1O tabernáculo farás de dez cortinas de linho fino torcido, e de estofo azul, púrpura, e carmesim; com querubins as farás, obra de artífice.
1തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂല്‍, നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീര്‍ക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകള്‍ ഉള്ളവയായി അവയെ ഉണ്ടാക്കേണം.
2O comprimento de cada cortina será de vinte e oito côvados, e a largura de quatro côvados; todas as cortinas serão da mesma medida.
2ഔരോ മൂടുശിലെക്കു ഇരുപത്തെട്ടുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.
3Cinco cortinas serão enlaçadas, cada uma � outra; e as outras cinco serão enlaçadas da mesma maneira.
3അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.
4Farás laçadas de estofo azul na orla da última cortina do primeiro grupo; assim também farás na orla da primeira cortina do segundo grupo;
4ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പില്‍ നീലനൂല്‍കൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.
5a saber, cinqüenta laçadas na orla de uma cortina, e cinqüenta laçadas na orla da outra; as laçadas serão contrapostas uma � outra.
5ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേര്‍ക്കുംനേരെ ആയിരിക്കേണം.
6Farás cinqüenta colchetes de ouro, e prenderás com eles as cortinas, uma � outra; assim o tabernáculo virá a ser um todo.
6പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാന്‍ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.
7Farás também cortinas de pêlos de cabras para servirem de tenda sobre o tabernáculo; onze destas cortinas farás.
7തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.
8O comprimento de cada cortina será de trinta côvados, e a largura de cada cortina de quatro côvados; as onze cortinas serão da mesma medida.
8ഔരോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.
9E ajuntarás cinco cortinas em um grupo, e as outras seis cortinas em outro grupo; e dobrarás a sexta cortina na frente da tenda.
9അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുന്‍ വശത്തു മടക്കി ഇടേണം.
10E farás cinqüenta laçadas na orla da última cortina do primeiro grupo, e outras cinqüenta laçadas na orla da primeira cortina do segundo grupo.
10ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കേണം.
11Farás também cinqüenta colchetes de bronze, e meterás os colchetes nas laçadas, e assim ajuntarás a tenda, para que venha a ser um todo.
11താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയില്‍ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.
12E o resto que sobejar das cortinas da tenda, a saber, a meia cortina que sobejar, penderá aos fundos do tabernáculo.
12മൂടുവിരിയുടെ മൂടുശീലയില്‍ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിന്‍ വശത്തു തൂങ്ങിക്കിടക്കേണം.
13E o côvado que sobejar de um lado e de outro no comprimento das cortinas da tenda, penderá de um e de outro lado do tabernáculo, para cobri-lo.
13മൂടുവിരിയുടെ മൂടുശീല നീളത്തില്‍ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.
14Farás também para a tenda uma coberta de peles de carneiros, tintas de vermelho, e por cima desta uma coberta de peles de golfinhos.
14ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോല്‍കൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.
15Farás também as tábuas para o tabernáculo de madeira de acácia, as quais serão colocadas verticalmente.
15തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നിലക്കുന്ന പലകകളും ഉണ്ടാക്കേണം.
16O comprimento de cada tábua será de dez côvados, e a sua largura de um côvado e meio.
16ഔരോ പലകെക്കു പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.
17Duas couceiras terá cada tábua, unidas uma � outra por travessas; assim farás com todas as tábuas do tabernáculo.
17ഔരോ പലകെക്കു ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
18Ao fazeres as tábuas para o tabernáculo, farás vinte delas para o lado meridional.
18തിരുനിവാസത്തിന്നു പലകകള്‍ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.
19Farás também quarenta bases de prata debaixo das vinte tábuas; duas bases debaixo de uma tábua, para as suas duas couceiras, e duas bases debaixo de outra, para as duas couceiras dela.
19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയില്‍ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
20Também para o outro lado do tabernáculo, o que dá para o norte, farás vinte tábuas,
20തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,
21com as suas quarenta bases de prata; duas bases debaixo de uma tábua e duas debaixo de outra.
21മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവേക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.
22E para o lado posterior do tabernáculo, o que dá para o ocidente, farás seis tábuas.
22തിരുനിവാസത്തിന്റെ പിന്‍ വശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.
23Farás também duas tábuas para os cantos do tabernáculo no lado posterior.
23തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.
24Por baixo serão duplas, do mesmo modo se estendendo inteiras até a primeira argola em cima; assim se fará com as duas tábuas; elas serão para os dois cantos.
24ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മില്‍ ചേര്‍ന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.
25Haverá oito tábuas com as suas dezesseis bases de prata: duas bases debaixo de uma tábua e duas debaixo de outra.
25ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.
26Farás também travessões de madeira de acácia; cinco para as tábuas de um lado do tabernáculo,
26ഖദിരമരംകൊണ്ടു അന്താഴങ്ങള്‍ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം
27e cinco para as tábuas do outro lado do tabernáculo, bem como c6 azeite para a luz, especiarias para o óleo da unção e para o para o ocidente.
27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിന്‍ വശത്തെ പലകെക്കു അഞ്ചു അന്താഴം.
28O travessão central passará ao meio das tábuas, de uma extremidade � outra.
28നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റെഅറ്റത്തോളം ചെല്ലുന്നതായിരിക്കേണം.
29E cobrirás de ouro as tábuas, e de ouro farás as suas argolas, como lugares para os travessões; também os travessões cobrirás de ouro.
29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങള്‍ പൊന്നുകൊണ്ടു പൊതിയേണം.
30Então levantarás o tabernáculo conforme o modelo que te foi mostrado no monte.
30അങ്ങനെ പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്‍ത്തേണം.
31Farás também um véu de azul, púrpura, carmesim, e linho fino torcido; com querubins, obra de artífice, se fará;
31നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.
32e o suspenderás sobre quatro colunas de madeira de acácia, cobertas de ouro; seus colchetes serão de ouro, sobre quatro bases de prata.
32പൊന്നു പൊതിഞ്ഞതും പൊന്‍ കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നിലക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടേണം.
33Pendurarás o véu debaixo dos colchetes, e levarás para dentro do véu a arca do testemunho; este véu vos fará separação entre o lugar santo e o santo dos santos.
33കൊളുത്തുകളില്‍ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശില വിശുദ്ധസ്ഥലവും അതി വിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കേണം.
34Porás o propiciatório sobre a arca do testemunho no santo dos santos;
34അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിന്‍ മീതെ കൃപാസനം വെക്കേണം.
35colocarás a mesa fora do véu, e o candelabro defronte da mesa, para o lado sul do tabernáculo; e porás a mesa para o lado norte.
35തിരശ്ശീലയുടെ പുറമെ മേശയും മേശകൂ എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.
36Farás também para a porta da tenda um reposteiro de azul, púrpura, carmesim: e linho fino torcido, obra de bordador.
36നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.
37E para o reposteiro farás cinco colunas de madeira de acácia, cobrindo-as de ouro (os seus colchetes também serão de ouro), e para elas fundirás cinco bases de bronze.
37മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവേക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാര്‍പ്പിക്കേണം.