Portuguese: Almeida Atualizada

Malayalam

Genesis

42

1Ora, Jacó soube que havia trigo no Egito, e disse a seus filhos: Por que estais olhando uns para os outros?
1മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോള്‍ തന്റെ പുത്രന്മാരോടുനിങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കിനിലക്കുന്നതു എന്തു?
2Disse mais: Tenho ouvido que há trigo no Egito; descei até lá, e de lá comprai-o para nós, a fim de que vivamos e não morramos.
2മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിന്‍ എന്നു പറഞ്ഞു.
3Então desceram os dez irmãos de José, para comprarem trigo no Egito.
3യോസേഫിന്റെ സഹോദരന്മാര്‍ പത്തുപേര്‍ മിസ്രയീമില്‍ ധാന്യം കൊള്ളുവാന്‍ പോയി.
4Mas a Benjamim, irmão de José, não enviou Jacó com os seus irmãos, pois disse: Para que, porventura, não lhe suceda algum desastre.
4എന്നാല്‍ യോസേഫിന്റെ അനുജനായ ബേന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
5Assim entre os que iam lá, foram os filhos de Israel para comprar, porque havia fome na terra de Canaã.
5അങ്ങനെ ധാന്യം കൊള്ളുവാന്‍ വന്നവരുടെ ഇടയില്‍ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാന്‍ ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
6José era o governador da terra; era ele quem vendia a todo o povo da terra; e vindo os irmãos de José, prostraram-se diante dele com o rosto em terra.
6യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
7José, vendo seus irmãos, reconheceu-os; mas portou-se como estranho para com eles, falou-lhes asperamente e perguntou-lhes: Donde vindes? Responderam eles: Da terra de Canaã, para comprarmos mantimento.
7യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചുനിങ്ങള്‍ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നുആഹാരം കൊള്ളുവാന്‍ കനാന്‍ ദെശത്തു നിന്നു വരുന്നു എന്നു അവര്‍ പറഞ്ഞു.
8José, pois, reconheceu seus irmãos, mas eles não o reconheceram.
8യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.
9Lembrou-se então José dos sonhos que tivera a respeito deles, e disse-lhes: Vós sois espias, e viestes para ver a nudez da terra.
9യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഔര്‍ത്തു അവരോടുനിങ്ങള്‍ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുര്‍ബ്ബലഭാഗം നോക്കുവാന്‍ നിങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
10Responderam-lhe eles: Não, senhor meu; mas teus servos vieram comprar mantimento.
10അവര്‍ അവനോടുഅല്ല, യജമാനനേ, അടിയങ്ങള്‍ ആഹാരം കൊള്ളുവാന്‍ വന്നിരിക്കുന്നു;
11Nós somos todos filhos de um mesmo homem; somos homens de retidão; os teus servos não são espias.
11ഞങ്ങള്‍ എല്ലാവരും ഒരാളുടെ മക്കള്‍; ഞങ്ങള്‍ പരമാര്‍ത്ഥികളാകുന്നു; അടിയങ്ങള്‍ ഒറ്റുകാരല്ല എന്നു പറഞ്ഞു.
12Replicou-lhes: Não; antes viestes para ver a nudez da terra.
12അവന്‍ അവരോടുഅല്ല, നിങ്ങള്‍ ദേശത്തിന്റെ ദുര്‍ബ്ബലഭാഗം നോക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
13Mas eles disseram: Nós, teus servos, somos doze irmãos, filhos de um homem da terra de Canaã; o mais novo está hoje com nosso pai, e outro já não existe.
13അതിന്നു അവര്‍അടിയങ്ങള്‍ കനാന്‍ ദേശത്തുള്ള ഒരാളുടെ മക്കള്‍; പന്ത്രണ്ടു സഹോദരന്മാര്‍ ആകുന്നു; ഇളയവന്‍ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കല്‍ ഉണ്ടു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞു.
14Respondeu-lhe José: É assim como vos disse; sois espias.
14യോസേഫ് അവരോടു പറഞ്ഞതുഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒറ്റുകാര്‍ തന്നേ.
