resistir-lhes, porque o medo deles caíra sobre todos aqueles povos.
2അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളില്‍ തങ്ങളോടു ദോഷം ചെയ്‍വാന്‍ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേല്‍ വീണിരുന്നതുകൊണ്ടു ആര്‍ക്കും അവരോടു എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.
3E todos os príncipes das províncias, os sátrapas, os governadores e os que executavam os negócios do rei auxiliavam aos judeus, porque tinha caído sobre eles o medo de Mardoqueu.
3സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊര്‍ദ്ദെഖായിയെയുള്ള പേടി അവരുടെമേല്‍ വീണിരുന്നതുകൊണ്ടു യെഹൂദന്മാര്‍ക്കും സഹായം ചെയ്തു.
4Pois Mardoqueu era grande na casa do rei, e a sua fama se espalhava por todas as províncias, porque o homem ia se tornando cada vez mais poderoso.
4മൊര്‍ദ്ദെഖായി രാജധാനിയില്‍ മഹാന്‍ ആയിരുന്നു; മൊര്‍ദ്ദെഖായി എന്ന പുരുഷന്‍ മേലക്കുമേല്‍ മഹാനായി തീര്‍ന്നതുകൊണ്ടു അവന്റെ കീര്‍ത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
5Feriram, pois, os judeus a todos os seus inimigos a golpes de espada, matando-os e destruindo-os; e aos que os odiavam trataram como quiseram.
5യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചു.
6E em Susã, a capital, os judeus mataram e destruíram quinhentos homens;
6ശൂശന്‍ രാജധാനിയില്‍ യെഹൂദന്മാര്‍ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.
7como também mataram Parsandata, Dalfom, Aspata,
7,8 പര്‍ശന്‍ ദാഥാ, ദല്‍ഫോന്‍ , അസ്പാഥാ, പോറാഥാ, അദല്യാ,
8Porata, Adalia, Aridata,
8അരീദാഥാ, പര്‍മ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവര്‍ കൊന്നുകളഞ്ഞു.
9Parmasta, Arisai, Aridai e Vaizata,
9എന്നാല്‍ കവര്‍ച്ചെക്കു അവര്‍ കൈ നീട്ടിയില്ല.
10os dez filhos de Hamã, filho de Hamedata, o inimigo dos judeus; porém ao despojo não estederam a mão.
10ശൂശന്‍ രാജധാനിയില്‍ അവര്‍ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയില്‍ കൊണ്ടുവന്നു.
11Nesse mesmo dia veio ao conhecimento do rei o número dos mortos em Susã, a capital.
11അപ്പോള്‍ രാജാവു എസ്ഥേര്‍രാജ്ഞിയോടുയെഹൂദന്മാര്‍ ശൂശന്‍ രാജധാനിയില്‍ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.
12E disse o rei � rainha Ester: Em Susã, a capital, os judeus mataram e destruíram quinhentos homens e os dez filhos de Hamã; que não teriam feito nas demais províncias do rei? Agora, qual é a tua petição? e te será concedida; e qual é ainda o teu rogo? e atender-se-á.
12അതിന്നു എസ്ഥേര്‍രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര്‍ ഇന്നത്തെ തീര്‍പ്പുപോലെ നാളെയും ചെയ്‍വാന്‍ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
13Respondeu Ester: Se parecer bem ao rei, conceda aos judeus se acham em Susã que façam ainda amanhã conforme o decreto de hoje; e que os dez filhos de Hamã sejam pendurados na forca.
13അങ്ങനെ ചെയ്തുകൊള്‍വാന്‍ രാജാവു കല്പിച്ചു ശൂശനില്‍ തീര്‍പ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവര്‍ തൂക്കിക്കളഞ്ഞു.
14Então o rei mandou que assim se fizesse; e foi publicado em edito em Susã, e os dez filhos de Hamã foram dependurados.
14ശൂശനിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനില്‍ മുന്നൂറുപേരെ കൊന്നു; എങ്കിലും കവര്‍ച്ചെക്കു അവര്‍ കൈ നീട്ടിയില്ല.
15Os judeus que se achavam em Susã reuniram-se também no dia catorze do mês de adar, e mataram em Susã trezentos homens; porém ao despojo não estenderam a mão.
15രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളില്‍ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചെക്കു കൈ നീട്ടിയില്ല.
16Da mesma sorte os demais judeus que se achavam nas províncias do rei se reuniram e se dispuseram em defesa das suas vidas, e tiveram repouso dos seus inimigos, matando dos que os odiavam setenta e cinco mil; porém ao despojo não estenderam a mão.
16ആ മാസം പതിന്നാലാം തിയ്യതിയോ അവര്‍ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.
17Sucedeu isso no dia treze do mês de adar e no dia catorze descansaram, e o fizeram dia de banquetes e de alegria.
17ശൂശനിലെ യെഹൂദന്മാര്‍ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവര്‍ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.
18Mas os judeus que se achavam em Susã se ajuntaram no dia treze como também no dia catorze; e descansaram no dia quinze, fazendo-o dia de banquetes e de alegria.
18അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളില്‍ പാര്‍ക്കുംന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മില്‍ തമ്മില്‍ സമ്മാനങ്ങള്‍ കൊടുത്തയക്കുകയും ചെയ്യുന്നു.
19Portanto os judeus das aldeias, que habitam nas cidades não muradas, fazem do dia catorze do mês de adar dia de alegria e de banquetes, e de festas, e dia de mandarem porções escolhidas uns aos outros.
19ആണ്ടുതോറും ആദാര്‍മാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവര്‍ക്കും സന്തോഷമായും വിലാപം ഉത്സവമായും തീര്‍ന്ന മാസമായിട്ടും ആചരിക്കേണമെന്നും
20mardoqueu escreveu estas coisas, e enviou cartas a todos os judeus que se achavam em todas as províncias do rei Assuero, aos de perto e aos de longe,
20അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മില്‍ തമ്മില്‍ സമ്മാനങ്ങളും ദരിദ്രന്മാര്‍ക്കും ദാനധര്‍മ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ടു ആചരിക്കേണമെന്നും
21ordenando-lhes que guardassem o dia catorze do mês de adar e o dia quinze do mesmo, todos os anos,
21അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാര്‍ക്കും ചട്ടമാക്കേണ്ടതിന്നും മൊര്‍ദ്ദെഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്കും എഴുത്തു അയച്ചു.
22como os dias em que os judeus tiveram repouso dos seus inimigos, e o mês em que se lhes mudou a tristeza em alegria, e o pranto em dia de festa, a fim de que os fizessem dias de banquetes e de alegria, e de mandarem porções escolhidas uns aos outros, e dádivas aos pobres.
22അങ്ങനെ യെഹൂദന്മാര്‍ തങ്ങള്‍ തുടങ്ങിയിരുന്നതും മൊര്‍ദ്ദെഖായി തങ്ങള്‍ക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.
23E os judeus se comprometeram a fazer como já tinham começado, e como Mardoqueu lhes tinha escrito;
23ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാന്‍ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന്നു അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന്നു പൂരെന്ന ചീട്ടു ഇടുവിക്കയും
24porque Hamã, filho de Hamedata, o agagita, o inimigo de todos os judeus, tinha intentado destruir os judeus, e tinha lançado Pur, isto é, a sorte, para os assolar e destruir;
24കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവര്‍ ആ നാളുകള്‍ക്കു പൂര് എന്ന പദത്താല്‍ പൂരീം എന്നു പേര്‍ വിളിച്ചു.
25mas quando isto veio perante o rei, ordenou ele por cartas que o mau intento que Hamã formara contra os judeus recaísse sobre a sua cabeça, e que ele e seus filhos fossem pendurados na forca.
25ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തില്‍ അവര്‍ തന്നേ കണ്ടവയും അവര്‍ക്കും സംഭവിച്ചവയും നിമിത്തം
26Por isso aqueles dias se chamaram Purim, segundo o nome Pur. portanto, por causa de todas as palavras daquela carta, e do que tinham testemunhado nesse sentido, e do que lhes havia sucedido,
26യെഹൂദന്മാര്‍ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും
27os judeus concordaram e se comprometeram por si, sua descendência, e por todos os que haviam de unir-se com eles, a não deixarem de guardar estes dois dias, conforme o que se escreveras a respeito deles, e segundo o seu tempo determinado, todos os anos;
27ഈ ദിവസങ്ങള്‍ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഔര്‍ക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങള്‍ യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഔര്‍മ്മ തങ്ങളുടെ സന്തതിയില്‍നിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങള്‍ക്കും സന്തതികള്‍ക്കും അവരോടു ചേരുവാനുള്ള എല്ലാവര്‍ക്കും ചട്ടമായി കൈക്കൊണ്ടു.
28e a fazerem com que esses dias fossem lembrados e guardados por toda geração, família, província e cidade; e que esses dias de Purim não fossem revogados entre os judeus, e que a memória deles nunca perecesse dentre a sua descendência.
28പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും സര്‍വ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി.
29Então a rainha Ester, filha de Abiail, e o judeu Mardoqueu escreveram cartas com toda a autoridade para confirmar esta segunda carta a respeito de Purim,
29യെഹൂദനായ മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും അവര്‍ക്കും ചട്ടമാക്കിയിരുന്നതുപോലെയും അവര്‍ തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങള്‍ക്കും സന്തതികള്‍ക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു
30e enviaram-nas a todos os judeus, �s cento e vinte e sete províncias do reino de Assuero, com palavras de paz e de verdade,
30അവന്‍ അഹശ്വേരോശിന്റെ രാജ്യത്തിലുള്‍പ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടു കൂടിയ എഴുത്തു അയച്ചു.
31para confirmar esses dias de Purim nos seus tempos determinados, como o judeu Mardoqueu e a rainha Ester lhes tinham ordenado, e como eles se haviam obrigado por si e pela sua descendência no tocante a seus jejuns e suas lamentações.
31ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാല്‍ പൂരീംസംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പായി അതു പുസ്തകത്തില്‍ എഴുതിവെച്ചു.
32A ordem de Ester confirmou o que dizia respeito ao Purim; e foi isso registrado nos anais.