1E veio a mim a palavra do Senhor, dizendo:
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2Filho do homem, profetiza contra os profetas de Israel e dize a esses videntes que só profetizam o que vê o seu coração: Ouvi a palavra do Senhor.
2മനുഷ്യപുത്രാ, യിസ്രായേലില്‍ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ചു, സ്വന്തഹൃദയങ്ങളില്‍നിന്നു പ്രവചിക്കുന്നവരോടു പറയേണ്ടതുയഹോവയുടെ വചനം കേള്‍പ്പിന്‍ !
3Assim diz o Senhor Deus: Ai dos profetas insensatos, que seguem o seu próprio
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാര്‍ക്കും അയ്യോ കഷ്ടം!
4Os teus profetas, ó Israel, têm sido como raposas nos desertos.
4യിസ്രായേലേ, നിന്റെ പ്രവാചകന്മാര്‍ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു.
5Não subistes �s brechas, nem fizestes uma cerca para a casa de Israel, para que permaneça firme na peleja no dia do Senhor.
5യഹോവയുടെ നാളില്‍ യുദ്ധത്തില്‍ ഉറെച്ചുനില്‍ക്കേണ്ടതിന്നു നിങ്ങള്‍ ഇടിവുകളില്‍ കയറീട്ടില്ല, യിസ്രായേല്‍ഗൃഹത്തിന്നു വേണ്ടി മതില്‍ കെട്ടീട്ടുമില്ല.
6Viram vaidade e adivinhação mentirosa os que dizem: O Senhor diz; quando o Senhor não os enviou; e esperam que seja cumprida a palavra.
6അവര്‍ വ്യാജവും കള്ളപ്രശ്നവും ദര്‍ശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവര്‍ ആശിക്കുന്നു.
7Acaso não tivestes visão de vaidade, e não falastes adivinhação mentirosa, quando dissestes: O Senhor diz; sendo que eu tal não falei?
7ഞാന്‍ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങള്‍ പറയുന്നതിനാല്‍ നിങ്ങള്‍ മിത്ഥ്യാദര്‍ശനം ദര്‍ശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?
8Portanto assim diz o Senhor Deus: Porque tendes falado vaidade, e visto mentiras, por isso eis que eu sou contra vós, diz o Senhor Deus.
8അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ വ്യാജം പ്രസ്താവിച്ചു ഭോഷകു ദര്‍ശിച്ചിരിക്കകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
9E a minha mão será contra os profetas que vêem vaidade e que adivinham mentira; não estarão no concílio do meu povo, nem nos registros da casa de Israel se escreverão, nem entrarão na terra de Israel; e sabereis que eu sou o Senhor Deus.
9വ്യാജം ദര്‍ശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കും എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയില്‍ അവര്‍ ഇരിക്കയില്ല; യിസ്രായേല്‍ഗൃഹത്തിന്റെ പേര്‍വഴിച്ചാര്‍ത്തില്‍ അവരെ എഴുതുകയില്ല; യിസ്രായേല്‍ദേശത്തില്‍ അവര്‍ കടക്കയുമില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
10Portanto, sim, porquanto desviaram o meu povo, dizendo: Paz; e não há paz; e quando se edifica uma parede, eis que a rebocam de argamassa fraca;
10സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവര്‍ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവര്‍ പണിതാല്‍ അവര്‍ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും
11dize aos que a rebocam de argamassa fraca que ela cairá. Sobrevirá forte chuva, grandes pedras de saraiva cairão, e um vento tempestuoso a fenderá.
11അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടതുപെരുമഴ ചൊരിയും; ഞാന്‍ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.
12Ora, eis que, caindo a parede, não vos dirão: Onde está o reboco de que a rebocastes?
12ചുവര്‍ വീണിരിക്കുന്നു; നിങ്ങള്‍ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?
13Portanto assim diz o Senhor Deus: fendê-la-ei no meu furor com vento tempestuoso e, na minha ira, farei cair forte chuva, e grandes pedras de saraiva, na minha indignação, para a consumir.
13അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ ക്രോധത്തില്‍ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്റെ കോപത്തില്‍ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തില്‍ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.
14E derribarei a parede que rebocastes com argamassa fraca, e darei com ela por terra, de modo que seja descoberto o seu fundamento; quando ela cair, vós perecereis no meio dela; e sabereis que eu sou o Senhor.