15Nisto sereis provados: Pela vida de Faraó, não saireis daqui, a menos que venha para cá vosso irmão mais novo.
15ഇതിനാല്‍ ഞാന്‍ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരന്‍ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങള്‍ ഇവിടെനിന്നു പുറപ്പെടുകയില്ല.
16Enviai um dentre vós, que traga vosso irmão, mas vós ficareis presos, a fim de serem provadas as vossas palavras, se há verdade convosco; e se não, pela vida de Faraó, vós sois espias.
16നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാന്‍ നിങ്ങളില്‍ ഒരുത്തനെ അയപ്പിന്‍ ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങള്‍ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികില്‍; ഫറവോനാണ, നിങ്ങള്‍ ഒറ്റുകാര്‍ തന്നേ.
17E meteu-os juntos na prisão por três dias.
17അങ്ങനെ അവന്‍ അവരെ മൂന്നു ദിവസം തടവില്‍ ആക്കി.
18Ao terceiro dia disse-lhes José: Fazei isso, e vivereis; porque eu temo a Deus.
18മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതുഞാന്‍ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിന്‍
19Se sois homens de retidão, que fique um dos irmãos preso na casa da vossa prisão; mas ide vós, levai trigo para a fome de vossas casas,
19നിങ്ങള്‍ പരമാര്‍ത്ഥികള്‍ എങ്കില്‍ നിങ്ങളുടെ ഒരു സഹോദരന്‍ കരാഗൃഹത്തില്‍ കിടക്കട്ടെ; നിങ്ങള്‍ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിന്‍ .
20e trazei-me o vosso irmão mais novo; assim serão verificadas vossas palavras, e não morrereis. E eles assim fizeram.
20എന്നാല്‍ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരേണം; അതിനാല്‍ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങള്‍ മരിക്കേണ്ടിവരികയില്ല; അവര്‍ അങ്ങനെ സമ്മതിച്ചു.
21Então disseram uns aos outros: Nós, na verdade, somos culpados no tocante a nosso irmão, porquanto vimos a angústia da sua alma, quando nos rogava, e não o quisemos atender; é por isso que vem sobre nós esta angústia.
21ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര്‍ തമ്മില്‍ പറഞ്ഞു.
22Respondeu-lhes Rúben: Não vos dizia eu: Não pequeis contra o menino; Mas não quisestes ouvir; por isso agora é requerido de nós o seu sangue.
22അതിന്നു രൂബേന്‍ ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
23E eles não sabiam que José os entendia, porque havia intérprete entre eles.
23യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവന്‍ ഇതു ഗ്രഹിച്ചു എന്നു അവര്‍ അറിഞ്ഞില്ല.
24Nisto José se retirou deles e chorou. Depois tornou a eles, falou-lhes, e tomou a Simeão dentre eles, e o amarrou perante os seus olhos.
24അവന്‍ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കല്‍ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തില്‍ നിന്നു ശിമെയോനെ പിടിച്ചു അവര്‍ കാണ്‍കെ ബന്ധിച്ചു.
25Então ordenou José que lhes enchessem de trigo os sacos, que lhes restituíssem o dinheiro a cada um no seu saco, e lhes dessem provisões para o caminho. E assim lhes foi feito.
25അവരുടെ ചാക്കില്‍ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കില്‍ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്‍ക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവര്‍ക്കും ചെയ്തുകൊടുത്തു.
26Eles, pois, carregaram o trigo sobre os seus jumentos, e partiram dali.
26അവര്‍ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.
27Quando um deles abriu o saco, para dar forragem ao seu jumento na estalagem, viu o seu dinheiro, pois estava na boca do saco.
27വഴിയമ്പലത്തില്‍വെച്ചു അവരില്‍ ഒരുത്തന്‍ കഴുതെക്കു തീന്‍ കൊടുപ്പാന്‍ ചാകൂ അഴിച്ചപ്പോള്‍ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല്‍ ഇരിക്കുന്നതു കണ്ടു,
28E disse a seus irmãos: Meu dinheiro foi-me devolvido; ei-lo aqui no saco. Então lhes desfaleceu o coração e, tremendo, viravam-se uns para os outros, dizendo: Que é isto que Deus nos tem feito?
