1Subiu, pois, Abrão do Egito para o Negebe, levando sua mulher e tudo o que tinha, e Ló o acompanhava.
1ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
2Abrão era muito rico em gado, em prata e em ouro.
2കന്നുകാലി, വെള്ളി, പൊന്നു ഈ വകയില്‍ അബ്രാം ബഹുസമ്പന്നനായിരുന്നു.
3Nas suas jornadas subiu do Negebe para Betel, até o lugar onde outrora estivera a sua tenda, entre Betel e Ai,
3അവന്‍ തന്റെ യാത്രയില്‍ തെക്കുനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
4até o lugar do altar, que dantes ali fizera; e ali invocou Abrão o nome do Senhor.
4അവിടെ അബ്രാം യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
5E também Ló, que ia com Abrão, tinha rebanhos, gado e tendas.
5അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
6Ora, a terra não podia sustentá-los, para eles habitarem juntos; porque os seus bens eram muitos; de modo que não podiam habitar juntos.
6അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്‍പ്പാന്‍ കഴിഞ്ഞില്ല.
7Pelo que houve contenda entre os pastores do gado de Abrão, e os pastores do gado de Ló. E nesse tempo os cananeus e os perizeus habitavam na terra.
7അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.
8Disse, pois, Abrão a Ló: Ora, não haja contenda entre mim e ti, e entre os meus pastores e os teus pastores, porque somos irmãos.
8അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
9Porventura não está toda a terra diante de ti? Rogo-te que te apartes de mim. Se tu escolheres a esquerda, irei para a direita; e se a direita escolheres, irei eu para a esquerda.
9ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
10Então Ló levantou os olhos, e viu toda a planície do Jordão, que era toda bem regada (antes de haver o Senhor destruído Sodoma e Gomorra), e era como o jardim do Senhor, como a terra do Egito, até chegar a Zoar.
10അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
11E Ló escolheu para si toda a planície do Jordão, e partiu para o oriente; assim se apartaram um do outro.
11ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു.
12Habitou Abrão na terra de Canaã, e Ló habitou nas cidades da planície, e foi armando as suas tendas até chegar a Sodoma.
12അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
13Ora, os homens de Sodoma eram maus e grandes pecadores contra o Senhor.
13സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
14E disse o Senhor a Abrão, depois que Ló se apartou dele: Levanta agora os olhos, e olha desde o lugar onde estás, para o norte, para o sul, para o oriente e para o ocidente;
14ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
15porque toda esta terra que vês, te hei de dar a ti, e � tua descendência, para sempre.
15നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
16E farei a tua descendência como o pó da terra; de maneira que se puder ser contado o pó da terra, então também poderá ser contada a tua descendência.
16ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം.
17Levanta-te, percorre esta terra, no seu comprimento e na sua largura; porque a darei a ti.
17നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും.
18Então mudou Abrão as suas tendas, e foi habitar junto dos carvalhos de Manre, em Hebrom; e ali edificou um altar ao Senhor.
18അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു.