Portuguese: Almeida Atualizada

Malayalam

Exodus

14

1Disse o Senhor a Moisés:
1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍
2Fala aos filhos de Israel que se voltem e se acampem diante de Pi-Hairote, entre Migdol e o mar, diante de Baal-Zefom; em frente dele assentareis o acampamento junto ao mar.
2നിങ്ങള്‍ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേല്‍മക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങള്‍ പാളയം ഇറങ്ങേണം.
3Então Faraó dirá dos filhos de Israel: Eles estão embaraçados na terra, o deserto os encerrou.
3എന്നാല്‍ അവര്‍ ദേശത്തു ഉഴലുന്നു; മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന്‍ യിസ്രായേല്‍മക്കളെക്കുറിച്ചു പറയും.
4Eu endurecerei o coração de Faraó, e ele os perseguirá; glorificar-me-ei em Faraó, e em todo o seu exército; e saberão os egípcios que eu sou o Senhor. E eles fizeram assim.
4ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്റെഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും.
5Quando, pois, foi anunciado ao rei do Egito que o povo havia fugido, mudou-se o coração de Faraó, e dos seus servos, contra o povo, e disseram: Que é isso que fizemos, permitindo que Israel saísse e deixasse de nos servir?
5അവര്‍ അങ്ങനെ ചെയ്തു. ജനം ഔടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്‍നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര്‍ പറഞ്ഞു.
6E Faraó aprontou o seu carro, e tomou consigo o seu povo;
6പിന്നെ അവന്‍ രഥം കെട്ടിച്ചു പടജ്ജനത്തെയും
7tomou também seiscentos carros escolhidos e todos os carros do Egito, e capitães sobre todos eles.
7വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവേക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.
8Porque o Senhor endureceu o coração de Faraó, rei do Egito, e este perseguiu os filhos de Israel; pois os filhos de Israel saíam afoitamente.
8യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
9Os egípcios, com todos os cavalos e carros de Faraó, e os seus cavaleiros e o seu exército, os perseguiram e os alcançaram acampados junto ao mar, perto de Pi-Hairote, diante de Baal-Zefom.
9ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു.
10Quando Faraó se aproximava, os filhos de Israel levantaram os olhos, e eis que os egípcios marchavam atrás deles; pelo que tiveram muito medo os filhos de Israel e clamaram ao Senhor:
10ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേല്‍മക്കള്‍ തലഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
11e disseram a Moisés: Foi porque não havia sepulcros no Egito que de lá nos tiraste para morrermos neste deserto? Por que nos fizeste isto, tirando-nos do Egito?
11അവര്‍ മോശെയോടുമിസ്രയീമില്‍ ശവകൂഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയില്‍ മരിപ്പാന്‍ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതിനാല്‍ ഞങ്ങളോടു ഈ ചെയ്തതു എന്തു?
12Não é isto o que te dissemos no Egito: Deixa-nos, que sirvamos aos egípcios? Pois melhor nos fora servir aos egípcios, do que morrermos no deserto.
12മിസ്രയീമ്യര്‍ക്കും വേല ചെയ്‍വാന്‍ ഞങ്ങളെ വിടേണം എന്നു ഞങ്ങള്‍ മിസ്രയീമില്‍വെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയില്‍ മരിക്കുന്നതിനെക്കാള്‍ മിസ്രയീമ്യര്‍ക്കും വേല ചെയ്യുന്നതായിരുന്നു ഞങ്ങള്‍ക്കു നല്ലതു എന്നു പറഞ്ഞു.
13Moisés, porém, disse ao povo: Não temais; estai quietos, e vede o livramento do Senhor, que ele hoje vos fará; porque aos egípcios que hoje vistes, nunca mais tornareis a ver;
13അതിന്നു മോശെ ജനത്തോടുഭയപ്പെടേണ്ടാ; ഉറച്ചുനില്പിന്‍ ; യഹോവ ഇന്നു നിങ്ങള്‍ക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.
14o Senhor pelejará por vós; e vós vos calareis.
14യഹോവ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
15Então disse o Senhor a Moisés: Por que clamas a mim? dize aos filhos de Israel que marchem.
15അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതുനീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാന്‍ യിസ്രായേല്‍മക്കളോടു പറക.
16E tu, levanta a tua vara, e estende a mão sobre o mar e fende-o, para que os filhos de Israel passem pelo meio do mar em seco.
16വടി എടുത്തു നിന്റെ കൈ കടലിന്മേല്‍ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേല്‍മക്കള്‍ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.
17Eis que eu endurecerei o coração dos egípcios, e estes entrarão atrás deles; e glorificar-me-ei em Faraó e em todo o seu exército, nos seus carros e nos seus cavaleiros.
