Portuguese: Almeida Atualizada

Malayalam

Genesis

40

1Depois destas coisas o copeiro do rei do Egito e o seu padeiro ofenderam o seu senhor, o rei do Egito.
1അനന്തരം മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
2Pelo que se indignou Faraó contra os seus dois oficiais, contra o copeiro-mor e contra o padeiro-mor;
2ഫറവോന്‍ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
3e mandou detê-los na casa do capitão da guarda, no cárcere onde José estava preso;
3അവരെ അകമ്പടിനായകന്റെ വീട്ടില്‍ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തില്‍ ആക്കി.
4e o capitão da guarda pô-los a cargo de José, que os servia. Assim estiveram por algum tempo em detenção.
4അകമ്പടിനായകന്‍ അവരെ യോസേഫിന്റെ പക്കല്‍ ഏല്പിച്ചു; അവന്‍ അവര്‍ക്കും ശുശ്രൂഷചെയ്തു; അവര്‍ കുറെക്കാലം തടവില്‍ കിടന്നു.
5Ora, tiveram ambos um sonho, cada um seu sonho na mesma noite, cada um conforme a interpretação do seu sonho, o copeiro e o padeiro do rei do Egito, que se achavam presos no cárcere:
5മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില്‍ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില്‍ തന്നേ വെവ്വേറെ അര്‍ത്ഥമുള്ള ഔരോ സ്വപ്നം കണ്ടു.
6Quando José veio a eles pela manhã, viu que estavam perturbados:
6രാവിലെ യോസേഫ് അവരുടെ അടുക്കല്‍ വന്നു നോക്കിയപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.
7Perguntou, pois, a esses oficiais de Faraó, que com ele estavam no cárcere da casa de seu senhor, dizendo: Por que estão os vossos semblantes tão tristes hoje?
7അവന്‍ യജമാനന്റെ വീട്ടില്‍ തന്നോടുകൂടെ തടവില്‍ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടുനിങ്ങള്‍ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
8Responderam-lhe: Tivemos um sonho e ninguém há que o interprete. Pelo que lhes disse José: Porventura não pertencem a Deus as interpretações? Contai-mo, peço-vos.
8അവര്‍ അവനോടുഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.
9Então contou o copeiro-mor o seu sonho a José, dizendo-lhe: Eis que em meu sonho havia uma vide diante de mim,
9അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞതുഎന്റെ സ്വപ്നത്തില്‍ ഇതാ, എന്റെ മുമ്പില്‍ ഒരു മുന്തിരി വള്ളി.
10e na vide três sarmentos; e, tendo a vide brotado, saíam as suas flores, e os seus cachos produziam uvas maduras.
10മുന്തിരിവള്ളിയില്‍ മൂന്നു കൊമ്പു; അതു തളിര്‍ത്തു പൂത്തു; കുലകളില്‍ മുന്തിരിങ്ങാ പഴുത്തു.
11O copo de Faraó estava na minha mão; e, tomando as uvas, eu as espremia no copo de Faraó e entregava o copo na mão de Faraó.
11ഫറവോന്റെ പാനപാത്രം എന്റെ കയ്യില്‍ ഉണ്ടായിരുന്നു; ഞാന്‍ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തില്‍ പിഴിഞ്ഞുപാനപാത്രം ഫറവോന്റെ കയ്യില്‍ കൊടുത്തു.
12Então disse-lhe José: Esta é a sua interpretação: Os três sarmentos são três dias;
12യോസേഫ് അവനോടു പറഞ്ഞതുഅതിന്റെ അര്‍ത്ഥം ഇതാകുന്നുമൂന്നു കൊമ്പു മൂന്നു ദിവസം.
13dentro de três dias Faraó levantará a tua cabeça, e te restaurará ao teu cargo; e darás o copo de Faraó na sua mão, conforme o costume antigo, quando eras seu copeiro.
13മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവു പോലെ ഫറവോന്റെ കയ്യില്‍ പാനപാത്രം കൊടുക്കും.
14Mas lembra-te de mim, quando te for bem; usa, peço-te, de compaixão para comigo e faze menção de mim a Faraó e tira-me desta casa;
14എന്നാല്‍ നീ ശുഭമായിരിക്കുമ്പോള്‍ എന്നെ ഔര്‍ത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടില്‍നിന്നു വിടുവിക്കേണമേ.
15porque, na verdade, fui roubado da terra dos hebreus; e aqui também nada tenho feito para que me pusessem na masmorra.
15എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയില്‍ എന്നെ ഇടേണ്ടതിന്നു ഞാന്‍ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.
16Quando o padeiro-mor viu que a interpretação era boa, disse a José: Eu também sonhei, e eis que três cestos de pão branco estavam sobre a minha cabeça.
16അര്‍ത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടുഞാനും സ്വപ്നത്തില്‍ എന്റെ തലയില്‍ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
17E no cesto mais alto havia para Faraó manjares de todas as qualidades que fazem os padeiros; e as aves os comiam do cesto que estava sobre a minha cabeça.
17മേലത്തെ കൊട്ടയില്‍ ഫറവോന്റെ വക അപ്പത്തരങ്ങള്‍ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികള്‍ എന്റെ തലയിലെ കൊട്ടയില്‍ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.
18Então respondeu José: Esta é a interpretação do sonho: Os três cestos são três dias;
18അതിന്നു യോസേഫ്അതിന്റെ അര്‍ത്ഥം ഇതാകുന്നുമൂന്നു കൊട്ട മൂന്നു ദിവസം.
19dentro de três dias tirará Faraó a tua cabeça, e te pendurará num madeiro, e as aves comerão a tua carne de sobre ti.
19മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേല്‍ തൂക്കും; പക്ഷികള്‍ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.
20E aconteceu ao terceiro dia, o dia natalício de Faraó, que este deu um banquete a todos os seus servos; e levantou a cabeça do copeiro-mor, e a cabeça do padeiro-mor no meio dos seus servos;
20മൂന്നാം നാളില്‍ ഫറവോന്റെ തിരുനാളില്‍ അവന്‍ തന്റെ സകലദാസന്മാര്‍ക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഔര്‍ത്തു.
21e restaurou o copeiro-mor ao seu cargo de copeiro, e este deu o copo na mão de Faraó;
21പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യില്‍ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.
22mas ao padeiro-mor enforcou, como José lhes havia interpretado.
22അപ്പക്കാരുടെ പ്രമാണിയെയോ അവന്‍ തൂക്കിച്ചു; യോസേഫ് അര്‍ത്ഥം പറഞ്ഞതുപോലെ തന്നെ.
23O copeiro-mor, porém, não se lembrou de José, antes se esqueceu dele.
23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഔര്‍ക്കാതെ അവനെ മറന്നുകളഞ്ഞു.