1Partiu, pois, Israel com tudo quanto tinha e veio a Beer-Seba, onde ofereceu sacrifícios ao Deus de seu pai Isaque.
1അനന്തരം യിസ്രായേല്‍ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്‍-ശേബയില്‍ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.
2Falou Deus a Israel em visões de noite, e disse: Jacó, Jacó! Respondeu Jacó: Eis-me aqui.
2ദൈവം യിസ്രായേലിനോടു രാത്രി ദര്‍ശനങ്ങളില്‍യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
3E Deus disse: Eu sou Deus, o Deus de teu pai; não temas descer para o Egito; porque eu te farei ali uma grande nação.
3അപ്പോള്‍ അവന്‍ ഞാന്‍ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
4Eu descerei contigo para o Egito, e certamente te farei tornar a subir; e José porá a sua mão sobre os teus olhos.
4ഞാന്‍ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന്‍ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.
5Então Jacó se levantou de Beer-Seba; e os filhos de Israel levaram seu pai Jacó, e seus meninos, e as suas mulheres, nos carros que Faraó enviara para o levar.
5പിന്നെ യാക്കോബ് ബേര്‍-ശേബയില്‍നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളില്‍ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
6Também tomaram o seu gado e os seus bens que tinham adquirido na terra de Canaã, e vieram para o Egito, Jacó e toda a sua descendência com ele.
6തങ്ങളുടെ ആടുമാടുകളെയും കനാന്‍ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില്‍ എത്തി.
7Os seus filhos e os filhos de seus filhos com ele, as suas filhas e as filhas de seus filhos, e toda a sua descendência, levou-os consigo para o Egito.
7അവന്‍ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.
8São estes os nomes dos filhos de Israel, que vieram para o Egito, Jacó e seus filhos: Rúben, o primogênito de Jacó.
8മിസ്രയീമില്‍ വന്ന യിസ്രായേല്‍മക്കളുടെ പേരുകള്‍ ആവിതുയാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേന്‍ .
9E os filhos de Rúben: Hanoque, Palu, Hezrom e Carmi.
9രൂബേന്റെ പുത്രന്മാര്‍ ഹാനോക്, ഫല്ലൂ, ഹെസ്രോന്‍ , കര്‍മ്മി.
10E os filhos de Simeão: Jemuel, Jamim, Oade, Jaquim, Zoar, e Saul, filho de uma mulher cananéia.
10ശിമെയോന്റെ പുത്രന്മാര്‍യെമൂവേല്‍, യാമീന്‍ , ഔഹദ്, യാഖീന്‍ , സോഹര്‍, കനാന്യക്കാരത്തിയുടെ മകനായ ശൌല്‍.
11E os filhos de Levi: Gérsom, Coate e Merári.
11ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍ , കഹാത്ത്, മെരാരി.
12E os filhos de Judá: Er, Onã, Selá, Pérez e Zerá. Er e Onã, porém, morreram na terra de Canaã. E os filhos de Pérez foram Hezrom e Hamul,
12യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഔനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്‍
13E os filhos de Issacar: Tola, Puva, Iobe e Sinrom.
13ഹെസ്രോന്‍ , ഹാമൂല്‍. യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പുവ്വാ, യോബ്, ശിമ്രോന്‍ .
14E os filhos de Zebulom: Serede, Elom e Jaleel.
14സെബൂലൂന്റെ പുത്രന്മാര്‍സേരെദ്, ഏലോന്‍ , യഹ്ളെയേല്‍.
15Estes são os filhos de Léia, que ela deu a Jacó em Padã-Arã, além de Diná, sua filha; todas as almas de seus filhos e de suas filhas eram trinta e três.
15ഇവര്‍ ലേയയുടെ പുത്രന്മാര്‍; അവള്‍ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദന്‍ --അരാമില്‍വെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേര്‍ ആയിരുന്നു.
16E os filhos de Gade: Zifiom, Hagui, Suni, Ezbom, Eri, Arodi e Areli.
16ഗാദിന്റെ പുത്രന്മാര്‍സിഫ്യോന്‍ , ഹഗ്ഗീ, ശൂനീ, എസ്ബോന്‍ , ഏരി, അരോദീ, അരേലീ.
17E os filhos de Aser: Imná, Isvá, Isvi e Beria, e Sera, a irmã deles; e os filhos de Beria: Heber e Malquiel.
17ആശേരിന്റെ പുത്രന്മാര്‍യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാര്‍
18Estes são os filhos de Zilpa, a qual Labão deu � sua filha Léia; e estes ela deu a Jacó, ao todo dezesseis almas.
