1Foi-se um homem da casa de Levi e casou com uma filha de Levi.
1എന്നാല്‍ ലേവികുടുംബത്തിലെ ഒരു പുരുഷന്‍ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.
2A mulher concebeu e deu � luz um filho; e, vendo que ele era formoso, escondeu-o três meses.
2അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവന്‍ സൌന്ദര്യമുള്ളവന്‍ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.
3Não podendo, porém, escondê-lo por mais tempo, tomou para ele uma arca de juncos, e a revestiu de betume e pez; e, pondo nela o menino, colocou-a entre os juncos a margem do rio.
3അവനെ പിന്നെ ഒളിച്ചുവെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു.
4E sua irmã postou-se de longe, para saber o que lhe aconteceria.
4അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്റെ പെങ്ങള്‍ ദൂരത്തു നിന്നു.
5A filha de Faraó desceu para banhar-se no rio, e as suas criadas passeavam � beira do rio. Vendo ela a arca no meio os juncos, mandou a sua criada buscá-la.
5അപ്പോള്‍ ഫറവോന്റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു.
6E abrindo-a, viu a criança, e eis que o menino chorava; então ela teve compaixão dele, e disse: Este é um dos filhos dos hebreus.
6അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടുകുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവുതോന്നിഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു.
7Então a irmã do menino perguntou � filha de Faraó: Queres que eu te vá chamar uma ama dentre as hebréias, para que crie este menino para ti?
7അവന്റെ പെങ്ങള്‍ ഫറവോന്റെ പുത്രിയോടുഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
8Respondeu-lhe a filha de Faraó: Vai. Foi, pois, a moça e chamou a mãe do menino.
8ഫറവോന്റെ പുത്രി അവളോടുചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9Disse-lhe a filha de Faraó: Leva este menino, e cria-mo; eu te darei o teu salário. E a mulher tomou o menino e o criou.
9ഫറവോന്റെ പുത്രി അവളോടുനീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി.
10Quando, pois, o menino era já grande, ela o trouxe � filha de Faraó, a qual o adotou; e lhe chamou Moisés, dizendo: Porque das águas o tirei.
10പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായിഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു.
11Ora, aconteceu naqueles dias que, sendo Moisés já homem, saiu a ter com seus irmãos e atentou para as suas cargas; e viu um egípcio que feria a um hebreu dentre, seus irmãos.
11ആ കാലത്തു മോശെ മുതിര്‍ന്നശേഷം അവന്‍ തന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരില്‍ ഒരു എബ്രായനെ ഒരു മിസ്രയീമ്യന്‍ അടിക്കുന്നതു കണ്ടു.
12Olhou para um lado e para outro, e vendo que não havia ninguém ali, matou o egipcio e escondeu-o na areia.
12അവന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോള്‍ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലില്‍ മറവുചെയ്തു.
13Tornou a sair no dia seguinte, e eis que dois hebreus contendiam; e perguntou ao que fazia a injustiça: Por que feres a teu próximo?
13പിറ്റേ ദിവസവും അവന്‍ ചെന്നപ്പോള്‍ രണ്ടു എബ്രായ പുരുഷന്മാര്‍ തമ്മില്‍ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടുനിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.
14Respondeu ele: Quem te constituiu a ti príncipe e juiz sobre nós? Pensas tu matar-me, como mataste o egípcio? Temeu, pois, Moisés e disse: Certamente o negócio já foi descoberto.
14അതിന്നു അവന്‍ നിന്നെ ഞങ്ങള്‍ക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവന്‍ ആര്‍? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോള്‍ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.
15E quando Faraó soube disso, procurou matar a Moisés. Este, porém, fugiu da presença de Faraó, e foi habitar na terra de Midiã; e sentou-se junto a um poço.
15ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി, മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിന്നരികെ ഇരുന്നു.
16O sacerdote de Midiã tinha sete filhas, as quais vieram tirar água, e encheram os tanques para dar de beber ao rebanho de seu pai.
16മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ വന്നു അപ്പന്റെ ആടുകള്‍ക്കു കുടിപ്പാന്‍ വെള്ളം കോരി തൊട്ടികള്‍ നിറെച്ചു.
17Então vieram os pastores, e as expulsaram dali; Moisés, porém, levantou-se e as defendeu, e deu de beber ao rebanho delas.
17എന്നാല്‍ ഇടയന്മാര്‍ വന്നു അവരെ ആട്ടിക്കളഞ്ഞുഅപ്പോള്‍ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
18Quando elas voltaram a Reuel, seu pai, este lhes perguntou: como é que hoje voltastes tão cedo?
18അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കല്‍ വന്നപ്പോള്‍നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു.
19Responderam elas: um egípcio nos livrou da mão dos pastores; e ainda tirou água para nós e deu de beber ao rebanho.
19ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു.
20E ele perguntou a suas filhas: Onde está ele; por que deixastes lá o homem? chamai-o para que coma pão.
20അവന്‍ തന്റെ പുത്രിമാരോടുഅവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.
21Então Moisés concordou em marar com aquele homem, o qual lhe deu sua filha Zípora.
21മോശെക്കു അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്റെ മകള്‍ സിപ്പോറയെ കൊടുത്തു.
22E ela deu � luz um filho, a quem ele chamou Gérson, porque disse: Peregrino sou em terra estrangeira.
22അവള്‍ ഒരു മകനെ പ്രസവിച്ചുഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു.
23No decorrer de muitos dias, morreu o rei do Egito; e os filhos de Israel gemiam debaixo da servidão; pelo que clamaram, e subiu a Deus o seu clamor por causa dessa servidão.
23ഏറെ നാള്‍ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേല്‍മക്കള്‍ അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയില്‍ എത്തി.
24Então Deus, ouvindo-lhes os gemidos, lembrou-se do seu pacto com Abraão, com Isaque e com Jacó.
24ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഔര്‍ത്തു.
25E atentou Deus para os filhos de Israel; e Deus os conheceu.
25ദൈവം യിസ്രായേല്‍മക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.