14നിങ്ങള്‍ കുമ്മായം പൂശിയ ചുവരിനെ ഞാന്‍ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ടു അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങള്‍ അതിന്റെ നടുവില്‍ മുടിഞ്ഞു പോകും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
15Assim cumprirei o meu furor contra a parede, e contra os que a rebocam de argamassa fraca; e vos direi: A parede já não existe, nem aqueles que a rebocaram, a saber,
15അങ്ങനെ ഞാന്‍ ചുവരിന്മേലും അതിന്നു കുമ്മായം പൂശിയവരുടെ മേലും എന്റെ ക്രോധത്തെ നിവൃത്തിയാക്കീട്ടു നിങ്ങളോടു
16os profetas de Israel, que profetizam acerca de Jerusalém, e vêem para ela visão de paz, não havendo paz, diz o Senhor Deus.
16ഇനി ചുവരില്ല; അതിന്നു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ചു, സമാധാനമില്ലാതിരിക്കെ അതിന്നു സമാധാനദര്‍ശനങ്ങളെ ദര്‍ശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
17E tu, ó filho do homem, dirige o teu rosto contra as filhas do teu povo, que profetizam de seu próprio coração; e profetiza contra elas.
17നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെനേരെ നിന്റെ മുഖം തിരിച്ചു അവര്‍ക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാല്‍
18e dize: Assim diz o Senhor Deus: Ai das que cosem pulseiras mágicas para todos os braços, e que fazem véus para as cabeças de pessoas de toda estatura para caçarem as almas! Porventura caçareis as almas do meu povo? e conservareis em vida almas para vosso proveito?
18യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുദേഹികളെ വേട്ടയാടേണ്ടതിന്നു കയ്യേപ്പുകള്‍ക്കു ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലെക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകള്‍ക്കു അയ്യോ കഷ്ടം! നിങ്ങള്‍ എന്റെ ജനത്തില്‍ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിന്നായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.
19Vós me profanastes entre o meu povo por punhados de cevada, e por pedaços de pão, matando aqueles que não haviam de morrer, e guardando vivos aqueles que não haviam de viver, mentindo ao meu povo que escuta a mentira.
19മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിന്നും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിന്നും നിങ്ങള്‍, ഭോഷകു കേള്‍ക്കുന്ന എന്റെ ജനത്തോടു ഭോഷകുപറയുന്നതിനാല്‍ എന്റെ ജനത്തിന്റെ ഇടയില്‍ ഒരു പിടി യവത്തിന്നും ഒരു അപ്പക്കഷണത്തിന്നും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.
20Portanto assim diz o Senhor Deus: Eis aqui eu sou contra as vossas pulseiras mágicas com que vós ali caçais as almas como aves, e as arrancarei de vossos braços; e soltarei as almas, sim as almas que vós caçais como aves.
20അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുദേഹികളെ പറവ ജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകള്‍ക്കു ഞാന്‍ വിരോധമായിരിക്കുന്നു; ഞാന്‍ അവയെ നിങ്ങളുടെ ഭുജങ്ങളില്‍നിന്നു പറിച്ചുകീറി, ദേഹികളേ, നിങ്ങള്‍ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നേ വിടുവിക്കും
21Também rasgarei os vossos véus, e livrarei o meu povo das vossas mãos, e eles não estarão mais em vossas mãos para serem caçados; e sabereis que eu sou e Senhor.
21നിങ്ങളുടെ മൂടുപടങ്ങളെയും ഞാന്‍ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കയ്യില്‍നിന്നു വിടുവിക്കും; അവര്‍ ഇനി നിങ്ങളുടെ കൈക്കല്‍ വേട്ടയായിരിക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
22Visto que entristecestes o coração do justo com falsidade, não o havendo eu entristecido, e fortalecestes as mãos do ímpio, para que não se desviasse do seu mau caminho, e vivesse;
22ഞാന്‍ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങള്‍ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങള്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു
23portanto não tereis mais visões vãs, nem mais fareis adivinhações; mas livrarei o meu povo das vossas mãos, e sabereis que eu sou o Senhor.
23നിങ്ങള്‍ ഇനി വ്യാജം ദര്‍ശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാന്‍ എന്റെ ജനത്തെ നിങ്ങളുടെ കയ്യില്‍നിന്നു വിടുവിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.