Portuguese: Almeida Atualizada

Malayalam

Exodus

11

1Disse o Senhor a Moisés: Ainda mais uma praga trarei sobre Faraó, e sobre o Egito; depois ele vos deixará ir daqui; e, deixando vos ir a todos, com efeito vos expulsará daqui.
1അനന്തരം യഹോവ മോശെയോടുഞാന്‍ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെ ശേഷം അവന്‍ നിങ്ങളെ ഇവിടെനിന്നു വിട്ടയക്കും; വിട്ടയക്കുമ്പോള്‍ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെ നിന്നു ഔടിച്ചുകളയും.
2Fala agora aos ouvidos do povo, que cada homem peça ao seu vizinho, e cada mulher � sua vizinha, jóias de prata e jóias de ouro.
2ഔരോ പുരുഷന്‍ താന്താന്റെ അയല്‍ക്കാരനോടും ഔരോ സ്ത്രീ താന്താന്റെ അയല്‍ക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാന്‍ നീ ജനത്തോടു പറക എന്നു കല്പിച്ചു.
3E o Senhor deu ao povo graça aos olhos dos egípcios. Além disso o varão Moisés era mui grande na terra do Egito, aos olhos dos servos de Faraó e aos olhos do povo.
3യഹോവ മിസ്രയീമ്യര്‍ക്കും ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാല്‍ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.
4Depois disse Moisés a Faraó: Assim diz o Senhor: ë meia-noite eu sairei pelo meio do Egito;
4മോശെ പറഞ്ഞതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅര്‍ദ്ധരാത്രിയില്‍ ഞാന്‍ മിസ്രയീമിന്റെ നടുവില്‍കൂടി പോകും.
5e todos os primogênitos na terra do Egito morrerão, desde o primogênito de Faraó, que se assenta sobre o seu trono, até o primogênito da serva que está detrás da mó, e todos os primogênitos dos animais.
5അപ്പോള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതന്‍ മുതല്‍ തിരികല്ലിങ്കല്‍ ഇരിക്കുന്ന ദാസിയുടെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂല്‍ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.
6Pelo que haverá grande clamor em toda a terra do Egito, como nunca houve nem haverá jamais.
6മിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.
7Mas contra os filhos de Israel nem mesmo um cão moverá a sua língua, nem contra homem nem contra animal; para que saibais que o Senhor faz distinção entre os egípcios e os filhos de Israel.
7എന്നാല്‍ യഹോവ മിസ്രയീമ്യര്‍ക്കും യിസ്രായേല്യര്‍ക്കും മദ്ധ്യേ വ്യത്യാസം വെക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു യിസ്രായേല്‍മക്കളില്‍ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായിപോലും നാവു അനക്കുകയില്ല.
8Então todos estes teus servos descerão a mim, e se inclinarão diante de mim, dizendo: Sai tu, e todo o povo que te segue as pisadas. Depois disso eu sairei. E Moisés saiu da presença de Faraó ardendo em ira.
8അപ്പോള്‍ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കല്‍ വന്നുനീയും നിന്റെ കീഴില്‍ ഇരിക്കുന്ന സര്‍വ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞു എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാന്‍ പുറപ്പെടും. അങ്ങനെ അവന്‍ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കല്‍ നിന്നു പുറപ്പെട്ടുപോയി.
9Pois o Senhor dissera a Moisés: Faraó não vos ouvirá, para que as minhas maravilhas se multipliquem na terra do Egito.
9യഹോവ മോശെയോടുമിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങള്‍ പെരുകേണ്ടതിന്നു ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.
10E Moisés e Arão fizeram todas estas maravilhas diante de Faraó; mas o Senhor endureceu o coração de Faraó, que não deixou ir da sua terra os filhos de Israel.
10മോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല.