Portuguese: Almeida Atualizada

Malayalam

Ezekiel

48

1São estes os nomes das tribos: desde o extremo norte, ao longo do caminho de Hetlom, até a entrada de Hamate, até Hazar-Enom, junto ao termo setentrional de Damasco, defronte de Hamate, com as suas fronteiras estendendo-se do oriente ao ocidente, Dã terá uma porção.
1എന്നാല്‍ ഗോത്രങ്ങളുടെ പേരുകള്‍ ആവിതുവടക്കെ അറ്റംമുതല്‍ ഹെത്ളോന്‍ വഴിക്കരികെയുള്ള ഹമാത്ത്വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസര്‍-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാര്‍ശ്വത്തില്‍ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഔഹരി ഒന്നു.
2Junto ao termo de Dã, desde a fronteira oriental até a fronteira ocidental, Aser terá uma porção.
2ദാന്റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഔഹരി ഒന്നു.
3Junto ao termo de Aser, desde a fronteira oriental até a fronteira ocidental, Naftali terá uma porção.
3ആശേരിന്റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഔഹരി ഒന്നു.
4Junto ao termo de Naftali, desde a fronteira oriental até a fronteira ocidental, Manasses terá uma porção.
4നഫ്താലിയുടെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഔഹരി ഒന്നു.
5Junto ao termo de Manassés, desde a fronteira oriental até a fronteira ocidental, Efraim terá uma porção.
5മനശ്ശെയുടെ അതിരിങ്കല്‍ കിഴക്കുഭാഗംമുതല്‍ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഔഹരി ഒന്നു.
6Junto ao termo de Efraim, desde a fronteira oriental até a fronteira ocidental, Rúben terá uma porção.
6എഫ്രയീമിന്റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഔഹരി ഒന്നു.
7Junto ao termo de Rúben desde a fronteira oriental até a fronteira ocidental, Judá terá uma porção.
7രൂബേന്റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഔഹരി ഒന്നു.
8Junto ao termo de Judá, desde a fronteira oriental até a fronteira ocidental, será a oferta que haveis de fazer de vinte e cinco mil canas de largura, e do comprimento de cada uma das porções, desde a fronteira oriental até a fronteira ocidental. O santuário estará no meio dela.
8യെഹൂദയുടെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഔഹരികളില്‍ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങള്‍ അര്‍പ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവില്‍ ആയിരിക്കേണം.
9A oferta que haveis de fazer ao Senhor será do comprimento de vinte e cinco mil canas, e da largura de dez mil.
9നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയയായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.
10Será para os sacerdotes uma porção desta santa oferta, medindo para o norte vinte e cinco mil canas de comprimento, para o ocidente dez mil de largura, para o oriente dez mil de largura, e para o sul vinte e cinco mil de comprimento; e o santuário do Senhor estará no meio dela.
10ഈ വിശുദ്ധവഴിപാടു പുരോഹിതന്മാര്‍ക്കും ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവില്‍ ആയിരിക്കേണം.
11Sim, será para os sacerdotes consagrados dentre os filhos de Zadoque, que guardaram a minha ordenança, e não se desviaram quando os filhos de Israel se extraviaram, como se extraviaram os outros levitas.
11അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേല്‍മക്കള്‍ തെറ്റിപ്പോയ കാലത്തു ലേവ്യര്‍ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം.
12E o oferecido ser-lhes-á repartido da santa oferta da terra, coisa santíssima, junto ao termo dos levitas.
12അങ്ങനെ അതു അവര്‍ക്കും ലേവ്യരുടെ അതിരിങ്കല്‍ ദേശത്തിന്റെ വഴിപാടില്‍നിന്നു ഒരു വഴിപാടും അതി പരിശുദ്ധവുമായിരിക്കേണം.
13Também os levitas terão, consoante o termo dos sacerdotes, vinte e cinco mil canas de comprimento, e de largura dez mil; todo o comprimento será vinte e cinco mil, e a largura dez mil.
13പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യര്‍ക്കും ഉരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.
14E não venderão nada disto nem o trocarão, nem transferirão as primícias da terra, porque é santo ao Senhor.
14അവര്‍ അതില്‍ ഒട്ടും വില്‍ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യര്‍ക്കും കൈവശം കൊടുക്കയുമരുതു; അതു യഹോവേക്കു വിശുദ്ധമല്ലോ.
15Mas as cinco mil, as que restam da largura, defronte das vinte e cinco mil, ficarão para uso comum, para a cidade, para habitação e para arrabaldes; e a cidade estará no meio.
15എന്നാല്‍ ഇരുപത്തയ്യായിരംമുഴം വീതിയില്‍ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിന്‍ പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.
16E estas serão as suas medidas: a fronteira setentrional terá quatro mil e quinhentas canas, e a fronteira do sul quatro mil e quinhentas, e a fronteira oriental quatro mil e quinhentas, e a fronteira ocidental quatro mil e quinhentas.
16അതിന്റെ അളവു ആവിതുവടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
17Os arrabaldes, que a cidade terá, serão para o norte de duzentas e cinqüenta canas, e para o sul de duzentas e cinqüenta, e para o oriente de duzentas e cinqüenta, e para o ocidente de duzentas e cinqüenta.
17നഗരത്തിന്നുള്ള വെളിന്‍ പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം.
18E, quanto ao que ficou do resto no comprimento, de conformidade com a santa oferta, será de dez mil para o oriente e dez mil para o ocidente; e corresponderá � santa oferta; e a sua novidade será para sustento daqueles que servem a cidade.
18എന്നാല്‍ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തില്‍ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.
19E os que servem a cidade, dentre todas as tribos de Israel, cultivá-lo-ão.
19യിസ്രായേലിന്റെ സര്‍വ്വഗോത്രങ്ങളിലുംനിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാര്‍ അതില്‍ കൃഷിചെയ്യേണം.
20A oferta inteira será de vinte e cinco mil canas por vinte e cinco mil; em quadrado a oferecereis como porção santa, incluindo o que possui a cidade.
20വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങള്‍ അര്‍പ്പിക്കേണം.
21O que restar será para o príncipe; desta e da outra banda da santa oferta, e da possessão da cidade; defronte das vinte e cinco mil canas da oferta, na direção do termo oriental, e para o ocidente, defronte das vinte e cinco mil, na direção do termo ocidental, correspondente �s porções, isso será a parte do príncipe; e a oferta santa e o santuário do templo estarão no meio.
21ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഔഹരികള്‍ക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവില്‍ ആയിരിക്കേണം;
22A possessão dos levitas, e a possessão da cidade estarão no meio do que pertencer ao príncipe. Entre o termo de Judá e o termo de Benjamim será a porção do príncipe.
22പ്രഭുവിന്നുള്ളതിന്റെ നടുവില്‍ ലേവ്യര്‍ക്കുംള്ള സ്വത്തു മുതലക്കും നഗരസ്വത്തുമുതലക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയില്‍ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.
23Ora quanto ao resto das tribos: desde a fronteira oriental até a fronteira ocidental, Benjamim terá uma porção.
23ശേഷമുള്ള ഗോത്രങ്ങള്‍ക്കോകിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഔഹരി ഒന്നു.
24Junto ao termo de Benjamim, desde a fronteira oriental até a fronteira ocidental, Simeão terá uma porção.
24ബെന്യാമീന്റെ അതിരിങ്കല്‍ കഴിക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗമവരെ ശിമെയോന്നു ഔഹരി ഒന്നു.
25Junto ao termo de Simeão, desde a fronteira oriental até a fronteira ocidental, Issacar terá uma porção.
25ശിമെയൊന്റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഔഹരി ഒന്നു.
26Junto ao termo de Issacar, desde a fronteira oriental até a fronteira ocidental, Zebulom terá uma porção.
26യിസ്സാഖാരിന്റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഔഹരി ഒന്നു.
27Junto ao termo de Zebulom, desde a fronteira oriental até a fronteira ocidental, Gade terá uma porção.
27സെബൂലൂന്റെ അതിരിങ്കല്‍ കിഴക്കേഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഔഹരി ഒന്നു.
28Junto ao termo de Gade, na fronteira sul, para o sul, o termo será desde Tamar até as águas de Meribate-Cades, até o Ribeiro do Egito, e até o Mar Grande.
28ഗാദിന്റെ അതിരിങ്കല്‍ തെക്കോട്ടു തെക്കെ ഭാഗത്തു അതിര്‍ താമാര്‍മുതല്‍ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.
29Esta é a terra que sorteareis em herança para as tribos de Israel, e são estas as suas respectivas porções, diz o Senhor Deus.
29നിങ്ങള്‍ ചീട്ടിട്ടു യിസ്രായേല്‍ഗോത്രങ്ങള്‍ക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഔഹരികള്‍ ഇവതന്നേ എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
30E estas são as saídas da cidade: da banda do norte quatro mil e quinhentos côvados por medida;
30നഗരത്തിന്റെ പരിമാണമാവിതുവടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.
31e as portas da cidade serão conforme os nomes das tribos de Israel; três portas para o norte; a porta de Rúben a porta de Judá, e a porta de Levi.
31നഗരത്തിന്റെ ഗോപുരങ്ങള്‍ യിസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
32Da banda do oriente quatro mil e quinhentos côvados, e três portas, a saber: a porta de José, a porta de Benjamim, e a porta de Dã.
32കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുയോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.
33Da banda do sul quatro mil e quinhentos côvados, e três portas: a porta de Simeão, a porta de Issacar, e a porta de Zebulom.
33തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.
34Da banda do ocidente quatro mil e quinhentos côvados, e as suas três portas: a porta de Gade, a porta de Aser, e a porta de Naftali.
34പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.
35Dezoito mil côvados terá ao redor; e o nome da cidade desde aquele dia será Jeová-Samá.
35അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതല്‍ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.