28തന്റെ സഹോദരന്മാരോടുഎന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കില്‍ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ അവരുടെ ഉള്ളം തളര്‍ന്നു, അവര്‍ വിറെച്ചുദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
29Depois vieram para Jacó, seu pai, na terra de Canaã, e contaram-lhe tudo o que lhes acontecera, dizendo:
29അവര്‍ കനാന്‍ ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കല്‍ എത്തിയാറെ, തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു
30O homem, o senhor da terra, falou-nos asperamente, e tratou-nos como espias da terra;
30ദേശത്തിലെ അധിപതിയായവന്‍ ഞങ്ങള്‍ ദേശത്തെ ഒറ്റുനോക്കുന്നവര്‍ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
31mas dissemos-lhe: Somos homens de retidão; não somos espias;
31ഞങ്ങള്‍ അവനോടുഞങ്ങള്‍ പരാമാര്‍ത്ഥികളാകുന്നു, ഞങ്ങള്‍ ഒറ്റുകാരല്ല.
32somos doze irmãos, filhos de nosso pai; um já não existe e o mais novo está hoje com nosso pai na terra de Canaã.
32ഞങ്ങള്‍ ഒരു അപ്പന്റെ മക്കള്‍; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല; ഇളയവന്‍ കനാന്‍ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കല്‍ ഉണ്ടു എന്നു പറഞ്ഞു.
33Respondeu-nos o homem, o senhor da terra: Nisto conhecerei que vós sois homens de retidão: Deixai comigo um de vossos irmãos, levai trigo para a fome de vossas casas, e parti,
33അതിന്നു ദേശത്തിലെ അധിപതിയായവന്‍ ഞങ്ങളോടു പറഞ്ഞതുനിങ്ങള്‍ പരമാര്‍ത്ഥികള്‍ എന്നു ഞാന്‍ ഇതിനാല്‍ അറിയുംനിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കല്‍ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിന്‍ .
34e trazei-me vosso irmão mais novo; assim saberei que não sois espias, mas homens de retidão; então vos entregarei o vosso irmão e negociareis na terra.
34നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതിനാല്‍ നിങ്ങള്‍ ഒറ്റുകാരല്ല, പരമാര്‍ത്ഥികള്‍ തന്നേ എന്നു ഞാന്‍ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങള്‍ക്കു ഏല്പിച്ചുതരും; നിങ്ങള്‍ക്കു ദേശത്തു വ്യാപാരവും ചെയ്യാം.
35E aconteceu que, despejando eles os sacos, eis que o pacote de dinheiro de cada um estava no seu saco; quando eles e seu pai viram os seus pacotes de dinheiro, tiveram medo.
35പിന്നെ അവര്‍ ചാകൂ ഒഴിക്കുമ്പോള്‍ ഇതാ, ഔരോരുത്തന്റെ ചാക്കില്‍ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.
36Então Jacó, seu pai, disse-lhes: Tendes-me desfilhado; José já não existe, e não existe Simeão, e haveis de levar Benjamim! Todas estas coisas vieram sobre mim.
36അവരുടെ അപ്പനായ യാക്കോബ് അവരോടുനിങ്ങള്‍ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന്‍ ഇല്ല; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.
37Mas Rúben falou a seu pai, dizendo: Mata os meus dois filhos, se eu to não tornar a trazer; entrega-o em minha mão, e to tornarei a trazer.
37അതിന്നു രൂബേന്‍ അപ്പനോടുഎന്റെ കയ്യില്‍ അവനെ ഏല്പിക്ക; ഞാന്‍ അവനെ നിന്റെ അടുക്കല്‍ മടക്കി കൊണ്ടുവരും; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
38Ele porém disse: Não descerá meu filho convosco; porquanto o seu irmão é morto, e só ele ficou. Se lhe suceder algum desastre pelo caminho em que fordes, fareis descer minhas cãs com tristeza ao Seol.
38എന്നാല്‍ അവന്‍ എന്റെ മകന്‍ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള്‍ പോകുന്ന വഴിയില്‍ അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.