Portuguese: Almeida Atualizada

Malayalam

Ezekiel

2

1E disse-me: Filho do homem, põe-te em pé, e falarei contigo.
1അവന്‍ എന്നോടുമനുഷ്യപുത്രാ, നിവിര്‍ന്നുനില്‍ക്ക; ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
2Então, quando ele falava comigo entrou em mim o Espírito, e me pôs em pé, e ouvi aquele que me falava.
2അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവിര്‍ന്നുനിലക്കുമാറാക്കി; അവന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
3E disse-me ele: Filho do homem, eu te envio aos filhos de Israel, �s nações rebeldes que se rebelaram contra mim; eles e seus pais têm transgredido contra mim até o dia de hoje.
3അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ഞാന്‍ നിന്നെ അയക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോടു അതിക്രമം ചെയ്തിരിക്കുന്നു.
4E os filhos são de semblante duro e obstinados de coração. Eu te envio a eles, e lhes dirás: Assim diz o Senhor Deus.
4മക്കളോ ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാന്‍ നിന്നെ അയക്കുന്നതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.
5E eles, quer ouçam quer deixem de ouvir (porque eles são casa rebelde), hão de saber que esteve no meio deles um profeta.
5കേട്ടാലും കേള്‍ക്കാഞ്ഞാലും--അവര്‍ മത്സരഗൃഹമല്ലോ--തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്നു അവര്‍ അറിയേണം.
6E tu, ó filho do homem, não os temas, nem temas as suas palavras; ainda que estejam contigo sarças e espinhos, e tu habites entre escorpiões; não temas as suas palavras, nem te assustes com os seus semblantes, ainda que são casa rebelde.
6നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയില്‍ നീ പാര്‍ത്താലും അവരുടെ വാക്കു പേടിക്കരുതു; അവര്‍ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
7Mas tu lhes dirás as minhas palavras, quer ouçam quer deixem de ouvir, pois são rebeldes.
7അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവര്‍ മഹാമത്സരികള്‍ അല്ലോ.
8Mas tu, ó filho do homem, ouve o que te digo; não sejas rebelde como a casa rebelde; abre a tua boca, e come o que eu te dou.
8നീയോ, മനുഷ്യപുത്രാ, ഞാന്‍ നിന്നോടു സംസാരിക്കുന്നതു കേള്‍ക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുതു; ഞാന്‍ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.
9E quando olhei, eis que tua mão se estendia para mim, e eis que nela estava um rolo de livro.
9ഞാന്‍ നോക്കിയപ്പോള്‍ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതില്‍ ഒരു പുസ്തകച്ചുരുള്‍ ഇരിക്കുന്നതും കണ്ടു.
10E abriu-o diante de mim; e o rolo estava escrito por dentro e por fora; e nele se achavam escritas lamentações, e suspiros e ais.
10അവന്‍ അതിനെ എന്റെ മുമ്പില്‍ വിടര്‍ത്തിഅതില്‍ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതില്‍ എഴുതിയിരുന്നു.