Portuguese: Almeida Atualizada

Malayalam

Ezekiel

22

1Demais veio a mim a palavra do Senhor, dizendo:
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2Tu pois, ó filho do homem, acaso julgarás, julgarás mesmo a cidade sanguinária? Então faze-lhe conhecer todas as suas abominações,
2മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാല്‍ നീ അതിന്റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു
3e dize: Assim diz o Senhor Deus: A cidade que derrama o sangue dentro de si, para que venha o seu tempo! que faz ídolos contra si mesma, para se contaminar!
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ കാലം വരുവന്‍ തക്കവണ്ണം നിന്റെ നടുവില്‍ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
4Pelo teu sangue que derramaste te fizeste culpada, e pelos teus ídolos que fabricaste te contaminaste; e fizeste aproximar-se o teu dia, e é chegado o fim dos teus anos. Por isso eu te fiz o opróbrio das nações e o escárnio de todas as terras.
4നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരത്തിയായ്തീര്‍ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാല്‍ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകള്‍ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിന്നെ ജാതികള്‍ക്കു നിന്ദയും സകലദേശങ്ങള്‍ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
5As que estão perto e as que estão longe de ti escarnecerão de ti, infamada, cheia de tumulto.
5നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവര്‍ ദുഷ്കീര്‍ത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
6Eis que os príncipes de Israel, que estão em ti, cada um conforme o seu poder, se esforçam para derramarem sangue.
6യിസ്രായേല്‍പ്രഭുക്കന്മാര്‍ ഔരോരുത്തനും തന്നാല്‍ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നില്‍ ഇരിക്കുന്നതു.
7No meio de ti desprezaram ao pai e � mãe; no meio de ti usaram de opressão para com o estrangeiro; no meio de ti foram injustos para com o órfão e a viúva.
7നിന്റെ മദ്ധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്‍വെച്ചു അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
8As minhas coisas santas desprezaste, e os meus sábados profanaste.
8എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
9Em ti se acham homens que caluniam para derramarem sangue; em ti há os que comem sobre os montes; e cometem perversidade no meio de ti.
9രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവര്‍ നിന്നില്‍ ഉണ്ടു; പൂജാഗിരികളില്‍ ഭക്ഷണം കഴിക്കുന്നവര്‍ നിന്നില്‍ ഉണ്ടു; നിന്റെ നടുവില്‍ അവര്‍ ദുഷ്കര്‍മ്മം പ്രവര്‍ത്തിക്കുന്നു.
10A vergonha do pai descobrem em ti; no meio de ti humilham a que está impura, na sua separação.
10നിന്നില്‍ അവര്‍ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നില്‍വെച്ചു അവര്‍ ഋതുമാലിന്യത്തില്‍ ഇരിക്കുന്നവളെ വഷളാക്കുന്നു.
11Um comete abominação com a mulher do seu próximo, outro contamina abominavelmente a sua nora, e outro humilha no meio de ti a sua irmã, filha de seu pai.
11ഒരുത്തന്‍ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്റെ മരുമകളെ ദുര്‍മ്മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നില്‍വെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
12Peitas se recebem no meio de ti para se derramar sangue; recebes usura e ganhos ilícitos, e usas de avareza com o teu próximo, oprimindo-o; mas de mim te esqueceste, diz o Senhor Deus.
12രക്തംചൊരിയേണ്ടതിന്നു അവര്‍ നിന്നില്‍ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
13Eis que, portanto, bato as mãos contra o lucro desonesto que ganhaste, e por causa do sangue que houve no meio de ti.
13നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ കൈകൊട്ടും
14Poderá estar firme o teu coração? poderão estar fortes as tuas mãos, nos dias em que eu tratarei contigo? Eu, o Senhor, o disse, e o farei.
14ഞാന്‍ നിന്നോടു കാര്യം തീര്‍ക്കുംന്ന നാളില്‍ നീ ധൈര്യത്തോടെ നിലക്കുമോ? നിന്റെ കൈകള്‍ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവൃത്തിക്കയും ചെയ്യും.
15Espalhar-te-ei entre as nações e dispersar-te-ei pelas terras; e de ti consumirei a tua imundícia.
15ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു രാജ്യങ്ങളില്‍ ചിതറിച്ചു നിന്റെ മലിനത നിങ്കല്‍നിന്നു നീക്കും.
16E tu serás profanada em ti mesma, aos olhos das nações, e saberás que eu sou o Senhor.
16ജാതികള്‍ കാണ്‍കെ നീ നിന്നില്‍ത്തന്നേ മലിനയായ്തീരും; ഞാന്‍ യഹോവ എന്നു നീ അറിയും.
17De novo veio a mim a palavra do Senhor, dizendo:
17യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
