1Então José se lançou sobre o rosto de seu pai, chorou sobre ele e o beijou.
1അപ്പോള്‍ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു.
2E José ordenou a seus servos, os médicos, que embalsamassem a seu pai; e os médicos embalsamaram a Israel.
2പിന്നെ തന്റെ അപ്പന്നു സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാര്‍ യിസ്രായേലിനു സുഗന്ധവര്‍ഗ്ഗം ഇട്ടു.
3Cumpriram-se-lhe quarenta dias, porque assim se cumprem os dias de embalsamação; e os egípcios o choraram setenta dias.
3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യര്‍ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.
4Passados, pois, os dias de seu choro, disse José � casa de Faraó: Se agora tenho achado graça aos vossos olhos, rogo-vos que faleis aos ouvidos de Faraó, dizendo:
4അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചുനിങ്ങള്‍ക്കു എന്നോടു ദയ ഉണ്ടെങ്കില്‍ നിങ്ങള്‍ ഫറവോനോടു
5Meu pai me fez jurar, dizendo: Eis que eu morro; em meu sepulcro, que cavei para mim na terra de Canaã, ali me sepultarás. Agora, pois, deixa-me subir, peço-te, e sepultar meu pai; então voltarei.
5എന്റെ അപ്പന്‍ ഇതാ, ഞാന്‍ മരിക്കുന്നു; ഞാന്‍ കനാന്‍ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയില്‍ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാല്‍ ഞാന്‍ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാന്‍ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണര്‍ത്തിപ്പിന്‍ എന്നു പറഞ്ഞു.
6Respondeu Faraó: Sobe, e sepulta teu pai, como ele te fez jurar.
6നിന്റെ അപ്പന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതു പോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോന്‍ കല്പിച്ചു.
7Subiu, pois, José para sepultar a seu pai; e com ele subiram todos os servos de Faraó, os anciãos da sua casa, e todos os anciãos da terra do Egito,
7അങ്ങനെ യോസേഫ് അപ്പനെ അടക്കുവാന്‍ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും
8como também toda a casa de José, e seus irmãos, e a casa de seu pai; somente deixaram na terra de Gósen os seus pequeninos, os seus rebanhos e o seu gado.
8മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവര്‍ ഗോശെന്‍ ദേശത്തു വിട്ടേച്ചുപോയി
9E subiram com ele tanto carros como gente a cavalo; de modo que o concurso foi mui grande.
9രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു.
10Chegando eles � eira de Atade, que está além do Jordão, fizeram ali um grande e forte pranto; assim fez José por seu pai um grande pranto por sete dias.
10അവര്‍ യോര്‍ദ്ദാന്നക്കരെയുള്ള ഗോരെന്‍ -ആതാദില്‍ എത്തിയപ്പോള്‍ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന്‍ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
11Os moradores da terra, os cananeus, vendo o pranto na eira de Atade, disseram: Grande pranto é este dos egípcios; pelo que o lugar foi chamado Abel-Mizraim, o qual está além do Jordão.
11ദേശനിവാസികളായ കനാന്യര്‍ ഗോരെന്‍ -ആതാദിലെ വിലാപം കണ്ടിട്ടുഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേല്‍-മിസ്രയീം എന്നു പേരായി; അതു യോര്‍ദ്ദാന്നക്കരെ ആകുന്നു.
12Assim os filhos de Jacó lhe fizeram como ele lhes ordenara;
12അവന്‍ കല്പിച്ചിരുന്നതു പോലെ പുത്രന്മാര്‍ അവന്നു ചെയ്തു.
13pois o levaram para a terra de Canaã, e o sepultaram na cova do campo de Macpela, que Abraão tinha comprado com o campo, como propriedade de sepultura, a Efrom, o heteu, em frente de Manre.
13അവന്റെ പുത്രന്മാര്‍ അവനെ കനാന്‍ ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‍പേലയെന്ന നിലത്തിലെ ഗുഹയില്‍ അവനെ അടക്കംചെയ്തു.
14Depois de haver sepultado seu pai, José voltou para o Egito, ele, seus irmãos, e todos os que com ele haviam subido para sepultar seu pai.
14യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാന്‍ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.
15Vendo os irmãos de José que seu pai estava morto, disseram: Porventura José nos odiará e nos retribuirá todo o mal que lhe fizemos.
15അപ്പന്‍ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാര്‍ കണ്ടിട്ടുപക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.
16Então mandaram dizer a José: Teu pai, antes da sua morte, nos ordenou:
16അവര്‍ യോസേഫിന്റെ അടുക്കല്‍ ആളയച്ചുഅപ്പന്‍ മരിക്കും മുമ്പെനിന്റെ സഹോദരന്മാര്‍ നിന്നോടു ദോഷം ചെയ്തു; അവര്‍ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിന്‍ എന്നു കല്പിച്ചിരിക്കുന്നു.
17Assim direis a José: Perdoa a transgressão de teus irmãos, e o seu pecado, porque te fizeram mal. Agora, pois, rogamos-te que perdoes a transgressão dos servos do Deus de teu pai. E José chorou quando eles lhe falavam.
17ആകയാല്‍ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവര്‍ യോസേഫിനോടു സംസാരിക്കുമ്പോള്‍ അവന്‍ കരഞ്ഞു.
18Depois vieram também seus irmãos, prostraram-se diante dele e disseram: Eis que nós somos teus servos.
18അവന്റെ സഹോദരന്മാര്‍ ചെന്നു അവന്റെ മുമ്പാകെ വീണുഇതാ, ഞങ്ങള്‍ നിനക്കു അടിമകള്‍ എന്നു പറഞ്ഞു.
19Respondeu-lhes José: Não temais; acaso estou eu em lugar de Deus?
19യോസേഫ് അവരോടുനിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാന്‍ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?
20Vós, na verdade, intentastes o mal contra mim; Deus, porém, o intentou para o bem, para fazer o que se vê neste dia, isto é, conservar muita gente com vida.
20നിങ്ങള്‍ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീര്‍ത്തു.
21Agora, pois, não temais; eu vos sustentarei, a vós e a vossos filhinhos. Assim ele os consolou, e lhes falou ao coração.
21ആകയാല്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാന്‍ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22José, pois, habitou no Egito, ele e a casa de seu pai; e viveu cento e dez anos.
22യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമില്‍ പാര്‍ത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.
23E viu José os filhos de Efraim, da terceira geração; também os filhos de Maquir, filho de Manassés, nasceram sobre os joelhos de José.
23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയില്‍ വളര്‍ന്നു.
24Depois disse José a seus irmãos: Eu morro; mas Deus certamente vos visitará, e vos fará subir desta terra para a terra que jurou a Abraão, a Isaque e a Jacó.
24അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടുഞാന്‍ മരിക്കുന്നു;എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കയും ഈ ദേശത്തുനിന്നു താന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
25E José fez jurar os filhos de Israel, dizendo: Certamente Deus vos visitará, e fareis transportar daqui os meus ossos.
25ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
26Assim morreu José, tendo cento e dez anos de idade; e o embalsamaram e o puseram num caixão no Egito.
26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവര്‍ അവന്നു സുഗന്ധവര്‍ഗ്ഗം ഇട്ടു അവനെ മിസ്രയീമില്‍ ഒരു ശവപ്പെട്ടിയില്‍ വെച്ചു.