18ഹേബെര്‍, മല്‍ക്കീയേല്‍. ഇവര്‍ ലാബാന്‍ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.
19Os filhos de Raquel, mulher de Jacó: José e Benjamim.
19യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാര്‍
20E nasceram a José na terra do Egito Manassés e Efraim, que lhe deu Asenate, filha de Potífera, sacerdote de Om.
20യോസേഫ്, ബെന്യാമീന്‍ . യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.
21E os filhos de Benjamim: Belá, Bequer, Asbel, Gêra, Naamã, Eí, Ros, Mupim, Hupim e Arde.
21ബെന്യാമിന്റെ പുത്രന്മാര്‍ബേല, ബേഖെര്‍, അശ്ബെല്‍, ഗേരാ, നാമാന്‍ , ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
22Estes são os filhos de Raquel, que nasceram a Jacó, ao todo catorze almas.
22ഇവര്‍ റാഹേല്‍ യാക്കോബിന്നു പ്രസവിച്ച പുത്രന്മാര്‍; എല്ലാംകൂടെ പതിന്നാലു പേര്‍.
23E os filhos de Dã: Husim.
23,24 ദാന്റെ പുത്രന്മാര്‍ ഹൂശീം. നഫ്താലിയുടെ പുത്രന്മാര്‍യഹസേല്‍, ഗൂനീ, യേസെര്‍, ശില്ലോ.
24E os filhos de Naftali: Jazeel, Guni, Jezer e Silém.
24ഇവര്‍ ലാബാന്‍ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബില്‍ഹയുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേര്‍.
25Estes são os filhos de Bila, a qual Labão deu � sua filha Raquel; e estes deu ela a Jacó, ao todo sete almas.
25യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമില്‍ വന്നവര്‍ ആകെ അറുപത്താറു പേര്‍.
26Todas as almas que vieram com Jacó para o Egito e que saíram da sua coxa, fora as mulheres dos filhos de Jacó, eram todas sessenta e seis almas;
26യോസേഫിന്നു മിസ്രയീമില്‍വെച്ചു ജനിച്ച പുത്രന്മാര്‍ രണ്ടുപേര്‍; മിസ്രയീമില്‍ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേര്‍.
27e os filhos de José, que lhe nasceram no Egito, eram duas almas. Todas as almas da casa de Jacó, que vieram para o Egito eram setenta.
27എന്നാല്‍ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവന്‍ യെഹൂദയെ അവന്റെ അടുക്കല്‍ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവര്‍ ഗോശെന്‍ ദേശത്തു എത്തി.
28Ora, Jacó enviou Judá adiante de si a José, para o encaminhar a Gósen; e chegaram � terra de Gósen.
28യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാന്‍ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
29Então José aprontou o seu carro, e subiu ao encontro de Israel, seu pai, a Gósen; e tendo-se-lhe apresentado, lançou-se ao seu pescoço, e chorou sobre o seu pescoço longo tempo.
29യിസ്രായെല്‍ യോസേഫിനോടുനീ ജീവനോടിരിക്കുന്നു എന്നു ഞാന്‍ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന്‍ ഇപ്പോള്‍ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
30E Israel disse a José: Morra eu agora, já que tenho visto o teu rosto, pois que ainda vives.
30പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതുഞാന്‍ ചെന്നു ഫറവോനോടുകനാന്‍ ദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കല്‍ വന്നിരിക്കുന്നു എന്നു അറിയിക്കും.
31Depois disse José a seus irmãos, e � casa de seu pai: Eu subirei e informarei a Faraó, e lhe direi: Meus irmãos e a casa de meu pai, que estavam na terra de Canaã, vieram para mim.
31അവര്‍ ഇടയന്മാര്‍ ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴില്‍; അവര്‍ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങള്‍ക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.
32Os homens são pastores, que se ocupam em apascentar gado; e trouxeram os seus rebanhos, o seu gado e tudo o que têm.
32അതുകൊണ്ടു ഫറവോന്‍ നിങ്ങളെ വിളിച്ചുനിങ്ങളുടെ തൊഴില്‍ എന്തു എന്നു ചോദിക്കുമ്പോള്‍
33Quando, pois, Faraó vos chamar e vos perguntar: Que ocupação é a vossa?
33അടിയങ്ങള്‍ ബാല്യംമുതല്‍ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു ഗോശെനില്‍ പാര്‍പ്പാന്‍ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യര്‍ക്കും വെറുപ്പല്ലോ.
34respondereis: Nós, teus servos, temos sido pastores de gado desde a nossa mocidade até agora, tanto nós como nossos pais. Isso direis para que habiteis na terra de Gósen; porque todo pastor de ovelhas é abominação para os egípcios.