1Oração do profeta Habacuque, � moda de sigionote.
1വിഭ്രമരാഗത്തില്‍ ഹബക്കൂക്‍ പ്രവാചകന്റെ ഒരു പ്രാര്‍ത്ഥനാഗീതം.
2Eu ouvi, Senhor, a tua fama, e temi; aviva, ó Senhor, a tua obra no meio dos anos; faze que ela seja conhecida no meio dos anos; na ira lembra-te da misericórdia.
2യഹോവേ, ഞാന്‍ നിന്റെ കേള്‍വി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകള്‍ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകള്‍ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കല്‍ കരുണ ഔര്‍ക്കേണമേ.
3Deus veio de Temã, e do monte Parã o Santo. [Selá]. A sua glória cobriu os céus, e a terra encheu-se do seu louvor.
3ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.
4E o seu resplendor é como a luz, da sua mão saem raios brilhantes, e ali está o esconderijo da sua força.
4സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
5Adiante dele vai a peste, e por detrás a praga ardente.
5മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
6Pára, e mede a terra; olha, e sacode as nações; e os montes perpétuos se espalham, os outeiros eternos se abatem; assim é o seu andar desde a eternidade.
6അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളില്‍ നടക്കുന്നു.
7Vejo as tendas de Cusã em aflição; tremem as cortinas da terra de Midiã.
7ഞാന്‍ കൂശാന്റെ കൂടാരങ്ങളെ അനര്‍ത്ഥത്തില്‍ കാണുന്നു; മിദ്യാന്‍ ദേശത്തിലെ തിരശ്ശീലകള്‍ വിറെക്കുന്നു.
8Acaso é contra os rios que o Senhor está irado? E contra os ribeiros a tua ira, ou contra o mar o teu furor, visto que andas montado nos teus cavalos, nos teus carros de vitória?
8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാല്‍ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
9Descoberto de todo está o teu arco; a tua aljava está cheia de flechas. (Selá) Tu fendes a terra com rios.
9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങള്‍ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാല്‍ പിളര്‍ക്കുംന്നു.
10Os montes te vêem, e se contorcem; inundação das águas passa; o abismo faz ouvir a sua voz, e levanta bem alto as suas maos.
10പര്‍വ്വതങ്ങള്‍ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്‍ത്തുന്നു.
11O sol e a lua param nas suas moradas, ante o lampejo das tuas flechas volantes, e ao brilho intenso da tua lança fulgurante.
11നിന്റെ അസ്ത്രങ്ങള്‍ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തില്‍ നിലക്കുന്നു.
12com indignação marchas pela terra, com ira trilhas as nações.
12ക്രോധത്തോടെ നീ ഭൂമിയില്‍ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.
13Tu sais para o socorro do teu povo, para salvamento dos teus ungidos. Tu despedaças a cabeça da casa do ímpio, descobrindo-lhe de todo os fundamentos. (selá)
13നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടില്‍നിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
14Traspassas a cabeça dos seus guerreiros com as suas próprias lanças; eles me acometem como turbilhão para me espalharem; alegram-se, como se estivessem para devorar o pobre em segredo.
14നീ അവന്റെ കുന്തങ്ങള്‍കൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവര്‍ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവില്‍വെച്ചു വിഴുങ്ങുവാന്‍ പോകുന്നതുപോലെ അവര്‍ ഉല്ലസിക്കുന്നു.
15Tu com os teus cavalos marchas pelo mar, pelo montão de grandes águas.
15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തില്‍, പെരുവെള്ളക്കൂട്ടത്തില്‍ തന്നേ, നടകൊള്ളുന്നു.
16Ouvindo-o eu, o meu ventre se comove, ao seu ruído tremem os meus lábios; entra a podridão nos meus ossos, vacilam os meus passos; em silêncio, pois, aguardarei o dia da angústia que há de vir sobre o povo
16ഞാന്‍ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവന്‍ ജനത്തെ ആക്രമിപ്പാന്‍ പുറപ്പെടുമ്പോള്‍ കഷ്ടദിവസത്തില്‍ ഞാന്‍ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികള്‍ക്കു ഉരുക്കം തട്ടി, ഞാന്‍ നിന്ന നിലയില്‍ വിറെച്ചുപോയി.
17Ainda que a figueira não floresça, nem haja fruto nas vides; ainda que falhe o produto da oliveira, e os campos não produzam mantimento; ainda que o rebanho seja exterminado da malhada e nos currais não haja gado.
17അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല.
18todavia eu me alegrarei no Senhor, exultarei no Deus da minha salvação.
18എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും.
19O Senhor Deus é minha força, ele fará os meus pés como os da corça, e me fará andar sobre os meus lugares altos. (Ao regente de música. Para instrumentos de cordas.)
19യഹോവയായ കര്‍ത്താവു എന്റെ ബലം ആകുന്നു; അവന്‍ എന്റെ കാല്‍ പേടമാന്‍ കാല്‍പോലെ ആക്കുന്നു; ഉന്നതികളിന്മേല്‍ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.