Portuguese: Almeida Atualizada

Malayalam

Ezekiel

30

1De novo veio a mim a palavra do Senhor, dizendo:
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2Filho do homem, profetiza, e dize: Assim diz o Senhor Deus: Gemei: Ah! aquele dia!
2മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിന്‍ .
3Porque perto está o dia, sim, perto está o dia do Senhor; dia de nuvens será, o tempo das nações.
3നാള്‍ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.
4E uma espada virá ao Egito, e haverá angústia na Etiópia, quando caírem os traspassados no Egito; o seu povo será levado para o cativeiro e serão destruídos os seus fundamentos.
4മിസ്രയീമിന്റെ നേരെ വാള്‍ വരും; മിസ്രയീമില്‍ നിഹതന്മാര്‍ വീഴുകയും അവര്‍ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങള്‍ ഇടിക്കയും ചെയ്യുമ്പോള്‍ കൂശില്‍ അതിവേദനയുണ്ടാകും.
5Etiópia, e Pute, e Lude, e todo o povo da Arábia, e Cube, e os filhos da terra da aliança cairão juntamente com eles � espada.
5കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയില്‍പെട്ട ദേശക്കാരും അവരോടുകൂടെ വാള്‍കൊണ്ടു വീഴും.
6Assim diz o Senhor: Também cairão os que sustêm o Egito, e descerá a soberba de seu poder; desde Migdol até Sevené cairão nela � espada, diz o Senhor Deus.
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിനെ താങ്ങുന്നവര്‍ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതല്‍ അവര്‍ വാള്‍കൊണ്ടു വീഴും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
7E ficarão desolados no meio das terras assoladas; e as suas cidades estarão no meio das cidades desertas.
7അവര്‍ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില്‍ ആയിരിക്കും.
8E saberão que eu sou o Senhor, quando eu puser fogo ao Egito, e forem destruídos todos os que lhe davam auxílio.
8ഞാന്‍ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകര്‍ന്നുപോകുമ്പോള്‍ ഞാന്‍ യഹോവയെന്നു അവര്‍ അറിയും.
9Naquele dia sairão mensageiros de diante de mim em navios, para amedrontarem os etíopes descuidados; e sobre eles haverá angústia, como no dia do Egito; pois eis que já vem.
9ആ നാളില്‍ ദൂതന്മാര്‍ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളില്‍ കയറി എന്റെ മുമ്പില്‍നിന്നു പുറപ്പെടും; അപ്പോള്‍ മിസ്രയീമിന്റെ നാളില്‍ എന്നപോലെ അവര്‍ക്കും അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.
10Assim diz o Senhor Deus: Também farei cessar do Egito a multidão, por mão de Nabucodonozor, rei de Babilônia.
10യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്റെ കയ്യാല്‍ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.
11Ele e o seu povo com ele, os terríveis dentre as nações, serão introduzidos para destruírem a terra; e desembainharão as suas espadas contra o Egito, e encherão a terra de mortos.
11ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളില്‍ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവര്‍ മിസ്രയീമിന്റെ നേരെ വാള്‍ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.
12E eu secarei os rios, e venderei a terra, entregando-a na mão dos maus, e assolarei a terra e a sua plenitude pela mão dos estranhos; eu, o Senhor, o disse.
12ഞാന്‍ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാര്‍ക്കും വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ അന്യജാതികളുടെ കയ്യാല്‍ ശൂന്യമാക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
13Assim diz o Senhor Deus: Também destruirei os ídolos, e farei cessar de Mênfis as imagens; e não mais haverá um príncipe na terra do Egito; e porei o temor na terra do Egito.
13യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂര്‍ത്തികളെ നോഫില്‍നിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.
14E assolarei a Patros, e porei fogo a Zoã, e executarei juízos em Tebas;
14ഞാന്‍ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വേക്കും, നോവില്‍ ന്യായവിധി നടത്തും,
15e derramarei o meu furor sobre Pelúsio, a fortaleza do Egito, e exterminarei a multidão de Tebas;
15മിസ്രയീമിന്റെ കോട്ടയായ സീനില്‍ ഞാന്‍ എന്റെ ക്രോധം പകരും; ഞാന്‍ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
16também atearei um fogo no Egito; Pelúsio terá angústia, Tebas será destruída, e Mênfis terá adversários em pleno dia.
16ഞാന്‍ മിസ്രയീമിന്നു തീ വേക്കും; സീന്‍ അതിവേദനയില്‍ ആകും; നോവ് പിളര്‍ന്നുപോകും; നോഫിന്നു പകല്‍സമയത്തു വൈരികള്‍ ഉണ്ടാകും.
17Os mancebos de Om e Pi-Besete cairão � espada, e estas cidades irão ao cativeiro.
17ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാര്‍ വാള്‍കൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.
18E em Tapanes se escurecerá o dia, quando eu quebrar ali os jugos do Egito, e nela cessar a soberba do seu poder; quanto a ela, uma nuvem a cobrirá, e suas filhas irão ao cativeiro.
18ഞാന്‍ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോള്‍ തഹഫ്നേഹെസില്‍ പകല്‍ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.
19Assim executarei juízos no Egito, e saberão que eu sou o Senhor.
19ഇങ്ങനെ ഞാന്‍ മിസ്രയീമില്‍ ന്യായവിധികളെ നടത്തും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
20E sucedeu no ano undécimo, no mês primeiro, aos sete do mês, que veio a mim a palavra do Senhor, dizendo:
20പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
21Filho do homem, eu quebrei o braço de Faraó, rei do Egito; e eis que não foi atado para se lhe aplicar remédios curativos, nem se lhe porão ligaduras para o atar, para torná-lo forte, a fim de pegar na espada.
21മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാന്‍ ഒടിച്ചിരിക്കുന്നു; അതു വാള്‍ പിടിപ്പാന്‍ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.
22Portanto assim diz o Senhor Deus: Eis que eu estou contra Faraó, rei do Egito, e quebrarei os seus braços, assim o forte como o que já foi quebrado; e farei cair da sua mão a espada.
22അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാന്‍ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാന്‍ അവന്റെ കയ്യില്‍നിന്നു വീഴിച്ചുകളകയും ചെയ്യും.
23E espalharei os egípcios entre as nações, e os dispersarei pelas terras.
23ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു ദേശങ്ങളില്‍ ചിതറിച്ചുകളയും.
24Mas fortalecerei os braços do rei de Babilônia, e pôr-lhe-ei na mão a minha espada; quebrarei, porém, os braços de Faraó, e diante daquele gemerá como quem está mortalmente ferido.
24ഞാന്‍ ബാബേല്‍രാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യില്‍ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാന്‍ ഒടിച്ചുകളയും; മുറിവേറ്റവന്‍ ഞരങ്ങുന്നതുപോലെ അവര്‍ അവന്റെ മുമ്പില്‍ ഞരങ്ങും.
25Eu sustentarei os braços do rei de Babilônia, mas os braços de Faraó cairão; e saberão que eu sou o Senhor, quando eu puser a minha espada na mão do rei de Babilônia, e ele a estender sobre a terra do Egito.
25ഇങ്ങനെ ഞാന്‍ ബാബേല്‍രാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങള്‍ വീണുപോകും; ഞാന്‍ എന്റെ വാളിനെ ബാബേല്‍രാജാവിന്റെ കയ്യില്‍ കൊടുത്തിട്ടു അവന്‍ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഔങ്ങുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
26E espalharei os egípcios entre as nações, e os dispersarei pelas terras; saberão assim que eu sou o Senhor.
26ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു ദേശങ്ങളില്‍ ചിതറിച്ചുകളയും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.