17എന്നാല്‍ ഞാന്‍ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവര്‍ ഇവരുടെ പിന്നാലെ ചെല്ലും; ഞാന്‍ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തും.
18E os egípcios saberão que eu sou o Senhor, quando me tiver glorificado em Faraó, nos seus carros e nos seus cavaleiros.
18ഇങ്ങനെ ഞാന്‍ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോള്‍ ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയും.
19Então o anjo de Deus, que ia adiante do exército de Israel, se retirou e se pos atrás deles; também a coluna de nuvem se retirou de diante deles e se pôs atrás,
19അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതന്‍ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പില്‍ നിന്നു മാറി അവരുടെ പിമ്പില്‍ പോയി നിന്നു.
20colocando-se entre o campo dos egípcios e o campo dos israelitas; assim havia nuvem e trevas; contudo aquela clareava a noite para Israel; de maneira que em toda a noite não se aproximou um do outro.
20രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മില്‍ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവര്‍ക്കും മേഘവും അന്ധകാരവും ആയിരുന്നു; ഇവര്‍ക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
21Então Moisés estendeu a mão sobre o mar; e o Senhor fez retirar o mar por um forte vento oriental toda aquela noite, e fez do mar terra seca, e as águas foram divididas.
21മോശെ കടലിന്മേല്‍ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന്‍ കാറ്റുകൊണ്ടു കടലിനെ പിന്‍ വാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മില്‍ വേര്‍പിരിഞ്ഞു.
22E os filhos de Israel entraram pelo meio do mar em seco; e as águas foram-lhes qual muro � sua direita e � sua esquerda.
22യിസ്രായേല്‍മക്കള്‍ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
23E os egípcios os perseguiram, e entraram atrás deles até o meio do mar, com todos os cavalos de Faraó, os seus carros e os seus cavaleiros.
23മിസ്രയീമ്യര്‍ പിന്തുടര്‍ന്നു; ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു.
24Na vigília da manhã, o Senhor, na coluna do fogo e da nuvem, olhou para o campo dos egípcios, e alvoroçou o campo dos egípcios;
24പ്രഭാതയാമത്തില്‍ യഹോവ അഗ്നിമേഘസ്തംഭത്തില്‍നിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.
25embaraçou-lhes as rodas dos carros, e fê-los andar dificultosamente; de modo que os egípcios disseram: Fujamos de diante de Israel, porque o Senhor peleja por eles contra os egípcios.
25അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഔട്ടം പ്രായസമാക്കി. അതുകൊണ്ടു മിസ്രയീമ്യര്‍നാം യിസ്രായേലിനെ വിട്ടു ഔടിപ്പോക; യഹോവ അവര്‍ക്കും വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.
26Nisso o Senhor disse a Moisés: Estende a mão sobre o mar, para que as águas se tornem sobre os egípcios, sobre os seus carros e sobre os seus cavaleiros.
26അപ്പോള്‍ യഹോവ മോശെയോടുവെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിന്‍ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന്നു കടലിന്മേല്‍ കൈനീട്ടുക എന്നു കല്പിച്ചു.
27Então Moisés estendeu a mão sobre o mar, e o mar retomou a sua força ao amanhecer, e os egípcios fugiram de encontro a ele; assim o Senhor derribou os egípcios no meio do mar.
27മോശെ കടലിന്മേല്‍ കൈ നീട്ടി; പുലര്‍ച്ചെക്കു കടല്‍ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന്നു എതിരായി ഔടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവില്‍ തള്ളിയിട്ടു.
28As águas, tornando, cobriram os carros e os cavaleiros, todo o exército de Faraó, que atrás deles havia entrado no mar; não ficou nem sequer um deles.
28വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല.
29Mas os filhos de Israel caminharam a pé enxuto pelo meio do mar; as águas foram-lhes qual muro � sua direita e � sua esquerda.
29യിസ്രായേല്‍മക്കള്‍ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.
30Assim o Senhor, naquele dia, salvou Israel da mão dos egípcios; e Israel viu os egípcios mortos na praia do mar.
30ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു രക്ഷിച്ചു; മിസ്രയീമ്യര്‍ കടല്‍ക്കരയില്‍ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര്‍ കാണുകയും ചെയ്തു.
31E viu Israel a grande obra que o Senhor operara contra os egípcios; pelo que o povo temeu ao Senhor, e creu no Senhor e em Moisés, seu servo.
31യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.