1No ano vinte e cinco do nosso cativeiro, no princípio do ano, no décimo dia do mês, no ano catorze depois que a cidade foi conquistada, naquele mesmo dia veio sobre mim a mão do Senhor,
1ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കല്‍ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടില്‍, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേല്‍ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
2e em visões de Deus me levou � terra de Israel, e me pôs sobre um monte muito alto, sobre o qual havia como que um edifício de cidade para a banda do sul.
2ദിവ്യദര്‍ശനങ്ങളില്‍ അവന്‍ എന്നെ യിസ്രായേല്‍ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്ന ഒരു പര്‍വ്വതത്തിന്മേല്‍ നിര്‍ത്തി; അതിന്മേല്‍ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.
3Levou-me, pois, para lá; e eis um homem cuja aparência era como a do bronze, tendo na mão um cordel de linho e uma cana de medir; e ele estava em pé na porta.
3അവന്‍ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യില്‍ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍ പടിവാതില്‍ക്കല്‍നിന്നു.
4E disse-me o homem: Filho do homem, vê com os teus olhos, e ouve com os teus ouvidos, e põe no teu coração tudo quanto eu te fizer ver; porque, para to mostrar foste tu aqui trazido. Anuncia pois � casa de Israel tudo quanto vires.
4ആ പുരുഷന്‍ എന്നോടുമനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന്‍ നിന്നെ കാണിപ്പാന്‍ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാന്‍ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേല്‍ഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.
5E havia um muro ao redor da casa do lado de fora, e na mão do homem uma cana de medir de seis côvados de comprimento, tendo cada côvado um palmo a mais; e ele mediu a largura do edifício, era uma cana; e a altura, uma cana.
5എന്നാല്‍ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതില്‍ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യില്‍ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവന്‍ മതില്‍ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;
6Então veio � porta que olhava para o oriente, e subiu pelos seus degraus; mediu o limiar da porta, era uma cana de largo, e o outro limiar, uma cana de largo.
6പിന്നെ അവന്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിങ്കല്‍ ചെന്നു അതിന്റെ പതനങ്ങളില്‍ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;
7E cada câmara tinha uma cana de comprido, e uma cana de largo; e o espaço entre as câmaras era de cinco côvados; e o limiar da porta, ao pé do vestíbulo da porta, em direção da casa, tinha uma cana.
7ഔരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങള്‍ തമ്മില്‍ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.
8Também mediu o vestíbulo da porta em direção da casa, uma cana.
8അവന്‍ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.
9Então mediu o vestíbulo da porta, e tinha oito côvados; e os seus pilares, dois côvados; e o vestíbulo da porta olha para a casa.
9അവന്‍ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകള്‍ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
10E as câmaras da porta para o lado do oriente eram três dum lado, e três do outro; a mesma medida era a das três; também os umbrais dum lado e do outro tinham a mesma medida.
10കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകള്‍ക്കു ഒരേ അളവും ആയിരുന്നു.
11Mediu mais a largura da entrada da porta, que era de dez côvados; e o comprimento da porta, treze côvados.
11അവന്‍ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നുപതിമൂന്നു മുഴം.
12E a margem em frente das câmaras dum lado era de um côvado, e de um côvado a margem do outro lado; e cada câmara tinha seis côvados de um lado, e seis côvados do outro.
12മാടങ്ങളുടെ മുമ്പില്‍ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഔരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
13Então mediu a porta desde o telhado de uma câmara até o telhado da outra, era vinte e cinco côvados de largo, estando porta defronte de porta.
13അവന്‍ ഒരു മാടത്തിന്റെ മേല്പുരമുതല്‍ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതില്‍ ഇരുപത്തഞ്ചു മുഴമായിരുന്നു.
14Mediu também o vestíbulo, vinte côvados; e em torno do vestíbulo da porta estava o átrio.
14അവന്‍ പൂമുഖം അളന്നുഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങള്‍ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
15E, desde a dianteira da porta da entrada até a dianteira do vestíbulo da porta interior, havia cinquenta covados.
15പ്രവേശനവാതിലിന്റെ മുന്‍ ഭാഗം തുടങ്ങി അകത്തെ വാതില്‍ക്കലെ പൂമുഖത്തിന്റെ മുന്‍ ഭാഗംവരെ അമ്പുത മുഴമായിരുന്നു.
