Portuguese: Almeida Atualizada

Malayalam

Hebrews

10

1Porque a lei, tendo a sombra dos bens futuros, e não a imagem exata das coisas, não pode nunca, pelos mesmos sacrifícios que continuamente se oferecem de ano em ano, aperfeiçoar os que se chegam a Deus.
1ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല്‍ അടുത്തുവരുന്നവര്‍ക്കും സല്‍ഗുണപൂര്‍ത്തി വരുത്തുവാന്‍ ഒരുനാളും കഴിവുള്ളതല്ല.
2Doutra maneira, não teriam deixado de ser oferecidos? pois tendo sido uma vez purificados os que prestavam o culto, nunca mais teriam consciência de pecado.
2അല്ലെങ്കില്‍ ആരാധനക്കാര്‍ക്കും ഒരിക്കല്‍ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
3Mas nesses sacrifícios cada ano se faz recordação dos pecados,
3ഇപ്പോഴോ ആണ്ടുതോറും അവയാല്‍ പാപങ്ങളുടെ ഔര്‍മ്മ ഉണ്ടാകുന്നു.
4porque é impossível que o sangue de touros e de bodes tire pecados.
4കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാന്‍ കഴിയുന്നതല്ല.
5Pelo que, entrando no mundo, diz: Sacrifício e oferta não quiseste, mas um corpo me preparaste;
5ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍“ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
6não te deleitaste em holocaustos e oblações pelo pecado.
6സര്‍വ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
7Então eu disse: Eis-me aqui (no rol do livro está escrito de mim) para fazer, ó Deus, a tua vontade.
7അപ്പോള്‍ ഞാന്‍ പറഞ്ഞുഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു” എന്നു അവന്‍ പറയുന്നു.
8Tendo dito acima: Sacrifício e ofertas e holocaustos e oblações pelo pecado não quiseste, nem neles te deleitaste (os quais se oferecem segundo a lei);
8ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്‍വ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയില്‍ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം
9agora disse: Eis-me aqui para fazer a tua vontade. Ele tira o primeiro, para estabelecer o segundo.
9ഇതാ, ഞാന്‍ നിന്റെ ഇഷ്ടം ചെയ്‍വാന്‍ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവന്‍ രണ്ടാമത്തേതിനെ സ്ഥാപിപ്പാന്‍ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
10É nessa vontade dele que temos sido santificados pela oferta do corpo de Jesus Cristo, feita uma vez para sempre.
10ആ ഇഷ്ടത്തില്‍ നാം യേശു ക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11Ora, todo sacerdote se apresenta dia após dia, ministrando e oferecendo muitas vezes os mesmos sacrifícios, que nunca podem tirar pecados;
11ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നിലക്കുന്നു.
12mas este, havendo oferecido um único sacrifício pelos pecados, assentou-se para sempre � direita de Deus,
12യേശുവോ പാപങ്ങള്‍ക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു
13daí por diante esperando, até que os seus inimigos sejam postos por escabelo de seus pés.
13തന്റെ ശത്രുക്കള്‍ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
14Pois com uma só oferta tem aperfeiçoado para sempre os que estão sendo santificados.
14ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കും സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു.
15E o Espírito Santo também no-lo testifica, porque depois de haver dito:
15അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു.
16Este é o pacto que farei com eles depois daqueles dias, diz o Senhor: Porei as minhas leis em seus corações, e as escreverei em seu entendimento; acrescenta:
16“ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നുഎന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്നു കര്‍ത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം
17E não me lembrarei mais de seus pecados e de suas iniqüidades.
17“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഔര്‍ക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
18Ora, onde há remissão destes, não há mais oferta pelo pecado.
18എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
19Tendo pois, irmãos, ousadia para entrarmos no santíssimo lugar, pelo sangue de Jesus,
19അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
20pelo caminho que ele nos inaugurou, caminho novo e vivo, através do véu, isto é, da sua carne,
20തന്റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു
21e tendo um grande sacerdote sobre a casa de Deus,
21ധൈര്‍യ്യവും ദൈവാലയത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു
22cheguemo-nos com verdadeiro coração, em inteira certeza de fé; tendo o coração purificado da má consciência, e o corpo lavado com água limpa,
22നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
23retenhamos inabalável a confissão da nossa esperança, porque fiel é aquele que fez a promessa;
23പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്‍ക; വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനല്ലോ.
24e consideremo-nos uns aos outros, para nos estimularmos ao amor e �s boas obras,
24ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിപ്പാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
25não abandonando a nossa congregação, como é costume de alguns, antes admoestando-nos uns aos outros; e tanto mais, quanto vedes que se vai aproximando aquele dia.
25സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മന:പൂര്‍വ്വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
26Porque se voluntariamente continuarmos no pecado, depois de termos recebido o pleno conhecimento da verdade, já não resta mais sacrifício pelos pecados,
26ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
27mas uma expectação terrível de juízo, e um ardor de fogo que há de devorar os adversários.
27മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
28Havendo alguém rejeitado a lei de Moisés, morre sem misericórdia, pela palavra de duas ou três testemunhas;
28ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിന്‍ .
29de quanto maior castigo cuidais vós será julgado merecedor aquele que pisar o Filho de Deus, e tiver por profano o sangue do pacto, com que foi santificado, e ultrajar ao Espírito da graça?
29“പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും” എന്നും “കര്‍ത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
30Pois conhecemos aquele que disse: Minha é a vingança, eu retribuirei. E outra vez: O Senhor julgará o seu povo.
30ജീവനുള്ള ദൈവത്തിന്റെ കയ്യില്‍ വീഴുന്നതു ഭയങ്കരം.
31Horrenda coisa é cair nas mãos do Deus vivo.
31എന്നാല്‍ നിങ്ങള്‍ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
32Lembrai-vos, porém, dos dias passados, em que, depois de serdes iluminados, suportastes grande combate de aflições;
32ആ വക അനുഭവിക്കുന്നവര്‍ക്കും കൂട്ടാളികളായിത്തീര്‍ന്നും ഇങ്ങനെ കഷ്ടങ്ങളാല്‍ വളരെ പോരാട്ടം കഴിച്ച പൂര്‍വ്വകാലം ഔര്‍ത്തുകൊള്‍വിന്‍ .
33pois por um lado fostes feitos espetáculo tanto por vitupérios como por tribulações, e por outro vos tornastes companheiros dos que assim foram tratados.
33തടവുകാരോടു നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗ്ഗത്തില്‍ നിലനിലക്കുന്ന ഉത്തമസമ്പത്തു നിങ്ങള്‍ക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
34Pois não só vos compadecestes dos que estavam nas prisões, mas também com gozo aceitastes a espoliação dos vossos bens, sabendo que vós tendes uma possessão melhor e permanente.
34അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
35Não lanceis fora, pois, a vossa confiança, que tem uma grande recompensa.
35ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്കു ആവശ്യം.
36Porque necessitais de perseverança, para que, depois de haverdes feito a vontade de Deus, alcanceis a promessa.
36“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന്‍ വരും താമസിക്കയുമില്ല;”
37Pois ainda em bem pouco tempo aquele que há de vir virá, e não tardará.
37എന്നാല്‍ “എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും; പിന്‍ മാറുന്നു എങ്കില്‍ എന്റെ ഉള്ളത്തിന്നു അവനില്‍ പ്രസാദമില്ല”.
38Mas o meu justo viverá da fé; e se ele recuar, a minha alma não tem prazer nele.
38നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
39Nós, porém, não somos daqueles que recuam para a perdição, mas daqueles que crêem para a conservação da alma.