18Filho do homem, a casa de Israel se tornou para mim em escória; todos eles são bronze, e estanho, e ferro, e chumbo no meio da fornalha; em escória de prata eles se tornaram.
18മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം എനിക്കു കിട്ടുമായ്തീര്‍ന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവില്‍ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവര്‍ വെള്ളിയുടെ കിട്ടമായ്തീര്‍ന്നിരിക്കുന്നു;
19Portanto assim diz o Senhor Deus: Pois que todos vós vos tornastes em escória, por isso eis que eu vos ajuntarei no meio de Jerusalém.
19അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എല്ലാവരും കിട്ടമായ്തീര്‍ന്നിരിക്കകൊണ്ടു ഞാന്‍ നിങ്ങളെ യെരൂശലേമിന്റെ നടുവില്‍ കൂട്ടും.
20Como se ajuntam a prata, e o bronze, e o ferro, e o chumbo, e o estanho, no meio da fornalha, para assoprar o fogo sobre eles, a fim de se fundirem, assim vos ajuntarei na minha ira e no meu furor, e ali vos porei e vos fundirei.
20വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവില്‍ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാന്‍ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
21Sim, congregar-vos-ei, e assoprarei sobre vós o fogo da minha ira; e sereis fundidos no meio dela.
21ഞാന്‍ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേല്‍ ഊതും; അങ്ങനെ നിങ്ങള്‍ അതിന്റെ നടുവില്‍ ഉരുകിപ്പോകും.
22Como se funde a prata no meio da fornalha, assim sereis fundidos no meio dela; e sabereis que eu, o Senhor, derramei o meu furor sobre vós.
22ഉലയുടെ നടുവില്‍ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങള്‍ അതിന്റെ നടുവില്‍ ഉരുകിപ്പോകും; യഹോവയായ ഞാന്‍ എന്റെ ക്രോധം നിങ്ങളുടെമേല്‍ പകര്‍ന്നിരിക്കുന്നു എന്നു നിങ്ങള്‍ അറിയും.
23Também veio a mim a palavra do Senhor, dizendo:
23യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
24Filho do homem, dize-lhe a ela: Tu és uma terra que não está purificada, nem regada de chuvas no dia da indignação.
24മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതുക്രോധദിവസത്തില്‍ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
25Conspiração dos seus profetas há no meio dela, como um leão que ruge, que arrebata a presa; eles devoram vidas humanas; tomam tesouros e coisas preciosas; multiplicam as suas viúvas no meio dela.
25അതിന്റെ നടുവില്‍ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവര്‍ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വലിയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവര്‍ അതിന്റെ നടുവില്‍ വിധവമാരെ വര്‍ദ്ധിപ്പിക്കുന്നു.
26Os seus sacerdotes violentam a minha lei, e profanam as minhas coisas santas; não fazem diferença entre o santo e o profano, nem ensinam a discernir entre o impuro e o puro; e de meus sábados escondem os seus olhos, e assim sou profanado no meio deles.
26അതിലെ പുരോഹിതന്മാര്‍ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര്‍ ശുദ്ധവും അശുദ്ധവും തമ്മില്‍ വേറുതിരിക്കുന്നില്ല; മലിനവും നിര്‍മ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന്‍ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര്‍ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.
27Os seus príncipes no meio dela são como lobos que arrebatam a presa: derramando o sangue, e destruindo vidas, para adquirirem lucro desonesto.
27അതിന്റെ നടുവിലെ പ്രഭുക്കന്മാര്‍ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.
28E os profetas têm feito para eles reboco com argamassa fraca tendo visões falsas, e adivinhando-lhes mentira, dizendo: Assim diz o Senhor Deus; sem que o Senhor tivesse falado.
28അതിലെ പ്രവാചകന്മാര്‍ വ്യാജം ദര്‍ശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവര്‍ക്കും കുമ്മായം തേക്കുന്നു.
29O povo da terra tem usado de opressão, e andado roubando e fazendo violência ao pobre e ao necessitado, e tem oprimido injustamente ao estrangeiro.
29ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.
30E busquei dentre eles um homem que levantasse o muro, e se pusesse na brecha perante mim por esta terra, para que eu não a destruísse; porém a ninguém achei.
30ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതില്‍ കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
31Por isso eu derramei sobre eles a minha indignação; com o fogo do meu furor os consumi; fiz que o seu caminho lhes recaísse sobre a cabeça, diz o Senhor Deus.
31ആകയാല്‍ ഞാന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന്‍ അവര്‍ക്കും പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.