16Havia também janelas de fechar nas câmaras e nos seus umbrais, dentro da porta ao redor, e da mesma sorte nos vestíbulos; e as janelas estavam � roda pela parte de dentro; e nos umbrais havia palmeiras.
16ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങള്‍ ഉണ്ടായിരുന്നു; ആ ജാലകങ്ങള്‍ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഔരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
17Então ele me levou ao átrio exterior; e eis que havia câmaras e um pavimento feitos para o átrio em redor; trinta câmaras havia naquele pavimento.
17പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഔരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കല്‍ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
18E o pavimento, isto é, o pavimento inferior, corria junto �s portas segundo o comprimento das portas.
18കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്‍ശ്വത്തില്‍ ആയിരുന്നു; അതു താഴത്തെ കലളം.
19A seguir ele mediu a largura desde a dianteira da porta inferior até a dianteira do átrio interior, por fora, cem côvados, tanto do oriente como do norte.
19പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്റെ മുന്‍ ഭാഗം മുതല്‍ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍ ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
20E, quanto � porta que olhava para o norte, no átrio exterior, ele mediu o seu comprimento e a sua largura.
20വടക്കോട്ടു ദര്‍ശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവന്‍ അളന്നു.
21As suas câmaras eram três dum lado, e três do outro; e os seus umbrais e os seus vestíbulos eram da medida da primeira porta: de cinqüenta côvados era o seu comprimento, e a largura de vinte e cinco côvados.
21അതിന്റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
22As suas janelas, e o seu vestíbulo, e as suas palmeiras eram da medida da porta que olhava para o oriente; e subia-se para ela por sete degraus; e o seu vestíbulo estava diante dela.
22അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താല്‍ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.
23Havia uma porta do átrio interior defronte da outra porta tanto do norte como do oriente; e mediu de porta a porta cem côvados.
23അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതല്‍ മറ്റെ ഗോപുരംവരെ അവന്‍ അളന്നുനൂറു മുഴം.
24Então ele me levou ao caminho do sul; e eis que havia ali uma porta que olhava para o sul; e mediu os seus umbrais e o seu vestíbulo conforme estas medidas.
24പിന്നെ അവന്‍ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവന്‍ ഈ അളവുപോലെ തന്നേ അളന്നു.
25E havia também janelas em redor do seu vestíbulo, como as outras janelas; cinqüenta côvados era o comprimento, e a largura vinte e cinco covados.
25ആ ജാലകങ്ങള്‍ പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
26Subia-se a ela por sete degraus, e o seu vestíbulo era diante deles; e tinha palmeiras, uma de uma banda e outra da outra, nos seus umbrais.
26അതിലേക്കു കയറുവാന്‍ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേല്‍ ഈന്തപ്പനകള്‍ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
27Também havia uma porta para o átrio interior que olha para o sul; e mediu de porta a porta, para o sul, cem côvados.
27അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതല്‍ മറ്റെഗോപുരംവരെ അവന്‍ അളന്നുനൂറു മുഴം.
28Então me levou ao átrio interior pela porta do sul; e mediu a porta do sul conforme estas medidas.
28പിന്നെ അവന്‍ തെക്കെ ഗോപുരത്തില്‍കൂടി എന്നെ അകത്തെ പ്രാകാരത്തില്‍ കൊണ്ടു ചെന്നു; അവന്‍ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
29E as suas câmaras, e os seus umbrais, e o seu vestíbulo eram conforme estas medidas; e nele havia janelas e no seu vestíbulo ao redor; o comprimento era de cinquenta côvados, e a largura de vinte e cinco côvados.
29അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
30Havia um vestíbulo em redor; o comprimento era de vinte e cinco côvados e a largura de cinco côvados.
30പൂമുഖങ്ങള്‍ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
31O seu vestíbulo olhava para o átrio exterior; e havia palmeiras nos seus umbrais; e subia-se a ele por oito degraus.
31അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല്‍ ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.
32Depois me levou ao átrio interior, que olha para o oriente; e mediu a porta conforme estas medidas;
32പിന്നെ അവന്‍ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവന്‍ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.
33e também as suas câmaras, e os seus umbrais, e o seu vestíbulo, conforme estas medidas; também nele havia janelas e no seu vestíbulo ao redor; o comprimento era de cinqüenta côvados, e a largura era de vinte e cinco côvados.
33അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;
34E o seu vestíbulo olhava para o átrio exterior; também havia palmeiras nos seus umbrais de uma e de outra banda; e subia-se a ele por oito degraus.
34അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല്‍ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.
35Então me levou � porta do norte; e mediu-a conforme estas medidas.
35പിന്നെ അവന്‍ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.
36As suas câmaras, os seus umbrais, e o seu vestíbulo; também tinha janelas em redor; o comprimento era de cinqüenta côvados, e a largura de vinte e cinco côvados.
36അവന്‍ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
37E os seus umbrais olhavam para o átrio exterior; também havia palmeiras nos seus umbrais de uma e de outra banda; e subia-se a ela por oito degraus.
37അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേല്‍ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.
38Havia uma câmara com a sua entrada junto aos umbrais perto das portas; aí se lavava o holocausto.
38അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തില്‍കൂടി ആയിരുന്നു; അവിടെ അവര്‍ ഹോമയാഗം കഴുകും.
39E no vestíbulo da porta havia duas mesas de uma banda, e duas da outra, em que se haviam de imolar o holocausto e a oferta pelo pecado e a oferta pela culpa.
39ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേല്‍ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
40Também duma banda, do lado de fora, junto da subida para a entrada da porta que olha para o norte, havia duas mesas; e da outra banda do vestíbulo da porta, havia duas mesas.
40ഗോപുരപ്രവേശനത്തിങ്കല്‍ കയറുമ്പോള്‍ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
41Havia quatro mesas de uma, e quatro mesas da outra banda, junto � porta; oito mesas, sobre as quais imolavam os sacrifícios.
41ഗോപുരത്തിന്റെ പാര്‍ശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേല്‍ അവര്‍ യാഗങ്ങളെ അറുക്കും.
42E havia para o holocausto quatro mesas de pedras lavradas, sendo o comprimento de um côvado e meio, a largura de um côvado e meio, e a altura de um côvado; e sobre elas se punham os instrumentos com que imolavam o holocausto e o sacrifício.
42ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേല്‍ അവര്‍ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ വേക്കും.
43E ganchos, de um palmo de comprido, estavam fixos por dentro ao redor; e sobre as mesas estava a carne da oferta.
43അകത്തു ചുറ്റിലും നാലു വിരല്‍ നീളമുള്ള കൊളുത്തുകള്‍ തറെച്ചിരുന്നു; എന്നാല്‍ മേശകളുടെ മേല്‍ നിവേദിതമാംസം വേക്കും.
44Fora da porta interior estavam as câmaras para os cantores, no átrio interior, que estava ao lado da porta do norte; e elas olhavam para o sul; uma estava ao lado da porta do oriente, e olhava para o norte.
44അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തില്‍ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.
45E ele me disse: Esta câmara que olha para o sul é para os sacerdotes que têm a guarda do templo.
45അവന്‍ എന്നോടു കല്പിച്ചതുതെക്കോട്ടു ദര്‍ശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു.
46Mas a câmara que olha para o norte é para os sacerdotes que têm a guarda do altar, a saber, os filhos de Zadoque, os quais dentre os filhos de Levi se chegam ao Senhor para o servirem.
46വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു; ഇവര്‍ യഹോവേക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരില്‍ സാദോക്കിന്റെ പുത്രന്മാരാകുന്നു.
47E mediu o átrio; o comprimento era de cem côvados e a largura de cem côvados, um quadrado; e o altar estava diante do templo.
47അവന്‍ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുന്‍ വശത്തായിരുന്നു.
48Então me levou ao vestíbulo do templo, e mediu cada umbral do vestíbulo, cinco côvados de um lado e cinco côvados do outro; e a largura da porta era de três côvados de um lado, e de três côvados do outro.
48പിന്നെ അവന്‍ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
49O comprimento do vestíbulo era de vinte côvados, e a largura de doze côvados; e era por dez degraus que se subia a ele; e havia colunas junto aos umbrais, uma de um lado e outra do outro.
49പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകള്‍ക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകള്‍ ഉണ്ടായിരുന്നു.